Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...


  സ്വപ്ന ബജറ്റായിരിക്കില്ല... എല്ലാവരും ഇഷ്ടപെടുന്ന ബജറ്റായിരിക്കും.. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി


മോദി വന്ന് പോയിട്ടും... തിരുവനന്തപുരം കോർപറേഷനിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക്‌ പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലം മാറ്റം


അജിത് പവാറിന്‍റെ സംസ്കാരം ഇന്ന് ബാരാമതിയിൽ ... രാവിലെ 11നാണ് സംസ്കാര ചടങ്ങുകള്‍... അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഡിജിസിഎ അന്വേഷണം പുരോഗമിക്കുന്നു


പ്രതീക്ഷയോടെ.... രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ഇന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കും....വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്ന ബജറ്റായിരിക്കുമെന്ന് സൂചന

മോദി വന്ന് പോയിട്ടും... തിരുവനന്തപുരം കോർപറേഷനിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക്‌ പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലം മാറ്റം

29 JANUARY 2026 08:35 AM IST
മലയാളി വാര്‍ത്ത

More Stories...

വളം ഡിപ്പോയിൽ നിന്നും കീടനാശിനി മുഖത്തേക്ക് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു...

തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളുടെ ഓണറേറിയം വര്‍ധിപ്പിച്ചു... കേരള ഖരമാലിന്യ സംസ്കരണത്തിനായി നഗരതദ്ദേശസ്ഥാപനങ്ങൾക്ക് 160 കോടി രൂപ, സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശ്ശിക നൽകാൻ നടപടി

ഒരുത്തനും വീട്ടിൽ കയറണ്ട...! രാഹുലിനെ ട്രാക്ക് ചെയ്ത റിപ്പോട്ടറെ അടിച്ചോട്ടിച്ച് നാട്ടുകാർ..! ഇന്നലെ അടൂർ വീട്ടിൽ സംഭവിച്ചത്..!

  സ്വപ്ന ബജറ്റായിരിക്കില്ല... എല്ലാവരും ഇഷ്ടപെടുന്ന ബജറ്റായിരിക്കും.. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി

കേരളത്തിലെ കന്യാസ്ത്രീകളെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാക്കും...അവിവാഹിതരായ 50 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി വന്ന് പോയി ദിവസങ്ങള്‍ക്ക് ശേഷം ആ ഫ്ളക്സ് ബോര്‍ഡുകളില്‍ തീരുമാനം. തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക്‌ പിഴയിട്ട ഉദ്യോഗസ്ഥക്ക് സ്ഥലം മാറ്റം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തെ തുടർന്ന് അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർ ജി ഷൈനിയെ ആണ് സ്ഥലം മാറ്റിയത്. റവന്യു വിഭാഗത്തിൽ നിന്നുമാണ് മാറ്റിയത്. അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക് 20 ലക്ഷം രൂപ ഇവർ പിഴയിട്ടിരുന്നു. കൂടാതെ, കോർപ്പറേഷൻ പരാതിയിൽ ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ കേസുമെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലം മാറ്റം ഉണ്ടായിരിക്കുന്നത്.

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് ബിജെപി ഭരിക്കുന്ന കോർപറേഷൻ പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയർ വി വി രാജേഷ്. അനധികൃത ഫ്ളക്സുകൾ മാറ്റുന്ന നടപടികളെ കുറിച്ച് ഹൈക്കോടതിയെ അറിയിക്കേണ്ട ബാധ്യത കോർപ്പറേഷന് ഉണ്ടെന്നും വിവി രാജേഷ് ചൂണ്ടിക്കാട്ടി. താൻ പാർട്ടി അധ്യക്ഷൻ ആയിരുന്ന സമയത്തും ഇത്തരത്തിൽ കോർപ്പറേഷൻ നോട്ടീസ് തന്നിട്ട് ഉണ്ട്. ഇത് വിവാദ വിഷയം ആക്കേണ്ട കാര്യമില്ലെന്നും വിവി രാജേഷ് പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോകാത്ത സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. ഇക്കാര്യത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് മറുപടിയില്ലെന്നും അദ്ദേഹം പറയുന്നതൊക്കെ താൻ ആസ്വദിക്കുകയാണെന്നും വിവി രാജേഷ് പറഞ്ഞു. എയർപോർട്ടിൽ പോയിരുന്നെങ്കിൽ 40 വാഹനങ്ങളുടെ പിന്നിലായിരിക്കും തന്റെ വാഹനം. പ്രധാനമന്ത്രി തമ്പാനൂരിൽ എത്തുമ്പോൾ താൻ പിഎംജിയിൽ ആയിരിക്കും. പിന്നീട് ഒരു വാഹനവും ആ വഴി കടത്തിവിടില്ല. പ്രധാനമന്ത്രി വേദിയിൽ കയറിയാൽ പിന്നീട് ആരെയും വേദിയിലേക്ക് കയറ്റിവിടില്ല. പ്രോട്ടോകോളിനെ കുറിച്ച് ശിവൻകുട്ടി ഒന്നും പറയേണ്ടെന്നും ശിവൻകുട്ടി നിയമസഭയിൽ നടത്തിയ പ്രോട്ടോകോൾ ഒക്കെ നമ്മൾ കണ്ടതാണെന്നും മേയർ വിവി രാജേഷ് കൂട്ടിച്ചേർത്തു.

കോർപറേഷനിലെ അഴിമതി അവസാനിപ്പിക്കാൻ എല്ലാ സാമ്പത്തിക ഇടപാടുകളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ 100% ഓൺലൈൻ ആക്കാൻ ബിജെപി നേതൃത്വം നൽകുന്ന ഭരണസമിതി. തുറമുഖ നഗരമായി തിരുവനന്തപുരത്തെ മാറ്റുകയും അതിന്റെ സാധ്യതകളും ഗുണങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനുള്ള പദ്ധതികൾ രൂപീകരിക്കുമെന്നും മേയർ വി.വി.രാജേഷ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറിയ വികസന രേഖയിൽ പറയുന്നു. ചില വ്യക്തികൾ ഭൂഗർഭ കുഴലിലൂടെ കക്കൂസ് മാലിന്യം ഉൾപ്പെടെ ജലാശയങ്ങളിലും കനാലുകളിലും നദികളിലും തള്ളുന്നത് ഡിജിറ്റൽ സർവേയിലൂടെ കണ്ടുപിടിച്ച് നടപടികൾ സ്വീകരിക്കുമെന്നും മേയർ വി.വി രാജേഷ് വികസന രേഖയുടെ ഭാഗമായി നേരിട്ട് അറിയിച്ചു. രേഖയുടെ കരട് മേയർ, ഡപ്യൂട്ടി മേയർ ജി ആശനാഥ്, ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ, എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

വികസന രേഖയിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇതാണ്

∙ തിരുവനന്തപുരം കോർപറേഷനിൽ വീടില്ലാത്ത എല്ലാവർക്കും കേന്ദ്രസർക്കാർ സഹായത്തോടെ അഞ്ചു വർഷം കൊണ്ട് വീട് നൽകും
∙ ഇൻഡോർ മോഡലിൽ മാലിന്യപ്രശ്നം സമയബന്ധിതമായി പരിഹരിക്കുന്ന സംവിധാനം നഗരത്തിൽ നടപ്പാക്കും
∙ വെള്ളക്കെട്ട് ഒഴിവാക്കാൻ സൂറത്ത് മാതൃകയിൽ പദ്ധതികൾ രൂപീകരിക്കും. 101 വാർഡുകളിലും സമഗ്ര ഡ്രെയ്നേജ് സംവിധാനം നിർമിക്കും.
∙ നഗരത്തിലെ വഴിവിളക്കുകൾ കേന്ദ്രീകൃത സംവിധാനത്തിലൂടെ എല്ലായിപ്പോഴും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കും.
∙ 2036ൽ ഇന്ത്യയിൽ നടക്കുന്ന ഒളിംപിക്‌സിന്റെ ഒരു വേദി തിരുവനന്തപുരമാക്കണം. ഇതിലൂടെ തലസ്ഥാന നഗരത്തിലെ യുവജനതയുടെ കായിക സ്വപ്നങ്ങൾക്ക് കരുത്ത് പകരും.
∙ പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം, ബീമാപ്പള്ളി, വെട്ടുകാട് പള്ളി എന്നിവ കേന്ദ്രീകരിച്ച് തീർഥാടന ടൂറിസം പദ്ധതി നടപ്പാക്കുകയും, ആരോഗ്യകേന്ദ്രങ്ങളെ സംയോജിപ്പിച്ച് തിരുവനന്തപുരത്തെ ആരോഗ്യ സംരക്ഷണ നഗരമാക്കി മാറ്റുകയും ചെയ്യും
∙ കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കാൻ തിരുവനന്തപുരം കോർപറേഷന്റെ നേതൃത്വത്തിൽ ജൻ ഔഷധി മെഡിക്കൽ സ്‌റ്റോറുകളുടെ ശൃംഖല നഗരത്തിൽ വ്യാപകമാക്കും.
∙ ഗംഗ ശുദ്ധീകരണ മിഷന്റെ മാതൃകയിൽ കരമനയാർ, കിള്ളിയാർ, ആമയിഴഞ്ചാൻ തോട് പോലുള്ള ജലാശയങ്ങൾ ശുദ്ധീകരിച്ചു സംരക്ഷിക്കും.
∙ കടലാക്രമണം ഉൾപ്പെടെയുള്ള തീരദേശ പ്രശ്ന‌ങ്ങൾ കേന്ദ്രസർക്കാരുമായി ചേർന്നു പ്രത്യേക പദ്ധതി ആവിഷ്കരിച്ചു പരിഹരിക്കും
∙ തെരുവുനായകളെ ഷെൽട്ടറിൽ പാർപ്പിച്ച്, വെറ്ററിനറി ഡോക്ടർമാരുടെ സേവനം ഉപയോഗിച്ച് തെരുവുനായ ശല്യം അവസാനിപ്പിക്കും
∙ റോഡ്, റെയിൽ, വ്യോമ ഗതാഗത കണക്ടിവിറ്റി ഉന്നത നിലവാരം ഉള്ളതാക്കും. കേന്ദ്രസർക്കാർ സഹായത്തോടെ തിരുവനന്തപുരം മെട്രോ യാഥാർഥ്യമാക്കും.
∙ വഴിയോരക്കച്ചവടക്കാരുടെയും മറ്റു വ്യാവസായിക, പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ സിറ്റി നൈറ്റ് ലൈഫ് യാഥാർഥ്യമാക്കും.
∙ മേയറും, ഡപ്യൂട്ടി മേയറും, കൗൺസിലറും, കോർപറേഷൻ ഉദ്യോഗസ്‌ഥരും വാർഡുകളിലെത്തി ജനങ്ങളുമായി സമ്പർക്കം നടത്തി പരാതികൾ നേരിട്ട് പരിഹരിക്കും.

അതേസമയം ബിജെപി സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മേയർ വി.വി.രാജേഷിന് പ്രത്യേക പരിഗണന നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ സ്വാഗത പ്രസംഗത്തിനു ശേഷം മേയർക്ക് പ്രസംഗിക്കാൻ അനുമതി നൽകി. അതിനു ശേഷമാണ് രാജീവ് ചന്ദ്രശേഖർ അധ്യക്ഷ പ്രസംഗം നടത്തിയത്.

രാജേഷ് പ്രസംഗം ഇംഗ്ലിഷിലാണ് തുടങ്ങിയത്. തിരുവനന്തപുരത്തിനു വേണ്ട സഹായങ്ങളുടെ പട്ടികയും വികസന നിർദേശങ്ങളും വിവരിച്ച ശേഷമാണ് മലയാളത്തിലേക്കു മാറിയത്. ഉപഹാരം നൽകിയ രാജേഷിനെ പ്രധാനമന്ത്രി ആലിംഗനം ചെയ്തു. ഡപ്യൂട്ടി മേയർ ജി.എസ്.ആശാ നാഥ് കാലിൽ തൊട്ടുവണങ്ങിയപ്പോൾ തിരികെ ആശാ നാഥിന്റെ കാലിൽ തൊട്ടുവണങ്ങാനും മോദി തുനിഞ്ഞു.

രാജേഷിന്റെ കൈകൾ പിടിച്ചുയർത്തി സ്റ്റേജിന്റെ മുന്നിലേക്കു കൊണ്ടുവന്ന് സദസ്സിനെ കൈകളുയർത്തിക്കാണിച്ചു. ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് വേദിയിൽനിന്ന് പ്രസംഗം കഴിഞ്ഞ് രാജേഷിന്റെ തോളിൽ കൈയിട്ട് ചേർത്തുപിടിച്ചാണ് രണ്ടാമത്തെ വേദിയിലേക്കു പ്രധാനമന്ത്രി നടന്നത്.

തിരുവനന്തപുരം∙ നഗരവികസന രേഖയുടെ കരട് മാത്രമാണ് ഇപ്പോൾ പ്രധാനമന്ത്രിക്ക് കൈമാറിയതെന്ന് മേയർ വി.വി.രാജേഷ് പ്രസംഗത്തിൽ വിശദീകരിച്ചു. സത്യപ്രതിജ്ഞ കഴിഞ്ഞ് 10 ദിവസത്തോളം സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് ആയിരുന്നതിനാലാണ് പൂർത്തിയാക്കാൻ സാധിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കരട് രേഖ പ്രധാനമന്ത്രിക്ക് കൈമാറി. ഫെബ്രുവരി മാസത്തിൽ നടക്കുന്ന വികസന കോൺക്ലേവിന് പിന്നാലെ പൂർണമായ വികസന രേഖ പ്രധാനമന്ത്രിക്ക് നൽകുമെന്നും അറിയിച്ചു. വികസന രേഖ കൈമാറിയപ്പോൾ ജനങ്ങളിൽ നിന്ന് അഭിപ്രായ ശേഖരണം നടത്തി വികസന രേഖ പൂർത്തിയാക്കിയ ശേഷം നൽകിയാൽ മതിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശം.

നാലുപതിറ്റാണ്ടിനു ശേഷം തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം സിപിഎമ്മില്‍നിന്ന് പിടിച്ചെടുത്തതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുമ്പോള്‍ ആചാര വേഷം ധരിച്ച് ബിജെപി മേയര്‍ അദ്ദേഹത്തെ സ്വീകരിക്കുക എന്നതായിരുന്നു തലസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ ആവേശത്തോടെ കാത്തിരുന്ന സ്വപ്‌ന മുഹൂര്‍ത്തം. ഇന്നലെ വൈകിട്ടു വരെയും മേയര്‍ വി.വി.രാജേഷും അങ്ങനെ തന്നെയാണു കരുതിയിരുന്നത്. അഭിമാനമുഹൂര്‍ത്തമാണെന്ന് അദ്ദേഹം തന്നെ പലരോടും പറയുകയും ചെയ്തിരുന്നു. എന്നാല്‍ രാവിലെ പ്രധാനമന്ത്രി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മേയറുടെ സാന്നിധ്യം ഇല്ലാതെ വന്നതോടെയാണു വിഷയം ചര്‍ച്ചയായത്.

സാധാരണയായി പ്രധാനമന്ത്രി സംസ്ഥാന തലസ്ഥാനത്ത് എത്തുമ്പോള്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി, നഗരപിതാവ്, എംപി, ചീഫ് സെക്രട്ടറി, പൊലീസ് മേധാവി തുടങ്ങിയവര്‍ സ്വീകരിക്കാനെത്തണം എന്നതാണ് പ്രോട്ടോക്കോള്‍. ഇതു പ്രകാരം മേയറുടെയും എംപിയുടേയും ഉള്‍പ്പെടെ പട്ടിക സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗം പ്രധാനമന്ത്രിയുടെ ഓഫിസിനു കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ തലേദിവസം രാത്രി വൈകി പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നു തിരികെ ലഭിച്ച 22 അംഗ പട്ടികയില്‍ മേയറുടെയും എംപിയുടെയും പേര് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇക്കാര്യം പ്രോട്ടോക്കോള്‍ വിഭാഗം മേയറെ അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മേയര്‍ക്ക് അവസരം നിഷേധിച്ചതു സിപിഎം ഉള്‍പ്പെടെ ചര്‍ച്ചയാക്കിയിരിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രിയെ സ്വീകരിച്ചതിനു ശേഷം വിമാനത്താവളത്തില്‍നിന്നു പുറത്തിറങ്ങി കൃത്യസമയത്തിനു പരിപാടിക്കെത്തുന്നതു സംബന്ധിച്ചുള്ള പ്രായോഗിക പ്രശ്‌നങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നും അതുകൊണ്ടാണ് മേയര്‍ സ്വീകരിക്കാന്‍ എത്താതിരുന്നത് എന്നുമാണ് ബിജെപി വിശദീകരിക്കുന്നത്.

ഇതോടെ വിശദീകരണവുമായി മേയര്‍ വി.വി.രാജേഷ് തന്നെ രംഗത്തെത്തി. പുത്തരിക്കണ്ടം മൈതാനിയിലെ വേദിയില്‍ പ്രധാനമന്ത്രി തന്നോടു കാട്ടിയ സ്‌നേഹം എല്ലാവരും കണ്ടതാണെന്നും അനാവശ്യവിവാദമാണ് ഉയര്‍ത്തുന്നതെന്നും വി.വി.രാജേഷ് പറഞ്ഞു. പ്രധാനമന്ത്രി വിമാനത്താവളത്തില്‍നിന്ന് നേരിട്ടു പുത്തരിക്കണ്ടം മൈതാനിയിലേക്കാണു വന്നത്. മേയര്‍ അദ്ദേഹത്തെ പുത്തരിക്കണ്ടം മൈതാനിയിലാണ് സ്വീകരിക്കേണ്ടതെന്ന് ചര്‍ച്ച ചെയ്തു തീരുമാനിച്ചിരുന്നു. വിമാനത്താവളത്തില്‍ പോയാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ മൂലം പുത്തരിക്കണ്ടത്തെ രണ്ടു പരിപാടിയിലും പങ്കെടുക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെ വാഹനങ്ങള്‍ക്കു മാത്രമാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം വരാന്‍ പ്രോട്ടോക്കോള്‍ പ്രകാരം അനുമതിയുള്ളു. രണ്ടു പരിപാടിയിലും മേയര്‍ പ്രധാനമന്ത്രിക്കൊപ്പം മുഴുവന്‍ സമയവും പങ്കെടുക്കണമെന്ന് പാര്‍ട്ടി തന്നെ തീരുമാനമെടുത്തിരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും മേയറും അങ്ങനെ ചെയ്തതുകൊണ്ട് രണ്ടര മണിക്കൂറോളം പ്രധാനമന്ത്രിക്കൊപ്പം ചെലവഴിക്കാന്‍ സാധിച്ചു. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും തിരുവനന്തപുരത്തെയും കേരളത്തെയും എത്രത്തോളം ചേര്‍ത്തുപിടിക്കുമെന്നതാണ് സ്‌റ്റേജില്‍ കണ്ടതെന്നും തന്നെ പ്രധാനമന്ത്രി ആശ്ലേഷിച്ചതിനെക്കുറിച്ച് വി.വി.രാജേഷ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മേയര്‍ വി.വി.രാജേഷിന് അവസരം നല്‍കാതിരുന്നതിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി.ശിവന്‍കുട്ടി രംഗത്ത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം മേയറെ സ്വീകരണ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ശിവന്‍കുട്ടി പറഞ്ഞു.

തിരുവനന്തപുരം കോർപറേഷന്‍ ഭരണം ബിജെപി പിടിച്ചാല്‍, ഔദ്യോഗിക വസ്ത്രമണിഞ്ഞു മേയര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് അവര്‍ വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാല്‍, പ്രധാനമന്ത്രി എത്തിയപ്പോള്‍ നഗരത്തിന്റെ പ്രഥമ പൗരനായ മേയര്‍ക്ക് ആ പട്ടികയില്‍ ഇടമില്ല. ഇത് തിരുവനന്തപുരത്തെ ജനങ്ങളെയും ഫെഡറല്‍ മര്യാദകളെയും അപമാനിക്കുന്നതിന് തുല്യമാണ്. ഇതുമായി ബന്ധപ്പെട്ട് വരുന്ന വിശദീകരണങ്ങള്‍ ഒന്നും തന്നെ മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ല. ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്നും അതോ വി.വി.രാജേഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മാത്രം സ്റ്റാറ്റസ് ഇല്ലാത്ത മേയര്‍ ആണോ എന്നും ശിവന്‍കുട്ടി ചോദിച്ചു.

45 ദിവസത്തിനകം പ്രധാനമന്ത്രി നേരിട്ട് എത്തി വികസന ബ്ലു പ്രിന്റ് പ്രഖ്യാപിക്കും എന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദം. എവിടെ ബ്ലൂ പ്രിന്റ്. തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബാധ്യത ഇല്ല എന്ന നിലപാട് ബിജെപി ആവര്‍ത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം സിപിഎം നേതാവ് ആര്യാ രാജേന്ദ്രൻ മേയറായിരുന്ന എൽഡിഎഫ് ഭരണസമിതി കോർപറേഷൻ കൗൺസിൽ ഹാളിൽനിന്ന് ഒഴിവാക്കിയ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ചിത്രം തിരിച്ചെത്തിച്ച് ബിജെപി. ചിത്രം തിരിച്ചു സ്ഥാപിച്ചതോടെ കോർപറേഷനിൽ എൽഡിഎഫ്- ബിജെപി തർക്കം ഉടലെടുത്തു.

നാലു പതിറ്റാണ്ടിനു ശേഷം സിപിഎമ്മിൽനിന്നു കോർപറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തതിനു പിന്നാലെ വി.കെ.പ്രശാന്ത് എംഎൽഎയും ബിജെപി കൗൺസിലറായ ആർ. ശ്രീലേഖയും തമ്മിലുണ്ടായ തർക്കം, കോർപറേഷനും കെഎസ്ആർടിസിയും തമ്മിലുണ്ടായ ഇലക്ട്രിക് ബസ് വിവാദം എന്നിവയ്ക്കു തുടർച്ചയായാണ് ഇപ്പോൾ ചിത്രവിവാദവും ഉണ്ടായിരിക്കുന്നത്. മുൻപ് ചിത്രം മാറ്റിയപ്പോൾ ബിജെപി ഉയർത്തിയ പ്രതിഷേധം മുഖവിലയ്ക്ക് എടുക്കാൻ എൽഡിഎഫ് ഭരണസമിതി തയാറായിരുന്നില്ല. ചിത്രം മുൻപ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരിച്ചുവയ്ക്കുക മാത്രമാണ് ചെയ്‌തെന്നും മേയർ വി.വി.രാജേഷ് പറഞ്ഞു.

1940 ൽ കോർപറേഷൻ രൂപീകരിച്ചതു മുതൽ മേയറുടെ ഡയസിനു പുറകിൽ സ്ഥാപിച്ചിരുന്ന ചിത്തിര തിരുനാളിന്റെ ഫോട്ടോ മുൻ എൽഡിഎഫ് ഭരണസമിതിയുടെ അവസാന നാളിൽ നീക്കം ചെയ്തിരുന്നു. ബിജെപിയുടെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി അധികാരമേറ്റതിനു പിന്നാലെ ഈ ചിത്രം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം. ഫോട്ടോ മാറ്റണമെന്ന് എൽഡിഎഫും പറ്റില്ലെന്ന് ഭരണസമിതിയും അറിയിച്ചതോടെ അന്തരീക്ഷം കലുഷിതമായി.

2020- 2025 കാലയളവിലെ ഭരണസമിതിയുടെ അവസാന കൗൺസിൽ നടത്തുന്നതിനു തൊട്ടു മുൻപാണ് ചിത്തിര തിരുനാളിന്റെ ഫോട്ടോ മാറ്റിയത്. ആ സ്ഥാനത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രം സ്ഥാപിക്കുകയും ചെയ്തു. അന്ന് ബിജെപി പ്രതിഷേധമുയർത്തിയെങ്കിലും ചിത്തിര തിരുനാളിന്റെ ഫോട്ടോ പഴയ സ്ഥാനത്ത് സ്ഥാപിക്കാൻ എൽഡിഎഫ് ഭരണ സമിതി തയാറായില്ല. ബിജെപി നേതൃത്വത്തിൽ പുതിയ ഭരണ സമിതി അധികാരത്തിലെത്തിയതിനു പിന്നാലെ ഗാന്ധിജിയുടെയും ചിത്തിര തിരുനാളിന്റെയും ചിത്രങ്ങൾ അടുത്തടുത്തായി സ്ഥാപിക്കുകയായിരുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടയിൽ ഉയരത്തിൽ സൂക്ഷിച്ചിരുന്ന കീടനാശിനി എടുക്കുന്നതിനിടെ....  (6 minutes ago)

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശ്ശിക നൽകാൻ നടപടി  (22 minutes ago)

എല്ലാ മേഖലയിലും അതിശകരവും അഭിമാനകരവുമായ പുരോഗതി ഉണ്ടായെന്ന് ധനമന്ത്രി...  (43 minutes ago)

ഒരുത്തനും വീട്ടിൽ കയറണ്ട...! രാഹുലിനെ ട്രാക്ക് ചെയ്ത റിപ്പോട്ടറെ അടിച്ചോടിട്ടിച്ച് നാട്ടുകാർ..! ഇന്നലെ അടൂർ വീട്ടിൽ സംഭവിച്ചത്..!  (43 minutes ago)

എല്ലാ ബജറ്റുകളും നാടിനെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നതായിരിക്കും  (1 hour ago)

മോദി വന്ന് പോയിട്ടും... തിരുവനന്തപുരം കോർപറേഷനിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക്‌ പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലം മാറ്റം  (1 hour ago)

അവിവാഹിതരായ 50 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും  (1 hour ago)

ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും: മേയര്‍ വി വി രാജേഷ്  (2 hours ago)

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന്  (2 hours ago)

ന്യൂസിലൻഡിന് 50 റൺസ് വിജയം....  (2 hours ago)

ഉദ്യോഗത്തിൽ മാറ്റം, വിവാഹ യോഗം! ഈ രാശിക്കാർക്ക് ഇന്ന് സന്തോഷ വാർത്ത!  (2 hours ago)

 പ്രോസിക്യൂഷൻ അനുമതിക്കായി ഈ കേസിൽ  കോടതി അനുമതി ഉത്തരവ് ആവശ്യമില്ലെന്നും വിജിലൻസ് കോടതി   (2 hours ago)

ചൂരല്‍മല ദുരന്തബാധിതരുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.രാജന്‍  (3 hours ago)

മെഡൽ പട്ടികയിൽ ഇടം നേടിയത് 12 വർഷത്തിനുശേഷം....  (3 hours ago)

അജിത് പവാറിന്‍റെ സംസ്കാരം ഇന്ന് ബാരാമതിയിൽ ..  (3 hours ago)

Malayali Vartha Recommends