സുകൃതം കൂട്ടായ്മയുടെ പാഠപുസ്തകം,യൂണിഫോം വിതരണം ജൂണ്‍ 19ന്

ഒരു കൂട്ടം നല്ല മനസ്സുകളുടെ സൈബര്‍ കൂട്ടായ്മയാണ് സുകൃതം. സുകൃതം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഈ മാസം പത്തൊന്‍പതാം തീയതി ഞായറാഴ്ച രാവിലെ പത്ത് മണിയ്ക്ക് പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ കുട്ടികള്‍ക്കുള്ള പാഠപുസ്തകം, യൂണിഫോം വിതരണവും സ്‌കോര്‍ളര്‍ഷിപ്പ് സമര്‍പ്പണവും നടത്തും.
ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ 45 കുട്ടികള്‍ക്ക് യൂണിഫോം 9,10 ക്ലാസുകളിലെ കുട്ടികള്‍ക്ക് പാഠപുസ്തകവിതരണവും 3 കുട്ടികള്‍ക്കുള്ള ഒരു വര്‍ഷത്തെ സ്‌പോണ്‍സര്‍ഷിപ്പ് സമര്‍പ്പണവുമാണ് നടത്തുക.
ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍, അധ്യാപക രക്ഷാകത്ത്യ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.
കുട്ടികളുടെ വിദ്യാഭ്യാസഉയര്‍ച്ചയും അവര്‍ക്ക് കൈനിറയെ സഹായങ്ങള്‍ എത്തിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാനലക്ഷ്യമെന്ന് സംഘടനാഭാരവാഹികളിലൊരാളായ വേണുഹരിദാസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























