കൊച്ചിയില്‍ മല്‍സ്യബന്ധത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് കാണാതായ മൂന്നു മത്സ്യത്തൊളിലാളികളില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി

കൊച്ചിയില്‍ മല്‍സ്യബന്ധത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് കാണാതായ തൊഴിലാളികളില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. പുലര്‍ച്ചെ രണ്ടു മുപ്പതോടെയാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന 14 പേരില്‍ 11 പേരും രക്ഷപ്പെട്ടു. പുതുവൈപ്പിനില്‍ നിന്നും 20 നോട്ടിക്കല്‍മൈല്‍ അകലെയാണ് അപകടമുണ്ടായത്.
രണ്ടു ദിവസം മുന്‍പ് മല്‍സ്യബന്ധനത്തിന് പോയ കാര്‍മല്‍ മാത എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ അപകടമുണ്ടായപ്പോള്‍ മറ്റൊരു ബോട്ട് ഇവര്‍ക്ക് സമീപം ഉണ്ടായിരുന്നു. ഈ ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപകടത്തില്‍ മല്‍സ്യബന്ധന ബോട്ട് പൂര്‍ണമായും തകര്‍ന്നു. നേരിയ പരുക്കേറ്റ രണ്ടുപേരെ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു.
https://www.facebook.com/Malayalivartha


























