കൃഷ്ണദാസിന് ജാമ്യമില്ല; കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ വടക്കാഞ്ചേരി കോടതി തള്ളി

ലക്കിടി കോളജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് കോളജ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയാണ് കൃഷ്ണദാസ് ഉള്‍പ്പടെ കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. കേസിലെ അഞ്ചാം പ്രതി പാന്പാടി നെഹ്‌റു കോളജിലെ കായികാധ്യാപകന്‍ ഗോവിന്ദന്‍കുട്ടി, ലക്കിടി കോളജിന്റെ പിആര്‍ഒ വത്സലകുമാരന്‍ എന്നിവരാണ് കൃഷ്ണദാസിന് പുറമേ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha
























