വടക്കാഞ്ചേരി യുവതി മറ്റൊരു സരിതാനായരോ? രംഗത്തിറക്കിയത് സിപിഎമ്മോ!

വടക്കാഞ്ചേരി പീഡനത്തില്‍ ആരോപണവിധേയനായ ജയന്തന്‍ അറിയപ്പെടുന്ന പലിശക്കാരനും കോണ്‍ഗ്രസുകാര്‍ക്കുവരെ പ്രിയങ്കരനാണെന്നും സൂചന. വടക്കാഞ്ചേരിയില്‍ സിപിഎമ്മിനുള്ളില്‍ നിലനില്‍ക്കുന്ന വിഭാഗായതയുടെ ഭാഗമാണ് പീഡനാരോപണമെന്നും സൂചനയുണ്ട്. കെ പിഎസി ലളിതയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തുടങ്ങിയതാണ് വടക്കാഞ്ചേരിയിലെ സിപിഎം വിഭാഗീയത. ഇത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിലെത്തി നിന്നു.
ജയന്തന്‍ സിപിഎമ്മിന്റെ സംസ്ഥാന നേതാക്കള്‍ക്കും പ്രിയങ്കരനാണ്. ടൂറിസം മന്ത്രി എ.സി മൊയ്തീന്റെ വിശ്വസ്തനുമാണ്. തൃശൂര്‍ ജില്ലയിലെ സിപിഎം സമ്മേളനങ്ങളില്‍ ഫണ്ട് ഇറക്കുന്നതും ജയന്തനാണ്. ജയന്തന്റെ സ്വാധീനവും വളര്‍ച്ചയും തടയാനുള്ള സിപിഎമ്മിനുള്ളിലെ തന്നെ ഒരു വിഭാഗത്തിന്റെ പ്രേരണയാണ് പീഡനാരോപണത്തിന് കാരണമായതെന്നും സൂചനയുണ്ട്.
പീഡനത്തിനിരയായെന്ന് പറയപ്പെടുന്ന യുവതിയെ രംഗത്തിറക്കിയത് സിപിഎമ്മിലെ ഒരു വിഭാഗമാണെന്നും സൂചനയുണ്ട്. നേരത്തെ ഇത്തരത്തില്‍ രംഗത്തിറക്കിയെങ്കിലും ജയന്തന്റെ സ്വാധീന ഫലമായി യുവതി പീഡനം നടന്നില്ലെന്ന് മജിസ്‌ട്രേറ്റിനു മുമ്പില്‍ മൊഴി മാറ്റുകയായിരുന്നു.
യുവതിക്കൊപ്പം തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ പത്ര സമ്മേളനം നടത്തിയ വ്യക്തി യുവതിയുടെ യഥാര്‍ത്ഥ ഭര്‍ത്താവല്ലെന്നും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സ്വന്തം മക്കളെ നോക്കാറില്ലാത്തതിന്റെ പേരില്‍ യുവതിക്കെതിരെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ കേസ് കൊടുത്തിരുന്നു.
യുവതി തിരുവനന്തപുരത്ത് പത്ര സമ്മേളനം നടത്താനും ഭാഗ്യ ലക്ഷ്മിയെ കാണാനുമെത്തിയത് ഒരു സിപിഎം നേതാവ് അയച്ചു കൊടുത്ത ആഡംബര കാറിലാണെന്നം സൂചനയുണ്ട്. വടക്കാഞ്ചേരിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും യുവതിയോട് പഥ്യം പോരാ. യുവതി ഇനിയും മൊഴി മാറ്റുമെന്ന് അവര്‍ വിശ്വസിക്കുന്നു. യുവതിയുടെ ആവശ്യം പണമാണെന്നും സൂചനയുണ്ട്.
എന്നാല്‍ അനില്‍ അക്കര എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ നില്‍ക്കക്കള്ളിയില്ലാതെ രംഗത്തിറങ്ങിയതാണെന്നും സൂചനയുണ്ട്. ഇവ ശരിയാണെങ്കില്‍ വടക്കാഞ്ചേരിയില്‍ നിന്നും ഒരു സരിതാ നായര്‍ പിറന്നു വീണതായി കണക്കാക്കാം. സരിത കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിന്റെ ഇറക്കുമതി ചരക്കായിരുന്നല്ലോ...
https://www.facebook.com/Malayalivartha


























