കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...

സ്വന്തം അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം, ഒരിത്തിരി പോലും കുറ്റബോധമില്ലാതെ ചോര പുരണ്ട കത്തിയുമായി പോലീസ് സ്റ്റേഷനിലേക്ക് നടന്നുകയറിയ ഒരു മകൻ! കണ്ണൂർ കൊളക്കാട് സ്വദേശിനി ഗീതമ്മയുടെ കൊലപാതകത്തിൽ കേരളത്തെ വിറങ്ങലിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊലപാതകം നടത്തിയ ഉടൻ തന്നെ പ്രതി ക്രിസ്റ്റി ആദ്യം ചെയ്തത് കോഴിക്കോട്ടുള്ള തന്റെ സഹോദരിയെ വിളിക്കുക എന്നതായിരുന്നു. 'ഞാൻ അമ്മയെ കൊന്നു' എന്ന ആ ഒരൊറ്റ വാചകത്തിൽ ആ കുടുംബത്തിന്റെ ലോകം തന്നെ തകർന്നുപോയി.
അവിടെയും തീർന്നില്ല, കീഴടങ്ങാൻ പോകുന്ന വഴിയിൽ അയൽവാസിയോട് ക്രിസ്റ്റി ആവർത്തിച്ചു പറഞ്ഞത് ഒന്നേയുള്ളൂ- 'അച്ഛനെയും എനിക്ക് വകവരുത്തണം. തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്നും, തനിക്ക് നേരെ വരുന്ന ഉപദേശങ്ങൾ സഹിക്കാനാവില്ലെന്നുമുള്ള കടുത്ത പകയാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ലഹരിയുടെ കരാളഹസ്തങ്ങൾ ഒരു യുവാവിനെ എങ്ങനെ ക്രൂരനായ കൊലയാളിയാക്കി മാറ്റി?
https://www.facebook.com/Malayalivartha

























