ഇടിമിന്നലില്‍ തിരുവനന്തപുരത്ത് രണ്ടു പേര്‍ മരിച്ചു

തിരുവനന്തപുരം കിളിമാനൂര്‍ ചെങ്കിക്കുന്നില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. കൊടുവഴന്നൂര്‍ സ്വദേശി തുളസീധര പിളള, ഉമര്‍ ഫാറൂഖ് എന്നിവരാണ് മരിച്ചത്. ഉമര്‍ ഫാറൂഖിന്റെ വീട്ടില്‍ മരം മുറിക്കാന്‍ എത്തിയതായിരുന്നു തുളസീധര പിള്ള. മഴ പെയ്തപ്പോള്‍ അടുത്തുള്ള കടയിലേക്ക് മാറി നിന്നെങ്കിലും ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിക്കും.
https://www.facebook.com/Malayalivartha