അധിക പദവി: രാഷ്ട്രപതി ബില്‍ തിരിച്ചയച്ചതു കേന്ദ്ര ശിപാര്‍ശ പ്രകാരമാണെന്നു കേജരിവാള്‍

പ്രതിപലം പറ്റുന്ന അധിക പദവിയില്‍നിന്ന് (ഓഫീസ് ഓഫ് പ്രോഫിറ്റ്) പാര്‍ലമെന്ററി സെക്രട്ടറി തസ്തിക ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ രാഷ്ട്രപതി ഒപ്പിടാതെ തിരിച്ചയച്ചതു കേന്ദ്ര സര്‍ക്കാരിന്റെ ശിപാര്‍ശ പ്രകാരമാണെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ലമെന്ററി സെക്രട്ടറിമാരുടെ സ്ഥാനം വഹിക്കുമ്പോള്‍ ഡല്‍ഹിയിലെ എംഎല്‍എമാരെ അയോഗ്യരാക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കം. പാര്‍ലമെന്ററി സെക്രട്ടറി പദവി കൂടി വഹിക്കുന്ന 21ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരുടെ നിയമസഭാംഗത്വം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് മോദി സര്‍ക്കാരിനെതിരേ ആരോപണം ഉന്നയിച്ച് കേജരിവാള്‍ രംഗത്തെത്തിയത്. ആം ആദ്മി പാര്‍ട്ടിയിലെ 21 എംഎല്‍എമാര്‍ക്ക് പാര്‍ലമെന്ററി സെക്രട്ടറി എന്ന അധിക പദവി കൂടി നല്‍കിയതിനു ശേഷമാണ് ഭരണഘടന വ്യവസ്ഥയ്ക്കു ഭേദഗതി വരുത്തുന്നതിനായി പ്രത്യേക ബില്‍ കൊണ്ടുവന്നത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പ്രതിഫലം പറ്റുന്ന അധിക പദവികൂടി വഹിക്കുന്നുണെ്ടങ്കില്‍ അയോഗ്യരാക്കപ്പെടുമെന്നാണ് ഭരണഘടനാ വ്യവസ്ഥ. ഈ വ്യവസ്ഥയില്‍നിന്ന് എംഎല്‍എമാരെ ഒഴിവാക്കുന്നതിനാണ് കേജരിവാള്‍ നിയമ ഭേദഗതി കൊണ്ടുവന്നത്. എന്നാല്‍, ബില്ലിന്മേല്‍ കൂടുതല്‍ വിശദീകരണം നല്‍കാനാണ് രാഷ്ട്രപതി ഭവന്‍ ഡല്‍ഹിയിലെ നിയമ വകുപ്പിനോടു ആവശ്യപ്പെടുകയായിരുന്നു.രാഷ്ട്രപതിയുടെ മുന്നില്‍ ഈ ഫയല്‍ എത്തിയിട്ടുണ്ടാവില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഈ നീക്കത്തിനു പിന്നിലെന്നും കേജരിവാള്‍ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















