Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ജെന്‍ റോബോട്ടിക്സിന്‍റെ എഐ അധിഷ്ഠിത റോബോട്ട് 'ജി സ്പൈഡര്‍' 'ജി സ്പൈഡര്‍' മന്ത്രി എം ബി രാജേഷ് കമ്മീഷന്‍ ചെയ്തു

29 JANUARY 2026 08:06 AM IST
മലയാളി വാര്‍ത്ത

ശുചീകരണ പ്രവർത്തനങ്ങൾ അപകടരഹിതമാക്കുന്നതിൻറെ ഭാഗമായി ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ജെൻ റോബോട്ടിക്സിൻറെ അത്യാധുനിക എഐ അധിഷ്ഠിത റോബോട്ടായ 'ജി സ്പൈഡർ' നഗരസഭ കമ്മീഷൻ ചെയ്തു. നഗരസഭയുടെ ശുചീകരണപ്രവർത്തനങ്ങളിൽ വിപ്ലകരമായ മാറ്റത്തിന് ഇത് വഴിതുറക്കും. തിരുവനന്തപുരം കോർപ്പറേഷനും ടെക്നോപാർക്ക് ആസ്ഥാനമായുള്ള ജെൻ റോബോട്ടിക് ഇന്നൊവേഷൻസും സംയുക്തമായാണ് പുതിയ സംരംഭം നടപ്പിലാക്കുന്നത്.

'ജി സ്പൈഡർ' കമ്മീഷൻ ചെയ്യുന്നതിൻറെ ഉദ്ഘാടനച്ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയായി. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി. വി രാജേഷ് അധ്യക്ഷത വഹിച്ചു. റോബോട്ടിക് സംവിധാനം സ്ഥാപിക്കുന്നതിനുള്ള മുഴുവൻ ചെലവും ജെൻ റോബോട്ടിക്സാണ് വഹിക്കുക. കോർപ്പറേഷൻ അതിൻറെ പ്രവർത്തനത്തിനും പരിപാലനത്തിനും മേൽനോട്ടം വഹിക്കും.

ആശയങ്ങളെ ഫലപ്രദമായ സംരംഭങ്ങളായി മാറ്റുന്നതിൽ ജെൻ റോബോട്ടിക്സ് ഇതിനകം അനുകരണീയ മാതൃക സൃഷ്ടിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി എം. ബി രാജേഷ് പറഞ്ഞു. കൊച്ചിയിലെ ബ്രഹ്മപുരത്ത് 100 കോടി രൂപയുടെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാൻറ് (സിബിജി) ഫെബ്രുവരി 28 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഖരമാലിന്യ നിർമാർജനം മുന്നിൽക്കണ്ട് സംസ്ഥാനത്ത് സ്ഥാപിക്കാനൊരുങ്ങുന്ന ആകെ ഏഴ് സിബിജി പ്ലാൻറുകളിൽ ഒന്ന് തലസ്ഥാനത്തിന് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ 9 ലക്ഷം മെട്രിക് ടൺ മാലിന്യക്കൂമ്പാരത്തിൻറെ 90 ശതമാനവും അവിടെ നിന്ന് നീക്കം ചെയ്തതായി മന്ത്രി പറഞ്ഞു.

കൊല്ലത്ത് സിബിജി പ്ലാൻറ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഫെബ്രുവരി 2 ന് ഒപ്പുവെക്കുമെന്നും കോഴിക്കോട്ട് സിബിജി പ്ലാൻറിൻറെ നിർമ്മാണം ഫെബ്രുവരി 27 ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പ്ലാൻറിൻറെ പണി ഫെബ്രുവരിയിൽ പൂർത്തിയാകും. അതേസമയം തൃശൂരിലെ മറ്റൊരു പ്ലാൻറിൻറെ പണി പുരോഗമിക്കുന്നു. ചങ്ങനാശ്ശേരിയിലും ഒരു പ്ലാൻറ് വിഭാവനം ചെയ്യുന്നുണ്ട്. നാല് സാനിറ്ററി പ്ലാൻറുകളുടെ നിർമ്മാണം അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാലിന്യ നിർമാർജനത്തിനായി അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള നഗരസഭയുടെ പ്രതിബദ്ധതയെക്കുറിച്ച് മേയർ വി. വി രാജേഷ് തൻറെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ജെൻ റോബോട്ടിക്സ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള എല്ലാ സാധ്യതകൾ പരിശോധിക്കുമെന്നും പറഞ്ഞു.

ചടങ്ങിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശ നാഥ് ജി എസ്, തിരുവനന്തപുരം ഡിവിഷൻ ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ, ജെൻ റോബോട്ടിക് ഇന്നൊവേഷൻസ് സിഇഒയും സഹസ്ഥാപകനുമായ വിമൽ ഗോവിന്ദ് എം കെ എന്നിവർ പങ്കെടുത്തു.

തമ്പാനൂർ റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ആമയിഴഞ്ചാൻ കനാലിലെ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതും അപകടസാധ്യതയേറിയതുമായ ഭാഗത്തെ മാലിന്യം നീക്കം ചെയ്യാനാണ് ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. ശുചീകരണത്തൊഴിലാളികൾക്ക് വലിയ വെല്ലുവിളിയായ റെയിൽവേ സ്റ്റേഷൻ പ്രവേശനകവാടം മുതൽ ടണൽ വരെയുള്ള ഏകദേശം 15 മീറ്റർ ഭാഗം വൃത്തിയാക്കാൻ ഇതിലൂടെ സാധിക്കും.

കുറഞ്ഞ ഉയരം, തുടർച്ചയായ കുത്തൊഴുക്ക്, സുരക്ഷിതമായ പ്രവേശന കവാടങ്ങളുടെ അഭാവം തുടങ്ങിയവ ഇവിടുത്തെ പരമ്പരാഗതരീതിയിലുള്ള ശുചീകരണം അസാധ്യമാക്കുന്നു.

മുൻപ് ഇവിടം ശുദ്ധീകരിക്കാനുള്ള ശ്രമങ്ങൾക്കിടെ ശുചീകരണത്തൊഴിലാളിയായ ജോയിക്ക് ജീവൻ നഷ്ടമായിരുന്നു. ഈ ഭാഗം ശുചീകരിക്കാൻ യന്ത്രവൽകൃത സംവിധാനം വേണമെന്ന തിരിച്ചറിവിലാണ് നഗരസഭ മാനുവൽ സ്കാവഞ്ചിംഗ് നിരോധന നിയമം കർശനമായി പാലിച്ചുകൊണ്ട് റോബോട്ടിക് സംവിധാനം സജ്ജമാക്കിയത്.

അത്യന്തം അപകടകരമായ ചുറ്റുപാടുകളിൽ ശുചീകരണത്തിനായി മനുഷ്യർ ഇറങ്ങുന്നത് ഒഴിവാക്കി അവരുടെ ജീവൻ സംരക്ഷിക്കാനാണ് ജി-സ്പൈഡറിലൂടെ ലക്ഷ്യമിടുന്നതെന്ന് ജെൻ റോബോട്ടിക്സ് സിഇഒ വിമൽ ഗോവിന്ദ് എം കെ പറഞ്ഞു. നഗരശുചിത്വ പരിപാലനത്തിൽ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമായ ഒരു മാലിന്യനിർമാർജന സംസ്കാരം കെട്ടിപ്പടുക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തിലെ ആദ്യ റോബോട്ടിക് സ്കാവഞ്ചറായ 'ബാൻഡിക്കൂട്ട്' വികസിപ്പിച്ച ജെൻ റോബോട്ടിക്സിന് മറ്റൊരു പൊൻതൂവൽ കൂടിയാണിത്.കേബിൾ ഡ്രിവൺ പാരലൽ റോബോട്ടിക്സ് (സിഡിപിആർ) ആർക്കിടെക്ചറിൽ നിർമ്മിച്ചിരിക്കുന്ന ജി-സ്പൈഡറിന് നിർമ്മിതബുദ്ധി, സെൻസർ ഇൻറലിജൻസ് എന്നിവയുടെ സഹായത്തോടെ മാലിന്യങ്ങൾ കൃത്യമായി കണ്ടെത്താനും നീക്കം ചെയ്യാനും ഇതിലൂടെ സാധിക്കും. തോടിനുള്ളിലെ ഒഴുക്കിനും തടസ്സങ്ങൾക്കുമനുസൃതമായി പ്രവർത്തിക്കാൻ ഇതിനു കഴിയും.

അഞ്ച് വ്യത്യസ്ത ദിശകളിൽ ചലിക്കാൻ കഴിയുന്ന ഇതിൻറെ യന്ത്രക്കൈകൾ മാലിന്യങ്ങൾ കൃത്യമായി പിടിച്ചെടുക്കാനും നീക്കം ചെയ്യാനും സഹായിക്കുന്നു. ശേഖരിക്കുന്ന മാലിന്യങ്ങൾ നേരിട്ട് കളക്ഷൻ വാഹനങ്ങളിലേക്ക് മാറ്റാൻ കഴിയുന്നതിലൂടെ മനുഷ്യസ്പർശമേൽക്കാത്ത ശുചീകരണ പ്രക്രിയ ഉറപ്പുവരുത്തുകയും ചെയ്യുന്നു.

കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം ആർ ഗോപൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സത്യവതി വി, ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ, വാർഡ് കൗൺസിലർ ആർ, ഹരികുമാർ എന്നിവരും പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (7 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (7 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (8 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (8 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (8 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (8 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (9 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (9 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (9 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (10 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (10 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (11 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (11 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (12 hours ago)

Malayali Vartha Recommends