കര്‍ഷകരുടെ ജീവന്‍രക്ഷയ്ക്ക് മുന്‍ഗണന നല്‍കണം: തോക്കുകള്‍ തിരികെവേണമെന്ന് കര്‍ഷകര്‍

സംസ്ഥാനത്ത് മാവോവാദി ഭീഷണിയൊഴിഞ്ഞ സാഹചര്യത്തില്‍ മലയോര മേഖലയിലെ കര്‍ഷകരില്‍ നിന്നും പിടിച്ചു വച്ച തോക്കുകള്‍ തിരിച്ചു നല്‍കണമെന്ന് ആവശ്യമുയര്‍ന്നു. ലൈസന്‍സ് പുതുക്കുന്നതിനു നാലു വര്‍ഷം മുമ്പ് നല്‍കിയ തോക്കുകളാണ് ഇപ്പോഴും തിരികെ നല്‍കാതെ പിടിച്ചു വച്ചിരിക്കുന്നത്.
മലയോര മേഖലയില്‍ മാവോവാദി ഭീഷണി നില നില്‍ക്കുന്നതാണ് തോക്ക് തിരിച്ചു കൊടുക്കുന്നതിന് തടസ്സമായി പറഞ്ഞിരുന്നത്. എന്നാല്‍ കേരളത്തില്‍ നിലവില്‍ മാവോവാദി ഭീഷണി നിലനില്‍ക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗം വെളിപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബൂത്തുകള്‍ക്കുള്ള പ്രത്യേക സുരക്ഷ പോലും ഉപേക്ഷിച്ചിരുന്നു.
നിലവില്‍ മലയോര മേഖലയില്‍ നൂറോളം തോക്കുകള്‍ പിടിച്ചു വച്ചതായാണ് കണക്ക്. മലയോര മേഖലയില്‍ കടുവയടക്കമുള്ള വന്യജീവികളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ഷകരുടെ ജീവന്‍രക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























