അവിടെ നമ്മുടെ കമ്മീഷനുകള്‍ കാവല്‍ മാലാഖമാര്‍

വടക്കാഞ്ചേരി സംഭവത്തില്‍ ഇരയുടെ പേര് മുന്‍ സ്പീക്കര്‍ വെളിപ്പെടുത്തിയിട്ടും പോലീസുകാര്‍ സിപിഎമ്മുകാര്‍ക്കൊപ്പം തത്തി കളിച്ചിട്ടും കേസെടുക്കാത്ത സംസ്ഥാനത്തെ വാച്ച് ഡോഗുകള്‍ എവിടെ പോയി... വനിതാ കമ്മീഷന്‍ കോടികണക്കിന് രൂപ മുടക്കിയാണ് കേരളത്തില്‍ കുറെ കാവല്‍ മാലാഖമാരെ സര്‍ക്കാര്‍ തീറ്റി പോറ്റുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റേയും ഹൈക്കോടതി ജഡ്ജിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഗവണ്‍മെന്റ് സെക്രട്ടറിമാരുടെയെല്ലാം പദവി നല്‍കി സര്‍ക്കാര്‍ ഇരുപതോളം കാവല്‍ മാലാഖമാരെയാണ് തീറ്റിപോറ്റുന്നത്.
ഭാഗ്യലക്ഷ്മി ഒരു വനിത നേരിട്ട ക്രൂരമായ ബലാല്‍സംഗത്തിന്റെ കഥ പ്രസ് ക്ലബ് പോലൊരു പൊതു ഇടത്ത് വെളിപ്പെടുത്തിയിട്ടും കേരളം കുലുങ്ങിയിട്ടും കാവല്‍ മാലാഖമാര്‍ മാത്രം യാതൊന്നും അറിഞ്ഞില്ല. ആരും കേസെടുത്തില്ല, കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മീഷനുകളൊക്കെ അടച്ചു പൂട്ടി സ്ഥലം വിട്ടോ എന്നും സംശയം തോന്നുന്നു.
മാനഭംഗത്തിന്റെ ഇരയുടെ പേര് വെളിപ്പെടുത്തരുതെന്നാണ് സുപ്രീംകോടതി പറയുന്നത്. എന്നാല്‍ മുന്‍ സ്പീക്കര്‍ പേര് വെളിപ്പെടുത്തി. പ്രതിയുടെ പേര് മാത്രം നിരന്തരം പറഞ്ഞു കൊണ്ടിരുന്നാല്‍ മതിയോ എന്നാണ് അദ്ദേഹം പരിഭ്രാന്തനായി ചോദിച്ചത്. അതായത് അധികാരവും സമ്പത്തും ഉണ്ടെങ്കില്‍ എന്തുമാകാം എന്നര്‍ത്ഥം. പീഡനകേസിലെ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെ ആരും ഏകപക്ഷീയമായി വേട്ടയാടിയിട്ടില്ല. ജയന്തന് പറയാനുള്ളതൊക്കെ എല്ലാ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചതാണ്, എന്നാല്‍ ജയന്തന്‍ നിരപരാധിയാണെന്ന് പറയാനാകില്ല. കാരണം മാനവും മര്യാദയുമായി ജീവിക്കുന്ന ഒരാള്‍ക്കെതിരെ ഇത്തരമൊരു ആരോപണം സ്വാഭാവികമായും ഉണ്ടാവുകയില്ലല്ലോ.
ചില കമ്മീഷന്‍ അംഗങ്ങള്‍ ചില ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് ഘോരഘോരം പ്രസംഗിക്കുന്നു. മുന്‍ സ്പീക്കര്‍ക്കെതിരെ കേസെടുക്കുമെന്ന് വരെ പറഞ്ഞു. എന്നിട്ടെന്തുണ്ടായി... ഒന്നും സംഭവിച്ചില്ല. എന്നാല്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെട്ടു.
ഇപ്പോള്‍ കേരളത്തിലെ കമ്മീഷനുകളില്‍ പ്രവര്‍ത്തിക്കുന്നവരൊക്കെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ചവരല്ല. അവരെല്ലാം യുഡിഎഫിന്റെ കാലത്തുള്ളവരാണ്. ഇതില്‍ ഒരു കമ്മീഷനില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് ഹൈക്കോടതി ജഡ്ജിയുടെ തത്തുല്യ തസ്തികയില്‍ രണ്ടു ലക്ഷത്തോളം രൂപ ശമ്പളം വാങ്ങി സസുഖം വാണരുളുന്നു. കേരളത്തിനകത്തും പുറത്തും കറങ്ങാന്‍ ചുവന്ന ലൈറ്റ് ഘടിപ്പിച്ച ഇന്നോവകാര്‍. മാസാവസാനം റ്റി.എ കൊണ്ടു പോകാന്‍ ചാക്കുമായിട്ടാണത്രേ അദ്ദേഹം ഓഫീസില്‍ വരുന്നത്. അദ്ദേഹവും അറിഞ്ഞില്ല ഇരയുടെ പേരു വെളിപ്പെടുത്തിയ കാര്യം. ഒത്തു കളി പോലീസിന്റെ ക്രൂരതയും പാവം അറിഞ്ഞില്ല. അതെങ്ങനെ അറിയും. ആള്‍ ലോക ടൂറിലായിരിക്കമല്ലോ. ഭരണഘടനാ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ക്ക് കസേര നല്‍കിയാല്‍ ഇങ്ങനെയിരിക്കും.
ചുരുക്കത്തില്‍ സര്‍ക്കാരിനെ തൊടാന്‍ സ്റ്റാറ്റിയൂട്ടറി കമ്മീഷനുകള്‍ക്ക് പോലും ധൈര്യമില്ല, അതായത് നമ്മുടെ നികുതിപ്പണം കൊണ്ട് തിന്നു വീര്‍ക്കുന്ന ഇത്തരം നരാധമന്‍മാരെ തൂക്കി അറബി കടലിലെറിഞ്ഞ് വലിയ താഴു കൊണ്ട് ഇങ്ങനെയുള്ള ഓഫീസുകള്‍ പൂട്ടണം... അങ്ങനെയെങ്കിലം വന്നു ചേരട്ടെ തോമസ് ഐസക്കിന്റെ പെട്ടിയില്‍ കുറച്ച് പുത്തന്‍...
https://www.facebook.com/Malayalivartha


























