അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...

തൃശൂർ കോടാലിയിൽ എട്ട് വയസ്സുകാരന്റെ ജീവനെടുത്ത പാമ്പ് ഭീതിയിൽ പുതിയ വഴിത്തിരിവ്. ആറ് ദിവസമായി ആ വീടിനുള്ളിൽ നടന്ന വിദഗ്ദ്ധ പരിശോധനകൾ വനംവകുപ്പും പാമ്പ് പിടുത്തക്കാരും അവസാനിപ്പിച്ചു. എന്നാൽ ഞെട്ടിക്കുന്ന വിവരം എന്തെന്നാൽ, അഞ്ച് പാമ്പുകളെ കണ്ടെത്തിയിട്ടും അവ എവിടെ നിന്ന് വരുന്നു എന്നതിന്റെ ഉറവിടം കണ്ടെത്താൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്നതാണ്.
മകൻ അനോഷ് ആശുപത്രിയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോൾ, അവനെ ഇനി ആ വീട്ടിലേക്ക് കൊണ്ടുപോകില്ല എന്ന ഉറച്ച തീരുമാനത്തിലാണ് മാതാപിതാക്കളായ സിൽജോയും ജോൺസിയും. 'ഇനിയൊരു ഭാഗ്യം പരീക്ഷിക്കാനില്ല, മനസ്മാധാനം നഷ്ടപ്പെട്ടു' എന്ന് കണ്ണീരോടെ പറയുന്ന ഈ കുടുംബം സ്വന്തം വീട് ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്. തറ പൊളിച്ചു മാറ്റിയുള്ള പരിശോധനയിലും പാമ്പുകളുടെ താവളം കണ്ടെത്താനാകാത്തത് വലിയ ദുരൂഹതയായി തുടരുന്നു.
https://www.facebook.com/Malayalivartha

























