ഇരുെകെകളും മുന്നോട്ട് കൂട്ടിപ്പിടിച്ച് തലകുനിച്ച് നിന്നു തന്റെ ശിക്ഷ വിധി എറ്റുവാങ്ങി

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിയെ മരണം വരെ തൂക്കിക്കൊല്ലാന്‍ കോടതി ഉത്തരവിടുന്നുവെന്ന ശിക്ഷാ വിധി ദ്വിഭാഷിയായ അഭിഭാഷകന്‍ മൊഴിമാറ്റി പ്രതിക്കൂട്ടില്‍നിന്ന നരേന്ദ്രകുമാറിനെ അറിയിച്ചപ്പോള്‍ പ്രതി നിര്‍വികാരനായിരുന്നു. ഇരുെകെകളും മുന്നോട്ട് കൂട്ടിപ്പിടിച്ച് തലകുനിച്ച് നിന്നു. തൂക്കുകയര്‍പ്രതീക്ഷിച്ച പോലെയുള്ള മുഖഭാവം.
എനിക്ക് വിധിയില്‍ ഒരു ടെന്‍ഷനുമില്ല. വീട്ടുകാരെ ഓര്‍ത്ത് ആകുലതയില്ല. വീട്ടില്‍ സാമ്പത്തിക ബാധ്യതയെത്തുടര്‍ന്നാണു കേരളത്തിലേക്കു വന്നതെന്നും കൊല്ലത്തു ഒരു ഹോട്ടലില്‍ പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്നാണു കോട്ടയത്തേക്കു എത്തിയതെന്നും നരേന്ദ്രര്‍ കുമാര്‍ വിധി കേട്ടശേഷം പ്രതീകരിച്ചു. നാല് വര്‍ഷം മുമ്പ് ഭാര്യ മകനുമൊത്ത് വീട് വിട്ടുപോയിരുന്നു. ഇതിനുശേഷം വീട്ടുകാരമായി ബന്ധമില്ല. വീട്ടില്‍ സാമ്പത്തിക ബാധ്യതയുണ്ടെന്നും നരേന്ദ്രകുമാര്‍ വിധി കേട്ട ശേഷം അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരും മരിച്ച ലാലസന്റെ മകന്‍ വിപിന്‍ ലാലും സന്തോഷത്തോടെയാണ് വിധി പ്രസ്താവം ശ്രവിച്ചത്. രാവിലെ 10.15ന് പച്ച ഫുള്‍ സ്ലീവ് ഷര്‍ട്ടും നീല ജിന്‍സും അണിഞ്ഞെത്തിയ നരേന്ദ്രകുമാര്‍ കോടതിയുടെ പുറത്തെ ബെഞ്ചില്‍ ഇടംപിടിച്ചു. കൈവിലങ്ങ് പുറത്ത് കാണാതിരിക്കാന്‍ ഷര്‍ട്ടിന്റെ കൈ കൊണ്ട് മറച്ചിരുന്നു. പതിനൊന്നോടെ ചേംബറിലെത്തിയ ജഡ്ജി മറ്റു ചില കേസുകള്‍ പരിഗണിച്ചശേഷമാണു പാറമ്പുഴക്കേസിന്റെ വിധി പറഞ്ഞത്.

പ്രതിക്കൂട്ടില്‍ തലകുനിച്ചുനിന്ന നരേന്ദ്രകുമാര്‍ ശിക്ഷാവിധി മുഴുവന്‍ കേട്ടു. ഇംഗ്ലീഷിലുള്ളവിധി ദ്വിഭാഷി ഹിന്ദിയിലേയ്ക്കു മൊഴിമാറ്റിപ്പറഞ്ഞപ്പോഴും യാതൊരു ഭാവഭേദവുമില്ല. കുറ്റക്കാരനാണെന്നു കണ്ടെത്തിയപ്പോള്‍ മുതല്‍ പ്രതി ജയിലിലുംനിര്‍വികാരനായിരുന്നെന്നു പോലീസുകാര്‍ പറയുന്നു. വധശിക്ഷ പ്രതീക്ഷിച്ചതുപോലെയായിരുന്നു പെരുമാറ്റം.
കുറ്റവാളികളായ ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കുള്ള സന്ദേശമാണു പാറമ്പുഴക്കേസിലെ പ്രതിക്കുള്ള ശിക്ഷയെന്നു കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. വിധി പ്രസ്താവത്തിനു മുമ്പായിരുന്നു കോടതി നിരീക്ഷണം. പ്രതിയായ നരേന്ദ്രകുമാര്‍ നല്ലപിളള ചമഞ്ഞു മൂലേപ്പറമ്പില്‍ കുടുംബത്തെ വഞ്ചിക്കുകയായിരുന്നു. മൂന്നു മാസം മുമ്പു പാറമ്പുഴയിലെത്തിയ പ്രതി കുടുംബാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചു.കൊല്ലപ്പെട്ടവര്‍ക്ക് ഒന്ന് ഉറക്കെ നിലവിളിക്കാന്‍ പോലും അവസരം നല്‍കാതെയുള്ള െപെശാചികമായ കൊലപാതകമായിരുന്നു ഇത്. പ്രായത്തിന്റെ ആനുകുല്യം പ്രതിക്കു നല്‍കാനാവില്ല. കൊല്ലപ്പെട്ട പ്രവീണിനും ഇതേ പ്രായമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ഇന്നലെ രാവിലെ കോടതിയിലേയ്ക്കു കൊണ്ടുവരുമ്പോഴും മാറ്റമൊന്നുമില്ലായിരുന്നു. വിധി കേള്‍ക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരും വിപിന്‍ലാലും ബന്ധുക്കളുമടക്കം നിരവധിപ്പേര്‍ കോടതി മുറിക്കുള്ളില്‍ തിങ്ങിനിറഞ്ഞിരുന്നു. പത്തു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ വധശിക്ഷ വിധിക്കുന്ന നാലാമത്തെ കേസായി പാറമ്പുഴക്കേസ്. നാഗമ്പടത്ത് ഒഡീഷ സ്വദേശികളായ വ്യാപാരിയെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്കാണു കോട്ടയത്ത് ഏറ്റവുമൊടുവില്‍ വധശിക്ഷ വിധിച്ചത്.
https://www.facebook.com/Malayalivartha
























