Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...


കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...


കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...


പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..

പാര്‍വ്വതിയ്ക്കും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്കും തുറന്ന കത്തുമായി: പിഎന്‍ ജയന്തന്‍: ജയന്തന്റെ എഫ് ബി പേജില്‍ പൊതുജനത്തിന്റെ പൊങ്കാലക്ക് കുറവില്ല

05 NOVEMBER 2016 11:15 AM IST
മലയാളി വാര്‍ത്ത

More Stories...

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്

പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..

പാര്‍വ്വതിയ്ക്കും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്കും തുറന്ന കത്തുമായി വടക്കാഞ്ചേരി കൂട്ടബലാല്‍സംഗ കേസില്‍ ആരോപണ വിധേയനായ സിപിഐ(എം) കൗണ്‍സിലര്‍ പിഎന്‍ ജയന്തന്‍ രംഗത്ത്. പക്ഷേ ജയന്തന്റെ പേജില്‍ ചീത്തവിളികള്‍ക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നാട്ടുകാരുടെ പൊങ്കാലകാരണം പേജ് തുറക്കാനാകാത്ത അവസ്ഥയാണ് നിലവില്‍. ആരോപണം പുറത്തുവന്നതുമുതല്‍ പേജില്‍ ആക്ഷേപങ്ങളുമായി ആളുകള്‍ എത്തിയിരുന്നു.

പാര്‍വ്വതിയും ഭാഗ്യലക്ഷ്മിയുമാണ് ബലാല്‍സംഗ വാര്‍ത്ത ഇപ്പോള്‍ പൊതുശ്രദ്ധയിലേക്ക് എത്തിച്ചത്. കൂടാതെ ബലാല്‍സംഗത്തിന് ഇരയായ യുവതിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കാന്‍ അവസരം നല്‍കിയതും ഇവരായിരുന്നു. അവാസ്തവമായ ഒരു ആരോപണത്തിലും വാര്‍ത്തയിലും തട്ടി പ്രതിസന്ധിയിലായ ജയന്തന്‍ ആണ് ഞാന്‍ എന്ന് പറഞ്ഞു കൊണ്ടാണ് ജയന്തന്റെ തുറന്ന കത്ത് ആരംഭിക്കുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിന് മുന്‍പ് ആരോപണങ്ങളുടെ നിജസ്ഥിതി അറിയാന്‍ ഭാഗ്യലക്ഷ്മി ചേച്ചി ശ്രമിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുന്നു എന്ന് പറയുന്ന ജയന്തന്‍ ഈ അവസരത്തിലെങ്കിലും ഭാഗ്യലക്ഷ്മിയും പാര്‍വതിയും വടക്കാഞ്ചേരിയില്‍ എത്തണമെന്ന് അപേക്ഷിക്കുന്നതായും ജയന്തന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു

ആരോപണം ഉന്നയിച്ചവരുടെ താമസസ്ഥലത്തും പരിസരത്തും എത്തി, ചുരുങ്ങിയത് ഇവരുടെ മാതാപിതാക്കളോടെങ്കിലും പരാതിക്ക് ഇടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണം. ഇവരുടെ നാളിതുവരെയുള്ള ജീവിതവും സമാനമായ സാഹചര്യങ്ങളുടെ ആവര്‍ത്തനവുമെല്ലാം ബോധ്യപ്പെടാന്‍ ഇത് സഹായിക്കും. സ്വന്തം വീട്ടുകാര്‍ പോലും ഇവര്‍ക്കെതിരെ പരാതി നല്‍കുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തത് ഭാഗ്യലക്ഷ്മിയുടേയും പാര്‍വ്വതിയുടേയും ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ എന്നും ജയന്തന്‍ തന്റെ തുറന്ന കത്തില്‍ ചോദിക്കുന്നു. സാമ്പത്തികപ്രയാസം നേരിട്ട സുഹൃത്തിന് സഹായം ചെയ്യുകയും പിന്നീട് പണം തിരിച്ചു ചോദിക്കുകയും ചെയ്തതിന് ഇപ്പോള്‍ താനും തന്റെ കുടുംബവും നേരിടുന്ന വിഷമഘട്ടത്തെ തിരിച്ചറിയണം. വേണമെങ്കില്‍ വടക്കാഞ്ചേരിയില്‍ എത്താനുള്ള സൗകര്യം ചെയ്ത് തരാനും താന്‍ ഒരുക്കമാണ്. വേട്ടക്കാരന്‍ എന്ന ആരോപണവിധേയനായി മാറിയ താനാണ് യഥാര്‍ത്ഥ ഇര. ഇത് നേരില്‍ മനസിലാക്കണമെന്നും വാര്‍ത്തയുടെ സത്യാവസ്ഥ സമൂഹത്തെ ബോധ്യപ്പെടുത്തി ഭാഗ്യലക്ഷ്മിയും പാര്‍വതിയും സ്വന്തം വിശ്വാസ്യത കൂടി നിലനിര്‍ത്തണമെന്ന് അപേക്ഷിച്ചു കൊണ്ടാണ് ജയന്തന്റെ ഫെയ്‌സ്ബുക്കിലെഴുതിയ തുറന്ന കത്ത് അവസാനിക്കുന്നത്

പിഎന്‍ ജയന്തന്റെ തുറന്ന കത്തിന്റെ പൂര്‍ണരൂപം: അവാസ്തവമായ ഒരു ആരോപണത്തിലും വാര്‍ത്തയിലും തട്ടി പ്രതിസന്ധിയിലായ ജയന്തന്‍ ആണ് ഞാന്‍, ഭാഗ്യലക്ഷ്മി ചേച്ചി നടത്തിയ വാര്‍ത്താ സമ്മേളനത്തിന് മുന്‍പ് ഈ ആരോപണത്തിന് നിജസ്ഥിതി അറിയുവാന്‍ ശ്രമിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുന്നു. ഈ അവസരത്തിലെങ്കിലും ഭാഗ്യലക്ഷ്മി ചേച്ചിയും പാര്‍വതി ചേച്ചിയും വടക്കാഞ്ചേരിയില്‍ എത്തണമെന്ന് അപേക്ഷിക്കട്ടെ, ആരോപണംഉന്നയിച്ചവരുടെ താമസസ്ഥലത്തും പരിസരത്തും ചുരുങ്ങിയത് ഇവരുടെ മാതാപിതാക്കളോടെങ്കിലും ഈ പരാതിക്ക് ഇടയായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കണം, ഇവരുടെ നാളിതുവരെയുള്ള ജീവിതവും സമാനമായ സാഹചര്യകളുടെ ആവര്‍ത്തനവുമൊക്കെ ചേച്ചിമാര്‍ക്ക് എളുപ്പത്തില്‍ ബോദ്ധ്യപ്പെടും.

സ്വന്തം വീട്ടുകാര്‍ പോലും ഇവര്‍ക്കെതിരെ പരാതി നല്‍കുകയും മാദ്ധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തത് ചേച്ചിമാരുടെ ശ്രദ്ധയില്‍ വന്നിരിക്കുമല്ലോ?സാമ്പത്തികമായ ഒരു അവശ്യ ഘട്ടത്തില്‍ ഒരു സുഹൃത്തിന് സഹായം ചെയ്യുകയും പിന്നീട് പണം തിരികെ ആവശ്യപ്പെടുകയും ചെയ്തതിന് ഞാനും എന്റെ കുടുബവും ഇന്ന് നേരിടുന്ന വിഷമഘട്ടത്തെ തിരിച്ചറിയണമെന്നുകൂടി ആവശ്യപെടട്ടെ, ആവശ്യമെങ്കില്‍ വടക്കാഞ്ചേരിയില്‍ എത്തുവാനുള്ള സൗകര്യം ചെയ്ത് തരുവാനും ഞാന്‍ ഒരുക്കമാണെന്ന് അറിയിക്കുന്നു. വേട്ടക്കാരന്‍ എന്ന ആരോപണവിധേയനായി മാറിയ യഥാര്‍ത്ഥ ഇരയാണ് ഞാന്‍ എന്ന് നേരില്‍ മനസിലാക്കണമെന്നും, അവാസ്തവമായ ഈ വാര്‍ത്തയുടെ സത്യാവസ്ഥ സമൂഹത്തെ ബോദ്ധ്യപെടുത്തി ചേച്ചിമാരുടെ വിശ്വാസ്യത കൂടി നിലനിര്‍ത്തണമെന്നുമുള്ള അപേക്ഷയോടെ..ജയന്തന്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് ‌ പൊട്ടിച്ച് പാളയം പ്രദീപ്  (4 minutes ago)

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...  (17 minutes ago)

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...  (25 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...  (35 minutes ago)

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...  (45 minutes ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (52 minutes ago)

SURESH GOPI കയ്യടിച്ച് ജനം  (1 hour ago)

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!  (1 hour ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (2 hours ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (3 hours ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (3 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (3 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (4 hours ago)

Malayali Vartha Recommends