വീട്ടുകാരുമായി സംസാരിച്ചിരിക്കെ 19കാരി കുഴഞ്ഞുവീണ് മരിച്ചു

വീട്ടുകാരുമായി സംസാരിച്ചുനിന്ന 19കാരി വീടിന് മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം വഴിക്കടവിലാണ് സംഭവം. നിലമ്പൂര്‍ വഴിക്കടവ് കെട്ടുങ്ങല്‍ മഞ്ഞക്കണ്ടന്‍ ജാഫര്‍ഖാന്റെ മകള്‍ രിഫാദിയയാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് രിഫാദിയ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണത്. കസേരയില്‍ ഇരുന്ന് കുടുംബത്തോടൊപ്പം സംസാരിക്കുകയായിരുന്ന പെണ്‍കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ബന്ധുക്കള്‍ ചേര്‍ന്ന് പാലാടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യാതൊരു ആരോഗ്യപ്രശ്‌നങ്ങളും പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നില്ല. രിഫാദിയയുടെ അപ്രതീക്ഷിത മരണം ഗ്രാമത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്.
പെണ്‍കുട്ടിയുടെ മരണകാരണം വ്യക്തമല്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ് നൂര്‍ജഹാന്‍, സഹോദരി റിസ്‌വാന.
https://www.facebook.com/Malayalivartha

























