സോളാര്‍ കേസില്‍ ഗണേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷിബു ബേബി ജോണിന്റെ ഏറ്റുപറച്ചില്‍...

സോളാര്‍ കേസില്‍ സരിതയെ മുന്‍നിറുത്തി കളികള്‍ നടത്തിയത് പത്തനാപുരം എംഎല്‍എ ഗണേഷ് കുമാറെന്ന ആരോപണവുമായി ഷിബു ബേബിജോണ്‍. സുഹൃത്തിന്റെ കുടുംബം തകരാതിരിക്കാന്‍ താന്‍ നടത്തിയ ശ്രമങ്ങള്‍ക്കുള്ള കൂലിയാണ് തനിക്ക കിട്ടിയ ആരോപണങ്ങളെന്നും ഷിബു പറഞ്ഞു. സരിതയെക്കൊണ്ട് തനിക്കെതിരെ പറയിച്ചത് ഗണേഷിന്റെ ബുദ്ധിയാണ് ഷിബു കൂട്ടിച്ചേര്‍്ത്തു.
ഈ വിഷയത്തില്‍ സരിതയ്ക്ക് എതിരായ നിലപാട് എടുത്തതോടെയാണ് ഗണേശിന് താന്‍ ശത്രുവായതെന്ന് ഷിബു ബേബി ജോണ്‍ വിശദീകരിച്ചു. ഈ പകയാണ് തന്റെ പേരും സോളാര്‍ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ കാരണമെന്നാണ് ഷിബു വിശദീകരിക്കുന്നത്.
സ്വന്തം അച്ഛനോട് പോലും നന്ദി കാണിക്കാത്തവന്‍ തന്നോട് നന്ദി കാണിക്കുമെന്ന പ്രതീക്ഷിക്കുന്നത് വിഢിത്തരമാണെന്ന് ഷിബു പ്രതികരിക്കുന്നത്. ഗണേശിന് ഇത്രയധികം ശത്രുതയുണ്ടാകാന്‍ കാരണമെന്തെന്ന് അന്വേഷിച്ചപ്പോഴാണ് ഷിബൂ ഇത്തരത്തില്‍ പ്രതികരിച്ചത്്. സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കവേയാണ് ഗണേശിനെതിരെ ഗൂഢാലോചന ആരോപണങ്ങള്‍ ഉന്നയിച്ചത്.
സോളാര്‍ അഴിമതിയുടെ പങ്ക് ഗണേശനാണ് പറ്റിയെന്ന ആരോപണവും ആദ്യമായി ഉയര്‍ത്തുകയാണ് മുന്‍ മന്ത്രി. ഷിബുവിന്റെ ഏറ്റുപറച്ചില്‍...
യാമിനിയുമായുള്ള കുടുംബ ബന്ധം തകരാന്‍ ഇടയാക്കിയ സ്ത്രീകളുടെ പേരുകളില്‍ ഏറ്റവും ഉയര്‍ന്നു കേട്ടത് സരിതയുടെതാണ്. ഒരു ആത്മ സുഹൃതത്തിന്റെ കുടുംബം തകരാതിരിക്കാന്‍ ചില കര്‍ശന നിലപാടുകള്‍ ആ സാഹചര്യത്തില്‍ എടുക്കേണ്ടിവന്നു. ഗണേശിന്റെ കുടുംബ പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ പ്രവര്‍ത്തിച്ച ആളാണ് താന്‍. ഇക്കാര്യത്തല്‍ ഒരു മീഡിയേറ്ററുടെ റോളായിരുന്നു എനിക്ക്. ബന്ധം വഷളാകാതിരിക്കാന്‍ സരിതക്കെതിരെ കടുത്ത നിലാപാടെടുത്താതാണ് ഗണേശിന് തന്നോട് ശത്രുതയുണ്ടാകാന്‍ കാരണമെന്നും കരുതുന്നു. ഏറെ ശ്രമിച്ചിട്ടും ഗണേശ് അയാളുടെ നിലപാടില്‍ തന്നെ ഉറച്ചുനിന്നു. വേര്‍പിരിയിലെന്ന നിലപാട് മാത്രമായിരുന്നു അയാളുടെത്. ആ കുടുംബ ബന്ധം വേര്‍പ്പെടുത്താന്‍ കോടികള്‍ നല്‍കേണ്ടിയും വന്നു. ഇപ്പോഴും അതിന്റെ ഭാഗം നല്‍കിയിട്ടില്ലഷിബു ബേബി ജോണ്‍ ആരോപിച്ചു.
ഒരു സുഹൃത്തിന്റെ കുടുംബ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട തനിക്കാണ് ഈ ദുര്‍ഗതി ഉണ്ടായത്. താന്‍ ഇക്കാര്യത്തില്‍ ഇടപ്പെടുന്നതിനു മുമ്പെ ചില പ്രശ്്‌നങ്ങള്‍ സരിതയുമായി ഉണ്ടായിരുന്നതായി അറിഞ്ഞിരുന്നു. ആ സമയത്ത് ഗണേശ് കുമാര്‍ അക്രമിക്കപ്പെട്ടതും മുഖത്ത് പരിക്കേറ്റതും സജീവ ചര്‍ച്ചയായിരുന്നു. എന്നാല്‍ യാമിനിയുമായുണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വ്യാഖ്യാനിക്കപ്പെട്ടത്. ഈ വിഷയത്തില്‍ ഗണേശിന്റെ അച്ഛന്‍ ബാലകൃഷ്ണപിള്ളയും ഗണേശിന് എതിരായിരുന്നു. ഏറ്റവും ഒടുവില്‍ യാമിനി ഗണേശിനെതിരെ പൊലീസിനെ സമീപിച്ചതും മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതും ബാലകൃഷ്ണപിള്ളയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. അച്ഛനും മകനും ശത്രുക്കളായതും രാഷ്ട്രീയമായി ചേരിതിരിഞ്ഞതും സരിത വിഷയത്തിലാണ്.
അച്ഛന് മകനോട് പകമൂത്ത് മന്ത്രി സ്ഥാനം വരെ തിരിച്ചെടുക്കണമെന്ന് പിള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സംയമനം പാലിക്കുകയായിരുന്നു. പിന്നീട് യാമിനിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി വിവരങ്ങള്‍ തിരിക്കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ അഴിച്ചുപണിയില്‍ ഗണേശിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. പിന്നീട് അത് തിരിച്ചുപിടിക്കാന്‍ ആവുന്ന ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി തിരിച്ചുനല്‍കാന്‍ തയ്യാറായില്ല. കൂടുംബം നോക്കാന്‍ കഴിയാത്തവന്‍ ജനങ്ങളെ സേവിക്കേണ്ടെന്ന നിലാപാടാണ് ഉമ്മന്‍ ചാണ്ടി കൈക്കൊണ്ടത്. അതേസമയം മുഖ്യമന്ത്രിക്ക് ഏറ്റവും ഇഷ്ടമുള്ള യുവമന്ത്രിയായിരുന്നു ഗണേശ് കുമാറെന്നത് പ്രത്യേകം ആലോചിക്കേണ്ടതുണ്ട്.
തനിക്കെതിരെ ഗണേശ് കുമാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നേരത്തെ അറിയാന്‍ കഴിഞ്ഞിരുന്നു. പക്ഷെ പുറത്തുപറഞ്ഞിരുന്നില്ല. ഇന്നലെ സോളാര്‍ കമ്മീഷനു മുമ്പാകെ കാര്യങ്ങള്‍ തുറന്നടിച്ചത് കമ്മീഷനില്‍ വിശ്വാസമുള്ളതുക്കൊണ്ടാണ്. മാത്രമല്ല തനിക്കെതിരെ ആരോപണം ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ചതും കമ്മീഷനു മുന്നിലായിരുന്നു. ഇത് സരിതയുടെ നിര്‍ദ്ദേശ പ്രകാരമാണ്. തനിക്കെതിരെ അശ്ലീല കഥകള്‍ പറയാന്‍ പ്രേരിപ്പിച്ചതും സരിതയായിരുന്നു. ഇതിനായുള്ള വേദിയൊരുങ്ങിയത് മുവാറ്റുപ്പുഴ കോടതിയിലായിരുന്നു. സോളാര്‍ തട്ടിപ്പില്‍ വിചാരണ നേരിടാന്‍ ബിജു എത്തിയപ്പോള്‍ സരിയുമായി കണ്ടിരുന്നു. അവിടെവച്ച് ഗണേശിന്റെ നിര്‍ദ്ദേശ പ്രകാരം സരിത ബിജുവിനെ ആരോപണമുന്നയിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഇത് തെളിയിക്കുന്നതായിരുന്നു ആക്ഷേപം ഉന്നയിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഗണേശില്‍നിന്നുണ്ടായ നീക്കങ്ങള്‍.
നിയമസഭയ്ക്കുള്ളില്‍ വച്ച് തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ ഭീഷണിപ്പെടുത്തിയിരുന്നു. 'ഇപ്പോള്‍ ഞെളിഞ്ഞ് നടന്നോട്ടെ, തന്റെ മന്ത്രിയെ ഞാന്‍ കാല്‍ചുവട്ടിലെത്തിക്കും, രണ്ടാഴ്ചക്കുള്ളില്‍'ഇത്തരത്തിലായിരുന്നു ഭീഷണി. ഇതിനുശേഷമാണ് ബിജു രാധാകൃഷ്ണന്‍ തനിക്കെതിരെ കമ്മീഷനു മുമ്പില്‍ ആരോപണം ഉന്നയിച്ചത്. ഇതില്‍നിന്നും ഗണേശിന്റെ ഇന്‍വോള്‍മെന്റ് വ്യക്തമാണ്. ഷിബു പറയുന്നു.അതേസമയം യാമിനിയെ സെറ്റില്‍ ചെയ്യുന്നതിന് ഗണേശ് നല്‍കിയ കോടികള്‍ ഏതായിരുന്നുവെന്ന ചോദ്യം ഉയരുകയാണ്.
സോളാര്‍ തട്ടിപ്പുക്കേസില്‍ സരിത സമാഹരിച്ച പണത്തിന്റെ ഏറിയ പങ്കും നടി ശാലുമേനോന് ബിജു രാധാകൃഷ്ണന്‍ നല്‍കിയെന്ന സരിത പലവട്ടം ആരോപിച്ചിരുന്നു. എന്നാല്‍ ബിജുവും ശാലുവും ഇത് നിഷേധിച്ചിരുന്നു. രണ്ട് കോടി രൂപ ശാലുവിന് നല്‍കിയിരുന്നുവെന്നാണ് സരിത പറഞ്ഞിരുന്നുത്.
എന്നാല്‍ പിന്നീട് ശാലുവിന് പണം നല്‍കിയതിന് തന്റെ പക്കല്‍ തെളിവില്ലെന്ന് സരിത തന്നെ ഒരിക്കല്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പിന്നെ പണം എവിടെ പോയെന്ന വ്യക്തമാക്കേണ്ട ബാധ്യത സരിതയുടെതാണ്. മുഖ്യമന്ത്രിക്കും അനുചരന്മാര്‍ക്കും നല്‍കിയ പണത്തിന്റെ കണക്ക് അക്കമിട്ട് സരിത പറയുമ്പോഴും കാണാതായ പണത്തിന്റെ കണക്ക് സരിതയുടെ കൈയിലില്ല. ഇതിനിടെയാണ് ഗണേശ് കുമാര്‍ കോടികള്‍ നഷ്ടപ്രകാരം നല്‍കി കൂടുംബ ബന്ധം വേര്‍പ്പിരിച്ചത്. അതേ സമയം കൊല്ലം കേന്ദ്രീകരിച്ച് സരിത താമസം ഉറപ്പിച്ചതും വീട് വാടകയ്ക്ക് എടുത്തതും ഗണേശിന്റെ സഹായത്താലാണെന്ന ആക്ഷേപവും ഉയരുകയാണ്ഷിബു ബേബി ജോണ്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























