തനിക്കെതിരെ സരിതയെക്കൊണ്ട് പറയിപ്പിച്ചത് ഗണേഷെന്ന് ഷിബു ബേബി ജോണ്‍

സോളര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരെക്കൊണ്ട് തനിക്കെതിരെ പറയിച്ചത് കെ.ബി ഗണേഷ് കുമാറാണെന്ന് മുന്‍മന്ത്രി ഷിബു ബേബി ജോണ്‍ സോളര്‍ കമ്മിഷനില്‍ മൊഴി നല്‍കി. ഗൂഢാലോചന വെളിപ്പെടുത്തുന്നത് കമ്മീഷനെ വിശ്വാസമുള്ളതുകൊണ്ടാണ്. തനിക്കെതിരെ സരിതയും ബിജുവും പുറത്തു പറയുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ ഗണേഷ് കുമാര്‍ സൂചന നല്‍കിയിരുന്നു. ഗണേഷും സരിതയും തമ്മില്‍ ഏറെക്കാലമായി വളരെ അടുത്ത ബന്ധമുണ്ട്.
യാമിനി തങ്കച്ചിയുമായുള്ള പ്രശ്‌നം തീര്‍ക്കാനുള്ള ചര്‍ച്ചക്കിടെ സരിത വിഷയമായിരുന്നു. താനുമായി ഒരു ബന്ധവുമില്ലാത്ത സരിത തനിക്കെതിരെ രംഗത്ത് വരാന്‍ മറ്റൊരു കാരണവുമില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. സരിത എഴുതിയ കത്ത് പോലും ആദ്യം കിട്ടിയത് ഗണേഷിന്റെ പി.എ. പ്രദീപിനാണ്. സരിതയെ സഹായിക്കാന്‍ എല്ലാഘട്ടത്തിലും ഒപ്പമുണ്ടായിരുന്നതും പ്രദീപാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















