തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കേരളത്തിലെ സര്‍വകലാശാലകള്‍, അധ്യാപകന് ശമ്പളം പ്യൂണിനേക്കാള്‍ കുറവ്

സ്വാശ്രയ കോഴ്‌സുകളില്‍ അധ്യാപകര്‍ക്ക് ശമ്പളം 6,000 മുതല്‍ 15,000 വരെ മാത്രം. അധ്യാപകന് ശമ്പളം പ്യൂണിനേക്കാള്‍ കുറവ്. പ്യൂണിനും ക്ലര്‍ക്കിനും ശമ്പളം 25,000ത്തിനു മുകളില്‍. പ്രതിഷേധിച്ചാല്‍ പിരിച്ചു വിടുമെന്ന ഭീഷണിയും.
തൊഴില്‍ നിയമങ്ങളും AICTE, All India Nursing Council, MCI തുടങ്ങിയ മേല്‍നോട്ടസമിതികളുടെ നിര്‍ദ്ദേശങ്ങളും ലംഘിക്കുന്നതില്‍, സ്വകാര്യ മാനേജ്‌മെന്റുകളെയും കടത്തിവെട്ടുകയാണ് കേരളത്തിലെ പ്രമുഖ സര്‍കലാശാലകള്‍. കേരള, എം.ജി. കാലികറ്റ് തുടങ്ങിയ സര്‍വകലാശാലകള്‍ നേരിട്ട് നടത്തുന്ന സ്വാശ്രയ കോളജുകളും കോഴ്‌സുകളുമുണ്ട്.
ഇതേ കോളജുകളിലെ പ്യൂണ്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കിട്ടുന്നതാകട്ടെ 25,000 രൂപയോളവും. ഉയര്‍ന്ന സാങ്കേതിക ബിരുദവും ഗവേഷണ ബിരുദവും ഉള്ള അധ്യാപകര്‍ക്ക്, തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്നസേവന വ്യവസ്ഥകളുമില്ല. മെഡിക്കല്‍ അവധിയോ, പ്രസവ അവധിയോ പോലും നല്‍കില്ല. പരാതിയുമായി ചെല്ലുന്ന അധ്യാപകരോട് ഇനി മുതല്‍ ജോലിക്കെത്തേണ്ട എന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്.
മാന്യമായ സേവന , വേതന വ്യവസ്ഥകള്‍ നടപ്പാക്കണമെന്ന കോടതി ഉത്തരവുകള്‍പോലും അനുസരിക്കാന്‍ സര്‍വകലാശാലകള്‍ തയ്യാറുമല്ല. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അധ്യാപകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























