സിബിഐ പണി തുടങ്ങി...മണിക്ക് വ്യാജച്ചാരായം ബലമായി നല്‍കിയോ... എങ്കില്‍ ആര്.. എന്തിന്...

മണിയുടെ ദുരൂഹമരണത്തില്‍ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് സിബിഐ. നിലവില്‍ പോലീസ് എത്തിയ നിഗമനത്തില്‍ നിന്ന് അവര്‍ അന്വേഷണം തുടങ്ങി. മരണകാരണം വ്യാജച്ചാരായമെന്നാണ് നിഗമനം. അമിതമായ അളവില്‍ വിഷമദ്യം മണിക്ക് സുഹൃത്തുക്കള്‍ ബലമായി നല്‍കി എന്ന നിഗമനം അവര്‍ക്കുണ്ടെന്നാണ് സൂചന. അതാണ് സുഹൃത്തുക്കള്‍ ഉടന്‍ തന്നെ പാഡി വൃത്തിയാക്കാന്‍ കാരണം. കൂടാതെ വളരെ വൈകിയാണ് മണിയെ ആശപത്രിയില്‍ എത്തിച്ചത്. എല്ലാവരും വിഷയത്തില്‍ സംശയാസ്പദ നിലപാടാണ് സ്വീകരിച്ചത്. ഇതെല്ലാം വിശദമായി പരിശോധിക്കും കൂടാതെ ശ്ാസ്ത്രീയ പരിശോധനകളും ഉണ്ടാകും.
കുടാതെ മണിയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും ബിനാമി ഇടപാടുകളും പരിശോധിക്കും. കേരളത്തിന് പുറത്തെയും നിക്ഷേപങ്ങള്‍ പരിശോധിക്കും. പണം കൈകാര്യം ചെയതത് സുഹൃത്തുക്കള്‍ ആയിരുന്നെന്ന വീട്ടുകാരുടെ മൊഴി ഗൗരവത്തോടെയാണ് കാണുന്നത്.
കരള്‍രോഗമാണ് കലാഭവന്‍ മണിയുടെ മരണത്തിന് കാരണമായതെന്നുള്ള ആദ്യ റിപ്പോര്‍ട്ടില്‍ അപാകത. കലാഭവന്‍ മണിയുടെ ആന്തരികാവയവ രാസപരിശോധനാ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ ശരീരത്തില്‍ അളവില്‍ കൂടുതല്‍ മെഥനോള്‍ കണ്ടെത്തി. 45 മില്ലീഗ്രാം മെഥനോള്‍ കണ്ടെത്തിയതായിട്ടാണ് ഹൈദരാബാദിലെ കേന്ദ്രലാബ് റിപ്പോര്‍ട്ട്.
സാധാരണ ആരോഗ്യമുള്ള വ്യക്തിയില്‍ ഈ അളവു മരണകാരണമാകില്ലെങ്കിലും കരള്‍രോഗ ബാധിതരില്‍ 45 മില്ലീഗ്രാം മെഥനോള്‍ ഉള്ളില്‍ ചെന്നാല്‍ മരണം സംഭവിക്കാമെന്ന പൊലീസ് നിഗമനം മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്.
അന്വേഷണച്ചുമതലയുള്ള പൊലീസ് സംഘവും രാസപരിശോധനാ വിദഗ്ധരും ഡോക്ടര്‍മാരും ചേര്‍ന്നതാണ് മെഡിക്കല്‍ ബോര്‍ഡ്. മെഥനോളിന്റെ അളവു 45 മില്ലീഗ്രാം ആണെന്നതിനാല്‍ വ്യാജച്ചാരായം ഉള്ളില്‍ ചെന്നിരിക്കാമെന്ന സാധ്യത സജീവമായി പരിശോധിക്കുന്നുണ്ടെന്ന് ഐജി എം.പി.അജിത് കുമാര്‍ പറഞ്ഞു. കരള്‍രോഗ ബാധിതനായ മണിയുടെ ശരീരത്തില്‍ ഈ അളവില്‍ മെഥനോള്‍ എത്തിയാല്‍ മരണകാരണമായേക്കാം. കാക്കനാട്ടെ സംസ്ഥാന ലാബിലെ പരിശോധനയില്‍ 26 മില്ലീഗ്രാം മെഥനോളാണ് ആദ്യം കണ്ടെത്തിയത്. ഇതെല്ലാം വിശദമായി പരിശോധിക്കാനാണ് തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























