ഏകധ്യാപക വിദ്യാലയ അധ്യാപകരുടെ ശമ്പളം 10,000 രൂപയാക്കണം : മനുഷ്യാവകാശ കമ്മീഷന്‍

സ്‌കൂളുകളില്ലാത്ത ഉള്‍പ്രദേശങ്ങളിലെ പാവപ്പെട്ട കുട്ടികള്‍ക്കു പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാന്‍ നിയോഗിക്കപ്പെടുന്ന അധ്യാപകര്‍ക്കു മാസം 10,000 രൂപ ശമ്പളം നല്‍കണമെന്നു സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ അംഗം കെ.ഇ ഗംഗാധരന്‍ ഉത്തരവിട്ടു.
ഒന്‍പതു ജില്ലകളില്‍ ഏകദേശം 400 ഭിന്നതല പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ ഒരധ്യാപകനാണ് മുഴുവന്‍ വിഷയങ്ങളും പഠിപ്പിക്കുന്നത്. മൂവായിരം രൂപയാണ് ഇവരുടെ മാസശമ്പളം . ഇതു വര്‍ദ്ധിപ്പിക്കണമെന്നാണ് ഉത്തരവ്.
https://www.facebook.com/Malayalivartha