കൊച്ചി മെട്രോ പദ്ധതി അടുത്ത വര്‍ഷം ഏപ്രിലിനകം പൂര്‍ത്തിയാക്കുമെന്ന് ശ്രീധരന്‍

കൊച്ചി മെട്രോ പദ്ധതി അടുത്ത വര്‍ഷം ഏപ്രിലിനകം പൂര്‍ത്തിയാക്കുമെന്നു ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ സംബന്ധിച്ചുള്ള വിശദമായ നോട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടുണെ്ടന്നും ഇ. ശ്രീധരന്‍ പറഞ്ഞു. കൊച്ചി മെട്രോ പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാണു പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാണ പുരോഗതി സംബന്ധിച്ച കാര്യങ്ങള്‍ ശ്രീധരന്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















