അതിരപ്പള്ളി പദ്ധതി; എല്‍.ഡി.എഫിന്റെ പ്രകടനപത്രികയില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല: കാനം രാജേന്ദ്രന്‍
പരിസ്ഥിതി സംരക്ഷണം ഭരണാധികാരികള്‍ക്ക് തമാശയായി മാറിയിരിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അതിരപ്പള്ളിയുടെ യഥാര്‍ഥ ഉടമസ്ഥാവകാശം നിയമപ്രകാരം നാടാര്‍ സമുദായത്തിലെ ആദിവാസികള്‍ക്കാണെന്നും ഇതില്‍മേലുള്ള കേസ് ഹൈകോടതിയില്‍ നടക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
സങ്കല്‍പ്പത്തില്‍ നിന്നു കൊണ്ട് ജല വൈദ്യുതി പദ്ധതിയെ കുറിച്ച് സംസാരിക്കരുത്. അതിരപ്പള്ളിയില്‍ 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ തുനിയുന്നവര്‍ ചാലക്കുടിപുഴയില്‍ അതിനുള്ള വെള്ളമില്ലയെന്നത് മനസിലാക്കണമെന്നും കാനം ചൂണ്ടിക്കാട്ടി.
എല്‍.ഡി.എഫിന്റെ പ്രകടനപത്രികയില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























