ലക്കിടി കോളജ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ കേസില്‍ എഫ്‌ഐആറില്‍ വീഴ്ചപറ്റിയെന്ന് സര്‍ക്കാര്‍

ലക്കിടി കോളജ് വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റ കേസില്‍ ആദ്യഘട്ടത്തില്‍ വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതില്‍. എഫ്‌ഐആറില്‍ വന്ന വീഴ്ച പരിഹരിക്കാന്‍ പിന്നീട് ആവശ്യമായ തിരുത്തലുകള്‍ വരുത്തിയെന്ന് കോടതിയെ അറിയിച്ചു. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് അടക്കമുളള പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു.
കേസില്‍ വീഴ്ച വരുത്തിയ പഴയന്നൂര്‍ എസ്.ഐയോട് തൃശൂര്‍ റൂറല്‍ എസ്.പി. വിശദീകരണം തേടി. എഫ്‌ഐആറില്‍ ജാമ്യമില്ലാവകുപ്പ് ചേര്‍ക്കാത്തതിന്റെ കാരണം അറിയിക്കണമെന്നാണാവശ്യം.
https://www.facebook.com/Malayalivartha
























