മകരപ്പൊങ്കൽ.... അധിക തിരക്ക് ഒഴിവാക്കാൻ പ്രത്യേക ട്രെയിനുകൾ സർവിസ്

മകരപ്പൊങ്കൽ ഉത്സവകാലത്ത് അധിക തിരക്ക് ഒഴിവാക്കാനായി പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തും. 06126 മംഗളൂരു ജങ്ഷൻ - ചെന്നൈ സെൻട്രൽ ഫെസ്റ്റിവൽ സ്പെഷൽ എക്സ്പ്രസ് ജനുവരി 13ന് പുലർച്ചെ 3.10 ന് മംഗളൂരു ജങ്ഷനിൽ നിന്ന് പുറപ്പെട്ട് അതേ ദിവസം രാത്രി 11.30 ന് ചെന്നൈ സെൻട്രലിൽ എത്തും.
06125 ചെന്നൈ സെൻട്രൽ - മംഗളൂരു ജങ്ഷൻ ഫെസ്റ്റിവൽ സ്പെഷൽ എക്സ്പ്രസ് 14ന് പുലർച്ചെ 4.15 ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് അതേദിവസം രാത്രി 11.30 ന് മംഗളൂരു ജങ്ഷനിൽ എത്തും.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കുന്നതാണ്.
https://www.facebook.com/Malayalivartha

























