Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ  അനധികൃത സ്വത്ത് സമ്പാദന കേസ്... പ്രോസിക്യൂഷൻ അനുമതിക്കായി പരാതിക്കാരന് നേരിട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകാമെന്ന്  വിജിലൻസ് കോടതി ഉത്തരവ് 

29 JANUARY 2026 07:08 AM IST
മലയാളി വാര്‍ത്ത
 സർക്കാർ പുതിയ ലാവണം നൽകി എക്സൈസ് കമ്മീഷണറായി അവരോധിച്ച മുൻ എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ  അനധികൃത സ്വത്ത് സമ്പാദനകേസിൽ പ്രോസിക്യൂഷൻ അനുമതിക്കായി പരാതിക്കാരന് നേരിട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകാമെന്ന്  തലസ്ഥാന വിജിലൻസ് കോടതി  ജഡ്ജി എ. മനോജ് ഉത്തരവിട്ടു. ഈ കേസിൽപ്രോസിക്യൂഷൻ അനുമതിക്കായി 2024 ലെ ഇന്ത്യാ ഗവൺമെന്റിന്റെ മാർഗ നിർദ്ദേശ പ്രകാരമുള്ള വിചാരണ  കോടതിയുടെ അനുമതി ഉത്തരവ് ആവശ്യമില്ലെന്നുമുള്ള  നിരീക്ഷണത്തോടെയാണ് പ്രോസിക്യൂഷൻ അനുമതിക്കായുളള ഹർജി    വിജിലൻസ് കോടതി തീർപ്പാക്കിയത്. 
പ്രോസിക്യൂഷൻ അനുമതി ഹാജരാക്കാനായി ഫെബ്രുവരി 21 ന് കേസ് വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷൻ അനുമതിക്കായുളള കത്തിനൊപ്പം കോടതി ഉത്തരവ് കൂടി ഹാജരാക്കണമെന്ന ഇന്ത്യ ഗവ: 2024 ൽ പുറപ്പെടുവിച്ച മാർഗ്ഗ നിർദേശപ്രകാരം കോടതിയുത്തരവ് തരുവാൻ അനുവദിച്ചുത്തരവുണ്ടാകണമെന്നാവശ്യപ്പെട്ട്  വാദി അഡ്വ. നെയ്യാറ്റിൻകര പി.നാഗരാജ് സമർപ്പിച്ച ഉപ ഹർജിയിലാണ് കോടതി ഉത്തരവ്.
അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കോടതി 2025 ആഗസ്റ്റ് 14 ന് തളളിയിരുന്നു.   കോടതി നേരിട്ട് അന്വേഷണം നടത്താൻ ഉത്തരവിടുകയും വാദിയായ നെയ്യാ നെയ്യാറ്റിൻകര . പി. നാഗരാജിന്റെ മൊഴിയെടുക്കാൻ ആഗസ്റ്റ് 30 ന് വാദിയോട് ഹാജരാകാൻ വിജിലൻസ് ജഡ്ജി എ. മനോജ് നിർദേശിക്കുകയും ചെയ്തു. വിചാരണ കോടതിയുടെ മൊഴിയെടുപ്പടക്കമുള്ള തുടർ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് അജിത് കുമാർ ഹൈക്കോടതിയിൽ   സ്റ്റേ  ഹർജി സമർപ്പിക്കുകയായിരുന്നു.    നാഗരാജ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ  അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കോടതി ആഗസ്റ്റ് 14 ന് തളളി. കോടതിയുടെ മേൽനോട്ടത്തിൽ നേരിട്ട് അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തു.   സ്വകാര്യ ഹർജിയിൽ കഴമ്പുണ്ടെന്നും മതിയായ രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും  പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുന്നുണ്ടെന്നും 114 പേജുള്ള ഉത്തരവിൽ  കോടതി  വിലയിരുത്തി. ശരിയായ അന്വേഷണം നടത്താതെ വിജിലൻസ് മാനുവൽ കാറ്റിൽ പറത്തി എഡിജിപിയെ രക്ഷിച്ചെടുക്കാൻ അദൃശ്യ അന്തർ പ്രവേശിത ശക്തി പ്രവർത്തിച്ചതായി വിജിലൻസ് പ്രത്യേക  കോടതി ജഡ്ജി എ .  മനോജ് ഉത്തരവിൽ വ്യക്തമാക്കി. 114 പേജുള്ള കോടതി ഉത്തരവിലെ 86-ാം പേജിൽ മുഖ്യമന്ത്രിയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.   നിയമ വിരുദ്ധ ക്ലീൻ ചിറ്റ് റിപ്പോർട്ടിൽ മുഖ്യമന്ത്രി എങ്ങനെ അംഗീകരിച്ചുവെന്ന് കോടതി ചോദിച്ചു.കോടതി ഉത്തരവ് കേസ് കോടതിയിലെത്തില്ലെന്നു കരുതിയ സർക്കാരിനേറ്റ കനത്ത തിരിച്ചടിയെന്നും അഡ്വ നാഗരാജ് പ്രതികരിച്ചു     വസ്തുവകകൾ വാങ്ങൽ വിൽക്കലുകൾക്ക് അനുമതിപത്രം എവിടെയെന്ന്   വിജിലൻസ് പ്രത്യേക  കോടതി ജഡ്ജി എ .  മനോജ് സർക്കാരിനോട് ചോദിച്ചു. സർക്കാരിനെ അറിയിച്ചതായി അജിത് കുമാറിൻ്റെ മൊഴിയിലുണ്ടെന്ന് സർക്കാർ ബോധിപ്പിച്ചു. അതേ സമയം സർക്കാരിനെ അറിയിച്ചതായും അനുമതി കിട്ടിയതുമായ  രേഖകൾ എവിടെയെന്ന കോടതിയുടെ ചോദ്യത്തിന് സർക്കാർ മൗനം പാലിച്ചു. തൽസമയം   പ്രാമാണിക തെളിവുകൾ ഹാജരാക്കാതെ കുറ്റാരോപിതൻ്റെ മൊഴി എങ്ങനെ വിശ്വസത്തിലെടുക്കുമെന്ന് കോടതി ചോദിച്ചു. എന്നാൽ ഹർജി തള്ളണമെന്ന  വാദത്തിൽ  സർക്കാർ  കോടതിയിൽ ഉറച്ചു നിന്നു.   പി ശശിക്കെതിരെ  ഗൂഢാലോചന മാത്രമാണ് ആരോപിക്കുന്നതെന്നും ശശിയെ ഒഴിവാക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.  സംസ്ഥാന മുൻ ക്രമസമാധാന എഡിജിപി എം ആർ അജിത് കുമാറിനെ  കുറ്റ വിമുക്തനാക്കി ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ്  അന്വേഷണ റിപ്പോർട്ട് തള്ളി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിൻകര. പി. നാഗരാജാണ് കോടതിയെ സമീപിച്ചത്.    സർക്കാർ അനുമതി വാങ്ങാതെ കവഡിയാർ കൊട്ടാരത്തിന് സമീപം ആദിത്യ വർമ്മയിൽ നിന്നും വില വാങ്ങി നിർമ്മിക്കുന്ന  കൊട്ടാര സദൃശ്യമായ വീട് , 2016 ൽ 33 ലക്ഷം രൂപക്ക്  ഫ്ലാറ്റ് വാങ്ങി 22 ആം നാൾ    അതേ ഫ്ലാറ്റ്    65 ലക്ഷം രൂപക്ക്  മറിച്ച് വിറ്റ് കള്ളപ്പണം വെളിപ്പിക്കൽ , സ്വർണ്ണക്കടത്ത് മാഫിയാ ബന്ധം, പ്രോസിക്യൂഷൻ നടപടികൾ ഒഴിവാക്കാൻ പ്രതികളിൽ നിന്ന് കോഴ കൈപ്പറ്റൽ,   അനധികൃത സ്വത്ത് സമ്പാദനം , ഇൻ്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തൽ , സോളാർ കേസ് അട്ടിമറിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ അഴിമതി നടത്തി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയെന്നാണ് ഹർജിയിലെ ആരോപണം.     വിജിലൻസ് മാനുവൽ നിഷ്ക്കർഷിക്കുന്ന 6 പാരാമീറ്ററുകൾ  ലംഘിച്ച് യഥാർത്ഥ പ്രാഥമിക അന്വേഷണം നടത്താതെ വെറും വെരിഫിക്കേഷൻ (പരിശോധന) മാത്രം നടത്തിയത് എന്ത് അധികാരത്തിലെന്നും കോടതി ചോദിച്ചു.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (7 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (7 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (8 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (8 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (8 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (8 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (9 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (9 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (9 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (10 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (10 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (11 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (11 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (12 hours ago)

Malayali Vartha Recommends