പിണറായി വിജയന്‍ ഉറങ്ങിയിട്ട് മാസങ്ങള്‍; മനസമാധാനം നഷ്ടപ്പെട്ടു

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമൂഹമധ്യത്തിലെ പൊങ്കാലയായി മാറാനെടുത്തത് മൂന്നുവര്‍ഷം. എന്നാല്‍ പിണറായി സര്‍ക്കാര്‍ പൊങ്കാലയായത് വെറും മൂന്നു മാസം കൊണ്ട്. വടക്കാഞ്ചേരി പീഡന കേസില്‍ സിപിഎം സഹയാത്രികന്‍ പ്രതിയായതോടെയാണ് തന്റെ മോശം സമയത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആലോചിച്ചു തുടങ്ങിയത്.
പെണ്‍ വാണിഭം, ഗുണ്ടായിസം, ക്വട്ടേഷന്‍ തുടങ്ങിയ സകലമാന വിഷയങ്ങളിലും സഖാക്കള്‍ അവഗണിക്കാനാവാത്ത സാന്നിധ്യമായതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍. അതിനിടെ കോടിയേരിയുടെ വീട്ടില്‍ മുഖ്യമന്ത്രിയാവാന്‍ പൂജ നടക്കുന്നുണ്ടെന്ന കെ സുരേന്ദ്രന്റെ പ്രഖ്യാപനം കൂടിയായതോടെ കുഴഞ്ഞു മാറിയുകയാണ് സര്‍ക്കാര്‍.
എന്തു ചെയ്താലും വിവാദമാകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പിണറായി ശരിയ്‌ക്കൊന്നുറങ്ങിയിട്ട് മാസങ്ങളായി. എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നാലോചിച്ചിട്ട് എത്തും പിടിയും കിട്ടുന്നില്ല.
തന്റെ സ്വഭാവത്തിന്റെ പ്രത്യേകത തന്നെയാണ് ഇതിനെല്ലാം കാരണം എന്ന് പിണറായിക്കറിയാം. അധികാരമേറ്റ മാസം തന്നെ മാധ്യമങ്ങളെ പിണക്കി. മാധ്യമങ്ങളെ നേരിടാന്‍ സിപിഎം അനുഭാവികളായ അഭിഭാഷകരെ രംഗത്തിറക്കി, ജേക്കബ് തോമസിനെ പോലൊരു ഉദ്യോഗസ്ഥനെ വിജിലന്‍സില്‍ നിയമിച്ച് അവരുടെ പിണക്കവും ഏറ്റുവാങ്ങി. സഹമന്ത്രിമാരെയൊക്കെ വിരട്ടിയപ്പോള്‍ അവരും പിണങ്ങി, പാര്‍ട്ടി സെക്രട്ടറിക്ക് കേരളത്തില്‍ ഒരു തൂപ്പുകാരന്റെ വോയ്‌സ് പോലുമില്ലാതാക്കി,
വിഎസ് അച്യുതാനന്ദനെ പോലൊരു നേതാവിനെ പരസ്യമായി വിഴുപ്പലക്കി എന്തു ചെയ്യുമ്പോഴും രണ്ടു കണ്ണുകള്‍ തന്നെ പിന്തുടരുന്നുണ്ടെന്ന് പിണറായി മനസ്സിലാക്കിയില്ല. കെ എം മാണിയെ പോലൊരു സീനിയര്‍ നേതാവിന്റെ പേരില്‍ അടിക്കടി എഫ്‌ഐആര്‍ ഇട്ടു. അതിലല്ലേ തെറ്റ്. അഴിമതി മാണി ചെയ്താലും പിണറായി ചെയ്താലും തെറ്റു തന്നെയാണ്.. എന്നിട്ട് എന്തുണ്ടായി മാണിക്കെതിരെ എന്തെങ്കിലും തെളിവുണ്ടാക്കാന്‍ കഴിഞ്ഞോ. ഇല്ല കെ ബാബുവിന്റെ വീട് റെയ്ഡ് ചെയ്തു, എന്നിട്ടെന്തുണ്ടായി, കണ്ടെടുത്തെന്ന് പറയപ്പെടുന്ന തെളിവുകള്‍ എവിടെ പോയി... അതായത് പരസ്യ വൈരാഗ്യം തീര്‍ക്കുന്ന ഉദ്യോഗസ്ഥരുടെ കൈയിലെ ചട്ടുകമായി പിണറായി മാറി.
ധന സെക്രട്ടറി കെ എം എബ്രഹാമിനെതിരെ എന്തൊക്കെയോ ചെയ്തു. എന്നിട്ടെന്തുണ്ടായി... ഒന്നും സംഭവിച്ചില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥരൊക്കെ സര്‍ക്കാരിന് എതിരായി. സമചിത്തതയോടെ പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥരെ ഉപദേശിക്കാന്‍ പോലുമാകാത്ത സ്ഥിതി വിശേഷത്തിലെത്തി കാര്യങ്ങള്‍.
ക്വട്ടേഷന്‍ സക്കീര്‍ഹുസൈനെ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി രാജീവ് പരസ്യമായി പിന്തുണച്ചു. മാനഭംഗത്തിന് ആരോപണ വിധേയനായ ജയന്തനെ കെ രാധാകൃഷ്ണന്‍ പിന്തുണച്ച് സംസാരിച്ചു. രാധാകൃഷ്ണനും രാജീവും സമൂഹ മാധ്യമത്തില്‍ നല്ല പേരുള്ള നേതാക്കളാണ്. അവരും മോശക്കാരായി തീര്‍ന്നു.
ഇപി ജയരാജന്‍ പുറത്തു പോയത് കാറ്റടിക്കുന്ന വേഗത്തിലാണ്. ജയരാജന്‍ രാജി വച്ചത് ചിറ്റപ്പന്‍ പ്രശ്‌നത്തിലല്ലെന്നും കൈക്കൂലി വിഷയത്തിലാണെന്നുമുള്ള ആരോപണങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും സജീവമാണ്.
സര്‍ക്കാര്‍ ഓഫീസുകളിലെ ദിവസ വേതനക്കാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരില്‍ നിന്നു ദേശാഭിമാനി വരിസംഖ്യ നിര്‍ബന്ധ പൂര്‍വ്വം ഈടാക്കിയതു വഴി അവരും എതിരായി. അധികാരമേറ്റപ്പോള്‍ തന്നെ ആതിരപ്പള്ളി ജലവൈദ്യുതി പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞ് അഴിമതിക്ക് കളമൊരുക്കി.
ഉമ്മന്‍ചാണ്ടിക്ക് ഒരു ചിരിക്കുന്ന മുഖമെങ്കിലുമുണ്ട്. പിണറായിക്ക് അതില്ല. ഒരു പക്ഷേ പിണറായി നല്ലവനായിരിക്കാം. എന്നാല്‍ കഞ്ഞി കുടിച്ചാല്‍ മാത്രം പോരാ,കഞ്ഞി കുടിച്ചതായി മനസിലാവുകയും വേണം.
കണ്ണൂരില്‍ ബോംബേറും കൊലപാതകവും അടുത്തകാലത്തൊന്നും അവസാനിക്കുന്ന മട്ടില്ല. എത്രകാലം തുടരും ഈ ഭരണമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ചിലപ്പോള്‍ കക്ഷത്തിലെ മസില്‍ ഒന്നയച്ചു വിട്ടാല്‍ തീര്‍ന്നേക്കാം ഇത്തരം ദുരിതങ്ങള്‍.
https://www.facebook.com/Malayalivartha


























