മകളേയും കൂടി നഷ്ടപ്പെടാതിരിക്കാനാ വീടു വിറ്റ് പോയത്; ഭര്‍ത്താവിനെ വിക്ടറും മകനും അടിച്ചോടിച്ചു; മകന്റെ മരണത്തില്‍ വേദനയോടെ അമ്മ

കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിനെതിരെ ശക്തമായ ആരോപണവുമായി വീട്ടമ്മ. 2010ല്‍ കുണ്ടറയില്‍ മരിച്ച പതിനാലുകാരന്റെ അമ്മയാണ് വിക്ടറിനെതിരെ പരാതി നല്‍കിയത്. വിക്ടറും മകനും ചേര്‍ന്ന് പതിനാലുകാരനെ കൊലപ്പെടുത്തിയതാണെന്നാണ് പരാതി. തന്റെ മകളെ ലക്ഷ്യമിട്ട് വന്ന വിക്ടര്‍ മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും മകളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അയല്‍വാസി ആരോപിക്കുന്നു.
വിക്ടറിന്റെ മകന്‍ ഭീഷണിപ്പെടുത്തിയെന്നും നിരന്തരമായ ഭീഷണിയുണ്ടായിരുന്നുവെന്നും അമ്മ വെളിപ്പെടുത്തി. മകളെ ലക്ഷ്യമിട്ടാണ് വന്നത്. മകന്‍ മരിച്ച അന്നും ഫോണ്‍ വിളിച്ചിരുന്നുവെന്നും നിന്നെ ലക്ഷ്യമിട്ടാണ് വന്നത്, കിട്ടിയത് സഹോദരനെ എന്നു പറഞ്ഞുവെന്നും ഇവര്‍ പറയുന്നു.
വീട്ടില്‍ വന്ന് തന്നെ ആക്രമിച്ചതായി മരിച്ച കുട്ടിയുടെ സഹോദരി ആരോപിക്കുന്നു. പരാതി നല്‍കേണ്ടെന്ന് പോലീസ് പറഞ്ഞുവെന്നും , കുണ്ടറ സ്‌റ്റേഷനിലെ പൊലീസുകാര്‍ സുഹൃത്തുക്കളെന്ന് വിക്ടര്‍ പറഞ്ഞുവെന്നും അയല്‍വാസി പറയുന്നു. മകന്‍ മരിച്ച് 19 ദിവസം കഴിഞ്ഞാണ് പൊലീസ് വീട്ടില്‍ വന്നതെന്നും പണമുണ്ടെങ്കില്‍ ഒപ്പമുണ്ടാവുമെന്ന് ഒരു പോലീസുകാരന്‍ പറഞ്ഞതായും ഇവര്‍ ആരോപിക്കുന്നു. ഭീഷണി ഭയന്നാണ് കുണ്ടറയിലെ വീട് വിറ്റ് പോയതെന്നും ഇവര്‍ വ്യക്തമാക്കി.
അതേസമയം അറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആരോപണം അന്വേഷിക്കുമെന്ന് കൊല്ലം റൂറല്‍ എസ്.പി. എസ്.സുരേന്ദ്രന്‍ പറഞ്ഞു. ഇതിനായി കൊട്ടാരക്കര ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയെന്നും കൊല്ലം എസ്പി പറഞ്ഞു.
https://www.facebook.com/Malayalivartha
























