പുതിയ 2000 രൂപ നോട്ടില്‍ ചിപ്പില്ലെങ്കിലും മറ്റു സംവിധാനങ്ങളൊക്കെ ഉണ്ടെന്ന പുതിയ അവകാശവാദവുമായി ഡോ. എന്‍ ഗോപാലകൃഷ്ണന്‍

പുതിയ 2000 രൂപ നോട്ടില്‍ ചിപ്പില്ലെങ്കിലും മറ്റു സംവിധാനങ്ങളൊക്കെ ഉണ്ടെന്ന പുതിയ അവകാശവാദവുമായി ഡോ. എന്‍ ഗോപാലകൃഷ്ണന്‍. വ്യാജ പ്രചാരണങ്ങള്‍ റിസര്‍വ് ബാങ്ക് അധികൃതര്‍ തന്നെ നിഷേധിച്ച ശേഷവും ആധികാരിക വിവരങ്ങള്‍ എന്നവകാശപ്പെട്ടുള്ള ഗോപാലകൃഷ്ണന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു
നോട്ടില്‍ ചിപ്പുണ്ടെന്നത് വ്യാജമാണെന്നും പക്ഷെ ബാക്കിയുള്ള സംവിധാനങ്ങള്‍ എല്ലാം നോട്ടിലുണ്ടെന്നുമാണ് ഗോപാലകൃഷ്ണന്റെ ഭാഷ്യം. പുതിയ നോട്ടില്‍ നാനോ ടെക്‌നോളജി ഉപയോഗപ്പെടുത്തിയ സംവിധാനം ഉണ്ടെന്നും എന്നാല്‍ അത് ചിപ്പെല്ലന്നും പുറത്തുനിന്ന് ഊര്‍ജ്ജം ആവശ്യമില്ലാത്ത സിഗ്‌നല്‍ റിഫ്‌ലെക്ടര്‍ സംവിധാനമായി പ്രവര്‍ത്തിക്കുന്നതെന്നുമാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്.
നോട്ട് എവിടെ ഇരിക്കുന്നു എന്നും നോട്ടിന്റെ സീരിയല്‍ നമ്പര്‍ എതാണെന്നും ഉപഗ്രഹവുമായി ബന്ധപ്പെട്ട് അറിയിക്കുന്നതാണ് ഈ സംവിധാനമെന്നും എവിടെയാണ് പണമിരിക്കുന്ന ലൊക്കേഷന്‍, എത്ര നോട്ടുകള്‍ ഉണ്ട് എന്നും കൃത്യമായ വിവരം നല്‍കുമെന്നുമൊക്കെ അവകാശപ്പെടുന്ന ഗോപാലകൃഷ്ണന്‍ ഇതില്‍ ചിപ്പ് ഉണ്ടെന്നത് തെറ്റായ വിവരമാണെന്ന് ആവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന നാനോ ടെക്‌നോളജി മെറ്റീരിയല്‍ എന്താണെന്ന വിവരം സര്‍ക്കാര്‍ ഇനിയും പുറത്തുവിട്ടിട്ടില്ലെന്നാണ് ഗോപാലകൃഷ്ണന്റെ വിശദീകരണം.
നോട്ടുകള്‍ കുറേക്കാലം ഒരിടത്തിരിക്കുകയോ 'ഉദ്ദേശശുദ്ധിയില്ലാതെ' സൂക്ഷിക്കുകയോ ചെയ്താല്‍ ഇത് ആദായ നികുതി വകുപ്പിന് വിവരം നല്‍കുമെന്നും അപ്പോള്‍ വീടും അലമാരയും ഇടിച്ചുപൊളിക്കാതെ തന്നെ പണം എവിടുണ്ടെന്ന് മനസിലാക്കി ആദായ നികുതി വകുപ്പിന് പണം കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു
പ്രഗല്ഭ ആണവ ശാസ്ത്രജ്ഞനും ഇന്ത്യയിലെ ആറ്റമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനുമാണ് ഡോ. എന്‍ ഗോപാലകൃഷ്ണന്‍. ആണവസാങ്കേതിക വിദ്യയിലും ആണവനിലയങ്ങളുടെ സുരക്ഷയിലും അദ്ദേഹത്തിന് ദീര്‍ഘനാളത്തെ അനുഭവസമ്പത്ത് ഉണ്ട് . ആണവസുരക്ഷയ്കായി പതിനഞ്ച് രാജ്യങ്ങള്‍ ചേര്‍ന്ന് 1993 ല്‍ സംഘടിപ്പിച്ച അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപവത്കരിക്കുന്നതിനായുള്ള സമിതിയുടെ ചെയര്‍മാനുമായിരുന്നു ഡോ. എന്‍ ഗോപാലകൃഷ്ണന്‍
https://www.facebook.com/Malayalivartha



























