കെപിസിസി അധ്യക്ഷപദം ഏറ്റെടുക്കില്ലെന്ന സൂചന നല്‍കി ഉമ്മന്‍ ചാണ്ടി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെപിസിസി അധ്യക്ഷപദം ഏറ്റെടുക്കില്ലെന്ന സൂചന നല്‍കി. പദവികള്‍ ഏറ്റെടുക്കില്ലെന്ന തന്റെ നിലപാട് ഹൈക്കമാന്‍ഡ് അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കെപിസിസി അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനം വൈകില്ലെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇതേക്കുറിച്ച് ഇന്ന് എഐസിസി സെക്രട്ടറിയുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘടനാ തെരഞ്ഞെടുപ്പും നേതൃമാറ്റവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നു പറഞ്ഞ അദ്ദേഹം കെ.എം.മാണിയെ യുഡിഎഫിലേക്ക് തിരികെ വിളിച്ചതില്‍ തെറ്റില്ലെന്നും കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























