Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

പാവങ്ങളെ ദ്രോഹിക്കുന്നവരെയോ അഴിമതിക്കാരെയോ മുറിവേല്‍പ്പിക്കുന്ന മണി ആശാന്റെ ജീവിതത്തിലേക്ക്...

21 NOVEMBER 2016 09:39 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

മുണ്ടയ്ക്കല്‍ വീട്ടില്‍ പരേതരായ മാധവന്റെയും ജാനകിയുടെയും ഒന്‍പതു മക്കളില്‍ മൂത്തവനായ എം.എം. മണി ജനിച്ചതു കോട്ടയം ജില്ലയിലെ മുണ്ടക്കയത്തായിരുന്നു. ചെത്തു തൊഴിലാളിയായിരുന്ന മാധവന്‍ 57ല്‍ ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണിയിലേക്കു കുടിയേറി. കിടങ്ങൂര്‍ എന്‍എസ്എസ് സ്‌കൂളില്‍ അഞ്ചാം ക്ലാസുവരെ പഠിച്ച മണിക്കു പണമില്ലാത്തതിനെ തുടര്‍ന്നു വിദ്യാഭ്യാസം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്നു. ''ഒരു നേരത്തെ അത്താഴത്തിനു പോലും നിവൃത്തിയില്ലാത്ത കാലമായിരുന്നു. കൂലിപ്പണിക്കു പോയി. പിന്നെ കൃഷിപ്പണി ചെയ്തു. ചുമട്ടുകാരനായും ജോലി നോക്കി. ഏലത്തോട്ടത്തില്‍ പണിയെടുത്തു. മൂത്ത മകനായതിനാല്‍ ഇളയ സഹോദരങ്ങളുടെ ഉത്തരവാദിത്തവും ചുമലിലായി. പക്ഷേ, ഇതൊന്നും എന്നെ ബാധിച്ചില്ല. ഏതു ജോലി ചെയ്യാനും ഞാന്‍ ഒരുക്കമായിരുന്നു. വിശപ്പടക്കുക... അതു മാത്രമായിരുന്നു അന്നു മനസ്സില്‍... ഒരു ദിവസത്തെ കൂലി ഒരുരൂപ മാത്രമായിരുന്നു.'' അക്കാലം മണിയുടെ വാക്കുകളില്‍.

പേരു മണിയെന്നാണെങ്കിലും ആരെയും മണിയടിക്കാന്‍ തയാറല്ലാത്ത പച്ചമനുഷ്യന്‍. വിഎസ് ആയാലും പൊലീസായാലും പിണറായി മന്ത്രിസഭയിലെ മന്ത്രിമാരായാലും പറയേണ്ടതു പറയും. മൈക്ക് കിട്ടിയാല്‍ 72ാം വയസ്സിലും മനസ്സില്‍ ആവേശം തുടിച്ചുപൊങ്ങും. കൈകള്‍ കൂട്ടിത്തിരുമ്മും, കൈവിരലുകള്‍ കൈപ്പത്തിക്കുള്ളിലിട്ടു കശക്കും. ഷര്‍ട്ടിന്റെ കൈകള്‍ തെറുത്തു കയറ്റും... മീശയില്‍ അമര്‍ത്തിത്തടവും... മണിയുടെ നാവില്‍ ചൂടുകാറ്റുയരുന്നതിന്റെ ലക്ഷണങ്ങളിതൊക്കെ.

പ്രാസംഗികനാകുകയെന്നതായിരുന്നു ജീവിതാഭിലാഷം. ഹൈറേഞ്ചില്‍ നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ ആവേശമായിരുന്നു. 68ല്‍ കുഞ്ചിത്തണ്ണി ടൗണിലായിരുന്നു കന്നി പ്രസംഗം. വായനയായിരുന്നു പ്രസംഗത്തിലേക്കുള്ള വഴി തുറന്നത്. കുഞ്ചിത്തണ്ണിയിലെ രണ്ടു ഗ്രന്ഥശാലകളിലെ മുഴുവന്‍ പുസ്തകങ്ങളും നന്നേ ചെറുപ്പത്തില്‍ തന്നെ വായിച്ചു തീര്‍ത്തു. കിട്ടുന്നതെന്തും വായിക്കും. നോവലുകളാണ് ഇഷ്ടം.

1966ല്‍ 22ാം വയസ്സില്‍ പാര്‍ട്ടി അംഗമായി. 74ല്‍ ജില്ലാ കമ്മിറ്റി അംഗം. 85ല്‍ ജില്ലാ സെക്രട്ടറിയായി. തുടര്‍ന്ന് 88, 91, 93, 97, 2001, 2004, 2007, 2012 എന്നീ കാലയളവിലും ജില്ലാ സെക്രട്ടറിയായി. പിന്നീടു സംസ്ഥാന കമ്മിറ്റി അംഗം. 2012ല്‍ വിവാദമായ മണക്കാട്ടെ വണ്‍ ടൂ ത്രീ പ്രസംഗത്തെ തുടര്‍ന്നു ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ഇപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം. മണക്കാട്ടെ പ്രസംഗത്തിന്റെ പേരില്‍ 46 ദിവസം ജയില്‍വാസം അനുഭവിച്ചു. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ 96ല്‍ മത്സരിച്ചെങ്കിലും ഇ.എം.ആഗസ്തിയോടു പരാജയപ്പെട്ടു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയില്‍നിന്ന് 1109 വോട്ടുകള്‍ക്കാണു വിജയിച്ചത്.

ലക്ഷ്മിക്കുട്ടിയാണ് ഭാര്യ. സതി (രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ്), ശ്യാമള, സുമ (രാജകുമാരി പഞ്ചായത്ത് അംഗം), ഗീത, ശ്രീജ (സഹകരണ ബാങ്ക് ഉദ്യോഗസ്ഥ) എന്നിവര്‍ മക്കള്‍. കുഞ്ചിത്തണ്ണിയിലെ ഇരുപതേക്കര്‍ വീട്ടില്‍ മകള്‍ ശ്യാമളയോടൊപ്പമാണ് മണിയും ഭാര്യയും താമസിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (3 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (6 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (6 hours ago)

പിണറായി രാജി വയ്ക്കും..?!  (6 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (7 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (10 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (10 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (10 hours ago)

Malayali Vartha Recommends