മയക്കുമരുന്നുമായി യുവപൈലറ്റ് അറസ്റ്റില്‍

പ്രഫഷണല്‍ കോളജുകളിലെ കുട്ടികള്‍ക്ക് മയക്കുമരുന്ന് വില്‍പന നടത്തിയിരുന്ന യുവപൈലറ്റ് അരൂര്‍ പോലീസിന്റെ പിടിയിലായി. എറണാകുളം എടവനക്കാട് പാലിശേരി വീട്ടില്‍ രോഹിത് പ്രകാശാ(27) ണ് പിടിയിലായത്. ഒരു ഗ്രാം തൂക്കം വരുന്ന 27 എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, അഞ്ചുഗ്രാം തൂക്കം വരുന്ന എം.ഡി.എം, കാക്ക്റ്റസ് പൗഡര്‍, മോബി ഇനത്തില്‍പ്പെട്ട ഹൈബ്രീഡ് കഞ്ചാവ്, ജി 13 എന്ന ഹെയ്‌സ് എന്നീ മയക്കുമരുന്നുകളാണ് ഇയാളില്‍നിന്ന് പോലീസ് പിടിച്ചെടുത്തത്.
നൈജീരിയയില്‍ നിന്ന് എത്തിക്കുന്ന ഇത്തരം മയക്കുമരുന്ന് ഗോവ, ബംഗളുരു എന്നിവിടങ്ങളില്‍ നിന്നാണ് കൊച്ചിയില്‍ എത്തുന്നത്. പഴയ അരൂര്‍ പോലീസ് സ്‌റ്റേഷന്റെ സമീപത്തുനിന്നുമാണ് ഇയാള്‍ പോലീസ് പിടിയിലായത്. മയക്കുമരു ന്നുമായി ബന്ധപ്പെട്ട പലരേയും ചോദ്യം ചെയ്തതോടെയാണ് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറില്‍ മയക്കുമരുന്നുമായി എത്തിയ രോഹിത് വലയിലായത്. സൗത്ത് ആഫ്രിക്കയില്‍ നിന്ന് ഒറ്റ എന്‍ജിന്‍ വിമാനം ഓടിക്കുന്നതിന് പ്രാവീണ്യം ലഭിച്ച ആളാണ് രോഹിത്.
ഇന്ത്യയില്‍ പൈലറ്റ് ആകുന്നതിന് പ്രത്യേക ട്രെയിനിങ് ആവശ്യമാണ്. ഇതിനുള്ള തയാറെടുപ്പിലായിരുന്നു. കുത്തിയതോട് സി.ഐ. കെ.ആര്‍. മനോജിന്റെയും അരൂര്‍ എസ്.ഐ കെ.ജി. പ്രതാപ് ചന്ദ്രന്റെയും നേതൃത്വത്തിലുള്ള സംഘമാണ് രോഹിതിനെ പിടികൂടിയത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























