Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി


സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..

ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍..ജീവിച്ചിരിപ്പുണ്ടോ എന്നില്‍ ഉറപ്പൊന്നുമില്ല.. തമിഴ് നാട് വനംവകുപ്പ് കാടുകടത്തിയ കൊമ്പനെക്കുറിച്ച് ഏറെ മാസങ്ങളായി വിവരമില്ല..

16 MAY 2026 05:10 PM IST
മലയാളി വാര്‍ത്ത

ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍ എന്ന കൊലകൊമ്പന്‍ ജീവിച്ചിരിപ്പുണ്ടോ എന്നില്‍ ഉറപ്പൊന്നുമില്ല. തമിഴ് നാട് വനംവകുപ്പ് കാടുകടത്തിയ കൊമ്പനെക്കുറിച്ച് ഏറെ മാസങ്ങളായി വിവരമില്ല. അരിക്കൊമ്പന്റെ കോളര്‍ചിപ്പ് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതില്‍പോലും വ്യക്തതയില്ല.ചിന്നക്കനാലില്‍ നിന്ന് പിടികൂടിയപ്പോഴും പിന്നീട് കമ്പം നഗരത്തില്‍ ഭീതി വിതച്ചപ്പോഴും അരിക്കൊമ്പന് നല്‍കിയ അമിത ഡോസ് മടക്കുവെടി ആനയുടെ ആയുസ് തന്നെ ഇല്ലാതാക്കിയെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നു.ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍ എന്ന ഒറ്റയാനെ കാടുകടത്തിയിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി കോതയാര്‍ വനമേഖലയിലേക്ക് കടത്തിയ  അരിക്കൊമ്പന്‍ കാടിനുള്ളില്‍ ചെരിഞ്ഞിട്ടുണ്ടെങ്കില്‍ അക്കാര്യം എന്തുകൊണ്ട് പുറത്തുവിടുന്നില്ലെന്നതിലും മറുപടിയില്ല.
 

 

2023 ഏപ്രില്‍ 29 നാണ് ചിന്നക്കനാല്‍ സിമന്റുപാലത്തു നിന്ന് മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ കുമളിക്കു സമീപം  പെരിയാര്‍ കടുവാസങ്കേതത്തിലേക്കു മാറ്റിയത്. രണ്ടു വര്‍ഷം മുന്‍പ് അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് അരിക്കൊമ്പന്‍ ആരാധകര്‍ ആവശ്യപ്പെട്ടപ്പോള്‍  തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പന്റെ വിഡിയോ പുറത്തുവിട്ടിരുന്നു. എന്നാല്‍ അക്കൊല്ലം  ഓഗസ്റ്റിനു ശേഷം അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും പുറത്തുവരാത്ത സാഹചര്യത്തിലാണ് കൊമ്പന്‍ ചെരിഞ്ഞു എന്ന സൂചനകള്‍ ശക്തമായിരിക്കുന്നത്.തമിഴ് നാട് പുറത്തുവിട്ട ചിത്രം പരിശോധിക്കുമ്പോള്‍ അരിക്കൊമ്പന്‍ ക്ഷീണിതനാണെന്നും ആവശ്യമായ ഭക്ഷണം ലഭിക്കാതെ ശരീരം ശോഷിച്ചെന്നും അക്കാലത്ത് ആരോപണമുണ്ടായിരുന്നു.

നിലവില്‍ പിടിയാനക്കൂട്ടത്തോടൊപ്പം കോതയാര്‍ വനത്തില്‍ സുഖമായി അരിക്കൊമ്പന്‍ കഴിയുന്നുവെന്നാണ് തമിഴ്‌നാട് വനംവകുപ്പ് പറയുന്നത്. പെരിയാര്‍ കടുവാസങ്കേതത്തിലേക്കു മാറ്റി 4 ദിവസങ്ങള്‍ക്കു ശേഷം അരിക്കൊമ്പന്‍ തമിഴ്‌നാട് കമ്പത്തെ ജനവാസ മേഖലകളിലിറങ്ങിയിരുന്നു. അരിക്കൊമ്പന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. തുടര്‍ന്നു തമിഴ്‌നാട് വനം വകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി കുങ്കിയാനകളുടെ സഹായത്തോടെ തിരുനെല്‍വേലി ജില്ലയിലെ കോതയാര്‍ വനമേഖലയിലേക്കു മാറ്റുകയായിരുന്നു.ചിന്നക്കനാലില്‍ 11 പേരെ അരുംകൊല ചെയ്ത അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്കു തന്നെ തിരികെ വരും എന്നു കരുതുന്നവരുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയാണ്.

 

ഏതു കടയും മുറിയും കുത്തിത്തുറന്ന് അരി തിന്നിരുന്ന അരിക്കൊമ്പന് കാട്ടില്‍ എന്തു തീറ്റ കിട്ടിയെന്നതാണ് ചോദ്യം. പിടികൂടുമ്പോള്‍  30 വയസ് തിരികെ വരുമെന്ന് വലിയ പ്രതീക്ഷയുണ്ടായിരുന്നു.കാടു വിട്ട് മറ്റൊരു നാട്ടിലും കാട്ടിലും ഇറക്കിവിട്ട കാട്ടാനകള്‍ നൂറിലേറെ കിലോമീറ്ററുകള്‍ താണ്ടി തിരികെ വന്ന ചരിത്രമുണ്ട്. മാത്രവുമല്ല എട്ടും പത്തും വര്‍ഷം നീണ്ട നടപ്പ് ആനക്കൂട്ടം നടക്കുകയും ചെയ്യും. അതിബുദ്ധിമാനും ധീരനും പ്രതികാരദാഹിയുമായ അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് തിരികെ വരാനുള്ള സാധ്യത മങ്ങിക്കഴിഞ്ഞു.ഇരുപതു വര്‍ഷത്തോളമായി ചിന്നക്കനാലിലും  ആനയിറങ്കല്‍, പന്നിയാര്‍ പ്രദേശങ്ങളുടെ  25  കിലോമീറ്റര്‍ ചുറ്റളവിലുമായി അരിക്കൊമ്പനുണ്ടായിരുന്നു.കൃത്യമായ ആനത്താരയും വിശ്രമസ്ഥലങ്ങളും നീരാട്ടുകടവുകളും ഈ ആനയ്ക്കുണ്ടായിരുന്നു.

അരിക്കൊമ്പനെ ഇറക്കി വിട്ട തിരുനല്‍വേലി വനത്തിലെ അപരിചിതരായ ഈ കാട്ടാനക്കൂട്ടത്തോട് അരിക്കൊമ്പന്‍ എത്രത്തോളം ഇണങ്ങി എന്നതും വ്യക്തമല്ല.  അരിക്കൊമ്പന്‍ ഈ ആനകളുമായി ഏറ്റുമുട്ടി പരിക്കേറ്റു ചെരിഞ്ഞു എന്നാണ് കരുതുന്നത്.അരിക്കൊമ്പനെ പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ട ശേഷം ഓരോ മണിക്കൂര്‍ ഇടവിട്ട് സാറ്റലൈറ്റ് കോളറില്‍ നിന്നു സിഗ്നല്‍ കിട്ടിക്കൊണ്ടിരുന്നതാണ്. എന്നാല്‍ കുറെക്കാലമായി  സിഗ്നല്‍ ലഭിക്കുന്നില്ല.വനംവകുപ്പ് വാച്ചര്‍മാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പന്‍ എവിടെയെന്ന് അവര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.അതിനിടെ അഴകിലും ആരോഗ്യത്തിലും ഉയരത്തിനും കേമനായ അരിക്കൊമ്പനെ കാടുകടത്തിവിടാതെ  കുങ്കിയാനയായി പരിശീലിക്കുകയായിരുന്നു നേട്ടമെന്ന് ഫോറസ്റ്റ് വകുപ്പില്‍തന്നെ അഭിപ്രായക്കാരുണ്ട്.

 

അരിക്കൊമ്പനെക്കാള്‍ വീരന്‍മാരായിരുന്ന നിരവധി കൊമ്പന്‍മാരെ മെരുക്കി കുങ്കിയാനകളാക്കി മാറ്റിയിട്ടുണ്ട്.മുത്തങ്ങയില്‍ കുങ്കിയാന പരിശീലന കേന്ദ്രമുണ്ടായിരിക്കെ എന്തുകൊണ്ട് അരിക്കൊമ്പനെ അവിടെയെത്തിച്ച മര്യാദക്കാരനാക്കി മാറ്റിക്കൂടായിരുന്നു എന്നതാണ് ചോദ്യം. കേരളത്തില്‍ എല്ലാ ജില്ലകളിലും കാട്ടാനകള്‍ മനുഷ്യര്‍ക്ക് ഭീഷണിയായിരിക്കെ കാട്ടാനകളെ അടിച്ചും ഇടിച്ചും ചവിട്ടും തുരത്താന്‍ പ്രാപ്തരായ വലിയൊരു സംഘം കുങ്കിയാനകളെ എന്തുകൊണ്ട് പരിശീലിപ്പിച്ചുകൂടാ എന്നതാണ് പ്രസക്തമായ ചോദ്യം. ആറു മാസത്തെ പരിശീലനംകൊണ്ട് ഏത് അരിക്കൊമ്പനെയും മര്യാദക്കാരനായി മാറ്റാമെന്നിരിക്കെ അരിക്കൊമ്പനെ ആന സൈന്യത്തില്‍ ചേര്‍ക്കരുതായിരുന്നോ എന്നതാണ് പ്രസ്‌കമായ കാര്യം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി  (8 minutes ago)

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന് ഇന്ത്യയ്ക്ക് ജയം‌  (17 minutes ago)

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം  (29 minutes ago)

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (5 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (5 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (5 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (6 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (6 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (6 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (7 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (8 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (8 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (9 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (10 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (10 hours ago)

Malayali Vartha Recommends