സ്വത്ത് നൽകാത്ത വിരോധത്താൽ മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് 13 വർഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ചു

സ്വത്ത് നൽകാത്ത വിരോധത്താൽ മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് 13 വർഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ചു.
മാതാപിതാക്കളായ പാലോട് പെരിങ്ങമല വില്ലേജിൽ ഇലവുപാലത്ത് വിശ്വനാഥനെയും ഓമനയെയും മുളവടി കൊണ്ട് തലയിലും മുഖത്തും മാരകമായി പരിക്കേൽപ്പിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ മകനായ ജെയ്സിംഗിനെ (40) യാണ് കോടതി ശിക്ഷിച്ചത്.
തിരുവനന്തപുരം പ്രിൻസിപ്പൽ സബ് ജഡ്ജിയും അസി. സെഷൻസ് ജഡ്ജിയുമായ മറിയം സലോമിയാണ് വിചാരണയിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2014 മാർച്ച് 2 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പാലോട് പോലീസ് ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. രാധാകൃഷ്ണൻ ഹാജരായി.
"https://www.facebook.com/Malayalivartha



























