കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി

പാലക്കാട് കരുണ മെഡിക്കല്‍ കോളജിലെയും കണ്ണൂര്‍ മെഡിക്കല്‍ കോളജിലെയും മെഡിക്കല്‍ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. 180 എംബിബിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനമാണ് റദ്ദാക്കിയത്. നടപടിക്രമങ്ങള്‍ പാലിച്ചല്ല പ്രവേശനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ 150 സീറ്റുകളിലേക്കും കരുണ മെഡിക്കല്‍ കോളജിലെ 30 സീറ്റുകളിലേക്കുമുള്ള പ്രവേശനമാണ് കോടതി റദ്ദാക്കിയത്.
പ്രോസിക്യൂട്ട് ചെയ്യേണ്ട നടപടിയാണ് ഇതെന്നും കോടതി വ്യക്തമാക്കി. ജെയിംസ് കമ്മിറ്റി അംഗീകരിച്ച 30 പേര്‍ക്ക് അടുത്ത വര്‍ഷം പ്രവേശനം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























