ഇനി പെരുവഴിയിലേക്കല്ല; കുടുംബത്തിന് താങ്ങായി സിനിമാ ലോകം

പുറത്തിറങ്ങാനിരിക്കുന്ന ടേക്ക് ഓഫ് എന്ന സിനിമയിടെ ടീമാണ് രോഗിയായ അമ്മയ്ക്കും കുടുംബത്തിനും സഹായവുമായി എത്തിയത്. സഹായവുമായി ടേക്ക് ഓഫ് ടേക്ക് ഓഫിലെ അഭിനേതാക്കളായ കുഞ്ചാക്കോ ബോബന്‍ ഫഹദ് ഫാസില്‍ പാര്‍വ്വതി, സംവിധായകന്‍ മഹേഷ് നാരായണന്‍ നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവരാണ് ഈ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്ത് രംഗത്ത് വന്നിരിക്കുന്നത്.
സിനിമയുടെ വിതരണത്തിലൂടെ ലഭിക്കുന്ന ലാഭം കുടുംബത്തിന് കൈമാറും. ഇതിന്റെ ആദ്യഘട്ടം എന്നോണം അഞ്ച് ലക്ഷം ഉടന്‍ തന്നെ കുടുംബത്തിന് കൈമാറും. നിരവധി പേരാണ് ഈ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്.

ജീവിതം ദുരിതത്തില്‍ രോഗിയായ ബബിത, മകള്‍ സൈബ എന്നിവര്‍ താമസിച്ചിരുന്ന ഒറ്റമുറി വീട് ഭര്‍ത്താവായ ഷാനവാസിന്റേതായിരുന്നു. ഷാനവാസിന്റെ മരണശേഷം ഇയാളുടെ അമ്മ വീടും സ്ഥലവും മറ്റൊരു മകന്റെ പേരിലെഴുതിക്കൊടുത്തു. ഇറക്കാന്‍ പോലീസ് ഇത് സംബന്ധിച്ച കേസിന്റെ വിധി വന്നത് ബബിതയ്ക്ക് എതിരെ ആയിരുന്നു. ഇതോടെ വീട്ടില്‍ നിന്നും ഇറക്കാന്‍ പോലീസ് എത്തി. എന്നാല്‍ കുടുംബത്തിന്റെ ദയനീയ അവസ്ഥ കണ്ട് മടങ്ങിപ്പോവുകയായിരുന്നു.
https://www.facebook.com/Malayalivartha
























