മദ്യനയത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ നേരിടാന്‍ തയ്യാറായി സിപിഎം

കേരളം ഇപ്പോള്‍ പുതിയൊരു പ്രതിഷേധത്തിന്റെ പാതയിലാണ് . മദ്യനയത്തിനെതിരെയാണ് ഇപ്പോ സംസ്ഥാനമൊട്ടാകെ പ്രതിഷേധം ഇരമ്പുന്നത്.പുതിയ മദ്യനയത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ രാഷ്ട്രീയപരാമായി നേരിടാനുറച്ച് സിപിഎം. സിപിഎം സംസ്ഥാന സമിതിയിലാണ് തീരുമാനമുണ്ടായത്. ആര്‍എസ്എസ് അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാനും തീരുമാനം. പൊതുവില്‍ മദ്യനയത്തോട് അനുകൂലമായാണ് ജനങ്ങള്‍ പ്രതികരിച്ചതെന്നും യോഗം വിലയിരുത്തി. പാര്‍ട്ടി അംഗങ്ങളില്‍ കര്‍ശന പരിശേധന നടത്താനും യോഗം തീരുമാനിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യ നയത്തിന് യുഡിഎഫിന്റെ അകത്ത് നിന്ന് പോലും അനുകൂലനിലപാടാണ് വരുന്നത്. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും കെ മുരളീധരനും പുതിയ മദ്യനയത്തിന് അനുകൂലമായാണ് പ്രതികരിച്ചത്.
അതേസമയം എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. ബാര്‍ മുതലാളിമാരുമായി തിരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടാക്കിയ കരാര്‍ നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്‍ഡിഎഫിന്റെ കളി തീ കളിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























