ബീഫിന്റെ പേരില്‍ സമാധാനം പോകുന്നത് ഇതിലൊന്നും താത്പര്യമില്ലാത്ത മലയാളികളുടെ...

മലയാളികള്‍ക്ക് ഒട്ടും താത്പര്യമില്ലാത്ത വിഷയമാണ് ബീഫ് വിവാദം. ഇവിടെ ആരും എന്തും കഴിക്കുന്നുണ്ട്. പക്ഷെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള തര്‍ക്കത്തിന്റെ വേദിയായി കേരളം മാറുകയാണ്. അങ്ങനെ മലയാളികളുടെ സമാധാനം പോകുകയാണ്. പാതിരാത്രിയിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പരീക്ഷയെഴുതാന്‍ പോയ വിദ്യാര്‍ത്ഥികള്‍ വരെ പെട്ടുപോയി. രാവിലെ ഗതാഗതം ഉള്ളതിനാല്‍ ചിലര്‍ യാത്രയായി. അവരെല്ലാം പെട്ടുപോയി.
തിരുവനന്തപുരം ജില്ലയിലും ചേര്‍ത്തല നഗരസഭയിലും ബിജെപി.യുടെ ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. തിരുവനന്തപുരത്ത് ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്റ്റാച്യു ട്യൂട്ടേഴ്‌സ് ലൈനിലുള്ള ബിജെപി. ജില്ലാ ഓഫീസിനുനേരേ പെട്രോള്‍ ബോംെബറിഞ്ഞതിനെ തുടര്‍ന്നാണ് രാത്രിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
ഡല്‍ഹിയില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുനേരെയുണ്ടായ കൈയേറ്റത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.എം. പ്രവര്‍ത്തകര്‍ പ്രകടനങ്ങള്‍ നടത്തി. ചില സ്ഥലങ്ങളില്‍ ബിജെപി.യുടെയും പോഷകസംഘടനകളുടെയും ഓഫീസുകള്‍ക്കും കൊടിമരങ്ങള്‍ക്കും നേരേ ആക്രമണമുണ്ടായി. ഇതിനിടെയാണ് തിരുവനന്തപുരത്തെ പെട്രോള്‍ ബോംബ് ഏറുണ്ടായത്. ഇതില്‍ ഓഫീസിലെ കസേരകള്‍ കത്തിനശിച്ചു.
ബുധനാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ ബോംബെറിഞ്ഞത്. ഓഫീസിനകത്തുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ശബ്ദംകേട്ട് പുറത്തെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. ഹര്‍ത്താലിന്റെ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് തിരുവനന്തപുരത്ത് ഒരുക്കിയിട്ടുള്ളത്. സിപിഎമ്മിന്റേയും ബിജെപിയുടേയും പാര്‍ട്ടി ഓഫീസുകള്‍ക്ക് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. കേരളത്തില്‍ ഉടനീളം സംഘര്‍ഷ സാധ്യത ഏറെയുണ്ടെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ എല്ലായിടത്തും പൊലീസ് സുരക്ഷ ശക്തമാണ്.
ചേര്‍ത്തലയില്‍ ബി.എം.എസ്. ഓഫീസിനുനേരെ ഇന്നലെ ആക്രമണമുണ്ടായി. കോട്ടയം ജില്ലയിലെ ബിജെപി. ഓഫീസുകള്‍ക്ക് നേരെയും ആക്രമണം നടന്നു. കടുത്തുരുത്തി, വെള്ളൂര്‍, ഞീഴൂര്‍ ഭാഗങ്ങളിലാണ് അക്രമണമുണ്ടായത്. ബിജെപി.യുടെ കൊടിമരങ്ങളും തകര്‍ത്തു. കൊച്ചി, കണ്ണൂര്‍, തൃശ്ശൂര്‍, കൊല്ലം, പാലക്കാട്, കാസര്‍കോട് നഗരങ്ങളില്‍ സി.പി.എം. ജില്ലാ, ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗവും സംഘടിപ്പിച്ചു. ഇത് മിക്കതും അക്രമത്തില്‍ കലാശിച്ചിരുന്നു.
ഇന്നും സിപിഎമ്മും ബിജെപിയും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇത് വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങാതിരിക്കാനുള്ള മുന്‍കരുതല്‍ പൊലീസ് എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























