അമര്‍നാഥ് യാത്രയ്ക്കു നേര്‍ക്ക് ഭീകരാക്രമണമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

അമര്‍നാഥ്് യാത്രയ്ക്കു നേര്‍ക്ക് ഭീകരാക്രമണമുണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ജമ്മു കാഷ്മീരില്‍ അമര്‍നാഥ് തീര്‍ഥാടനം നടത്തുന്ന പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഒഴിവാക്കുമെന്ന് ഹിസ്ബുള്‍ മുജാഹുദീന്‍ നേതാവ് ബുര്‍ഹന്‍ മുസാഫിര്‍ വാണിയുടെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയം രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. വീഡിയോയിലൂടെയായിരുന്നു 22കാരനായ ബുര്‍ഹന്റെ പ്രസ്താവന. അമര്‍നാഥ് യാത്ര നടത്തുന്ന ഹിന്ദു തീര്‍ഥാടകരെ ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി കഴിഞ്ഞമാസം ബിഎസ്എഫ് മേധാവി വെളിപ്പെടുത്തിയിരുന്നു. ജൂലൈ രണ്്ടിനാണ് ജമ്മു കാഷ്മീരിലെ അമര്‍നാഥിലേക്ക് തീര്‍ഥാടനം ആരംഭിക്കുന്നത്. ഓഗസ്റ്റ് 24ന് തീര്‍ഥാടനം അവസാനിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















