കള്ളപ്പണക്കാര്‍ നെട്ടോട്ടത്തില്‍ നിങ്ങളെയും ചതിയില്‍പ്പെടുത്താം; കാരിയര്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കണേ

സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ മുതലാളിമാര്‍ വന്‍തുക നല്‍കിയാല്‍ ജോലി പോയാലും അവ സ്വീകരിക്കരുത് സംസ്ഥാനത്തെ ചില മുന്‍ മന്ത്രിമാരും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പേരില്‍ പണം നിക്ഷേപിക്കാന്‍ നല്‍കുന്നുണ്ട്. ഇത്തരത്തില്‍ നിക്ഷേപിക്കുന്ന പണത്തിന്റെ കണക്കുകള്‍ സംസ്ഥാന ഇന്റലിജന്‍സ് ശേഖരിക്കാന്‍ തുടങ്ങി കഴിഞ്ഞു. ഇന്റലിജന്‍സ് മേധാവി ആര്‍ ശ്രീലേഖയാണ് തുകയുടെയും നിക്ഷേപകരുടെയും വിശദാംശങ്ങള്‍ ശേഖരിക്കുന്നത്. പലരും വരവില്‍ കവിഞ്ഞ പണം ബിനാമി അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതായാണ് വിവരം.
സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുറമെ സ്വകാര്യ സ്‌കൂളുകളും കോളേജുകളും ഇത്തരത്തില്‍ ജീവനക്കാരുടെ പേരില്‍ വന്‍തുക നിക്ഷേപിക്കുന്നുണ്ട്. ഇതെല്ലാം കണക്കില്‍ പെടാത്ത പണമാണ്. പണം നിക്ഷേപിക്കാന്‍ വരുന്നവര്‍ അക്കൗണ്ട് ഹോള്‍ഡറാണോ എന്നു പരിശോധിക്കാന്‍ ബാങ്കുകള്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മറ്റൊരാളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ മൂന്നാമതൊരാളെ സമ്മതിക്കുന്നില്ല. അതിന് അക്കൗണ്ട് ഉടമയുടെ രേഖാമൂലമുള്ള സമ്മതവും ബാങ്ക് നിര്‍ബന്ധമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണമാണ് കേരള ഇന്റലിജന്‍സിന്റെ നടപടി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ കണക്കുകള്‍ ശേഖരിക്കുന്നുണ്ട്. കണക്ക് ചോദിക്കുന്നത് സര്‍ക്കാരോടല്ല പകരം അതത് സംസ്ഥാനങ്ങളിലെ ഇന്റലിജന്‍സ് മേധാവികളായ ഐപിഎസുകാരോടാണ്. ഐപിഎസുകാര്‍ കേന്ദ്ര സര്‍വീസില്‍ അംഗങ്ങളായതിനാല്‍ വിവരം ചോദിക്കുന്നതിനു മുമ്പ് തന്നെ കൈമാറും. ഇന്റലിജന്‍സുകള്‍ക്ക് ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറാന്‍ അതത് പ്രാദേശിക സര്‍ക്കാരുകളുടെ അനുമതി ആവശ്യമില്ല.
കേരളത്തിലെ ചില നേഴ്‌സിങ്ങ് സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് അസാധുവായ നോട്ടുകള്‍ മാറുന്നുണ്ടെന്ന വിവരം ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ച് വരികയാണ് അതേസമയം പരിധിയില്‍ കൂടുതല്‍ പണം നിക്ഷേപിക്കുന്നവരെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. രണ്ടരലക്ഷത്തില്‍ താഴെയാണ് നിക്ഷേപമെങ്കില്‍ ഭയപ്പെടാനില്ലെന്ന് ആര്‍ബിഐ തന്നെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടരലക്ഷത്തിനു മുകളില്‍ നിക്ഷേപം പല ബാങ്കുകളില്‍ നിയമം വരുന്നുണ്ട്.
ബാങ്കുകളില്‍ ഇടപാടുകാരെ സംബന്ധിക്കുന്ന പൂര്‍ണ വിവരങ്ങള്‍ ലഭ്യമാണ്. മാസം ഇരുപതിനായിരം രൂപ ശമ്പളം വാങ്ങുന്ന ഒരാള്‍ ലക്ഷങ്ങള്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ അത് ചോദ്യമായി തീരും. അതാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കഞ്ചാവും അത്തരത്തിലുള്ള മയക്കുമരുന്നുകളും ഒരുസ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തെത്തിക്കുന്നത് കാരിയര്‍മാരുണ്ട്. പണം നിക്ഷേപിക്കുന്നതിനും ഇപ്പോള്‍ കാരിയര്‍മാരുണ്ട്. അത്തരം ഒരു കാരിയറാകാന്‍ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. അങ്ങനെ സംഭവിച്ചാല്‍ എല്ലാവര്‍ക്കും മുമ്പില്‍ മറുപടി പറയേണ്ടി വരും.
https://www.facebook.com/Malayalivartha


























