Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം

28 APRIL 2026 02:35 PM IST
മലയാളി വാര്‍ത്ത


എറണാകുളത്തും തിരുവല്ലയിലും വാഹനങ്ങള്‍ തടയുന്നുണ്ട്. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ കോട്ടയം തിരുനക്കരയില്‍ ആംബുലന്‍സ് അടക്കമുള്ളവ കുടുങ്ങി. ശ്രീകണ്ഠപുരത്ത് കടകള്‍ അടപ്പിച്ചു. പത്തനംതിട്ട അടൂരില്‍ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ സംഘടനാ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. തിരുവനന്തപുരം കണിയാപുരം ഹൈവേയിലും നെടുമങ്ങാടും സമരാനുകൂലികള്‍ വഴി തടഞ്ഞു. പ്രവര്‍ത്തകരെ പലയിടങ്ങളിലും നിന്നും പൊലീസ് നീക്കുന്നുണ്ട്.

വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എഞ്ചിനീയറിങ് എന്‍ട്രസ് പരീക്ഷ (വിഐടിഇഇഇ)എഴുതേണ്ട വിദ്യാര്‍ത്ഥികളും ആശുപത്രികളിലേക്ക് പോകാനുള്ളവരുമടക്കം കുരുക്കില്‍ കുടുങ്ങിയ ഒന്‍പത് മണിക്കെങ്കിലും പരീക്ഷ കേന്ദ്രത്തില്‍ എത്താനായില്ലെങ്കില്‍ ഓണ്‍ലൈനായുള്ള പരീക്ഷ എഴുതാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. നിരവധി വിദ്യാര്‍ത്ഥികളാണ് വാഹനം തടഞ്ഞതിനെതുടര്‍ന്ന് യാത്ര തുടരാന്‍ കഴിയാതെ പ്രതിസന്ധിയിലായത്. ദേശീയപാത ഉപരോധിച്ചുകൊണ്ടാണ് ഹര്‍ത്താല്‍ അനുകൂലികളുടെ പ്രതിഷേധം. സ്ഥലത്ത് വലിയ രീതിയിലുള്ള പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്ത് മറ്റു പല ഭാഗങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. പൊലീസ് ഇടപെടലിനെതുടര്‍ന്ന് നിലവില്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. ബസുകള്‍ അടക്കം ഇപ്പോഴും കടത്തിവിടുന്നില്ല. റോഡില്‍ നിന്ന് പ്രതിഷേധക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെ കണിയാപുരത്ത് സംഘര്‍ഷമുണ്ടായി. ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. ഒന്നരമണിക്കൂറിലേറെയായി വാഹനങ്ങള്‍ തടഞ്ഞിട്ടിരിക്കുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് നിലവില്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ടത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

 

പള്ളിപ്പുറം സിആര്‍പിഎഫ് ജംഗ്ഷനില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ റോഡില്‍ പ്രതിഷേധിച്ചു. അമ്പതോളം കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ തടഞ്ഞിട്ടിരിക്കുകയാണ്. മെഡിക്കല്‍ കോളേജിലേക്കും ആര്‍സിസിയിലേക്കും അടക്കം പോകേണ്ട രോഗികള്‍ അടക്കം പെരുവഴിയിലായി. പള്ളിപ്പുറത്ത് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പയ്യന്നൂര്‍ നഗരത്തിലും കണ്ണൂര്‍ നഗരത്തിലും ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി.കണ്ണൂര്‍ പഴയങ്ങാടിയില്‍ വാഹനങ്ങള്‍ തടഞ്ഞു. ദളിത് സംഘടന പ്രവര്‍ത്തകരാണ് വാഹനങ്ങള്‍ തടയുന്നത്. ജില്ലയില്‍ മറ്റിടങ്ങളില്‍ ഇതുവരെ പ്രശ്‌നങ്ങളില്ല. കൊല്ലം കുണ്ടറ മുളവനയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. തൊടുപുഴയില്‍ ഹര്‍ത്താല്‍ അനുകൂലുകളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.സ്വകാര്യ വാഹനങ്ങളും ബസുകളും തടഞ്ഞു. പെരുമ്പാവൂരില്‍ ഹര്‍ത്താല്‍ സാരമായി ബാധിച്ചിട്ടില്ല. സ്വകാര്യ ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തുന്നുണ്ട്. ഗ്രാമീണ മേഖലകളിലേക്കുള്ള ബസുകള്‍ എല്ലാം തന്നെ ഓടുന്നുണ്ട്. വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നു. സ്ഥിരമായി വൈകി തുറക്കാറുള്ള കടകള്‍ മാത്രമാണ് അടഞ്ഞു കിടക്കുന്നത്. കോഴിക്കോട് ഉള്ളിയേരിയില്‍ സമരാനുകൂലികള്‍ സ്വകാര്യ ബസുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധിച്ചു. ആലപ്പുഴയില്‍ ഹര്‍ത്താലിനെതുടര്‍ന്ന് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. കടകള്‍, ഹോട്ടലുകള്‍ പലതും തുറന്നു തുടങ്ങിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഉണ്ട്, ഓട്ടോ ടാക്‌സി സര്‍വീസ് നടത്തുന്നുണ്ട്. കെഎസ്ആര്‍ടിസിയും ആലപ്പുഴയില്‍ സര്‍വീസ് നടത്തുന്നുണ്ട്.

 

 

നിതിന്‍ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കുക, ഉത്തരവാദികളുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലിലില്‍നിന്ന് അവശ്യസേവനങ്ങളെയും തൃശ്ശൂര്‍ വെടിക്കെട്ട് അപകടം നടന്ന പ്രദേശവും ഒഴിവാക്കിയിട്ടുണ്ട്. നഷ്ടപരിഹാരമായി കുടുംബത്തിന് 10 കോടിരൂപ നല്‍കുക, കോളേജിന്റെ അംഗീകാരം റദ്ദാക്കുക, വിദ്യാലയങ്ങളിലെ ജാതിവിവേചനം അവസാനിപ്പിക്കാന്‍ നിയമം നടപ്പാക്കുക, കണ്ണൂര്‍ എസ്.പി.യെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളും കൗണ്‍സില്‍ ഉന്നയിക്കുന്നു. വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ബസ്സുകളോ മറ്റു വാഹനങ്ങളോ നിര്‍ബന്ധിച്ച് തടയില്ലെന്നും വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാലും ചിലയിടങ്ങളില്‍ സ്ഥിതി മറിച്ചാണ്. കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍, കേരള ടെക്‌സ്‌റ്റൈല്‍സ് ഗാര്‍മെന്റ്‌സ് ഫെഡറേഷന്‍, കേരള സ്റ്റീല്‍ ട്രേഡേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. സ്വകാര്യ ബസുകള്‍ സര്‍വീസ് മുടക്കില്ലെന്നു കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലിന് 52 ദലിത് സംഘടനകളാണ് പിന്തുണ നല്‍കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (1 hour ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (2 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (2 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (2 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (3 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (3 hours ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (4 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (4 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (4 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (4 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (5 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (5 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (6 hours ago)

Malayali Vartha Recommends