മാണിയെ യുഡിഎഫില്‍ തിരികെയെത്തിക്കാന്‍ മുന്‍കൈയ്യെടുക്കുമെന്ന് ലീഗ്

കേരളാ കോണ്‍ഗ്രസിനെ തിരികെ യുഡിഎഫിലെത്തിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി. ഇതു സംബന്ധിച്ച കാര്യങ്ങള്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പിനു ശേഷം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മാണി യുഡിഎഫിലേക്ക് മടങ്ങി വരണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നു പറഞ്ഞ കുഞ്ഞാലിക്കുട്ടി മലപ്പുറം തെരഞ്ഞെടുപ്പില്‍ ലീഗിന് മാണി വിഭാഗം പിന്തുണ പ്രഖ്യാപിച്ചത് ഇതിന്റെ നല്ല സൂചനയാണെന്നും കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























