ഏത് ആഘോഷങ്ങളും ഇനി തപാല്‍വകുപ്പിനൊപ്പമാകാം , മൈ സ്റ്റാമ്പ് പദ്ധതി തരംഗമാകുന്നു

പിറന്നാളോ കല്യാണമോ എന്നുവേണ്ട ഏത് ആഘോഷങ്ങള്‍ക്കും ഇനി തപാല്‍ വകുപ്പ് കൂടെയുണ്ട്. തപാല്‍ വകുപ്പിന്റെ മൈ സ്റ്റാമ്പ് എന്ന പദ്ധതിയാണ് പുതിയ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. 300 രൂപ പോസ്റ്റല്‍ വകുപ്പില്‍ അടച്ചാല്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഫോട്ടോ പതിച്ച സ്റ്റാമ്പുകള്‍ അച്ചടിച്ച് ഡിപ്പാര്‍ട്ടുമെന്റ് നല്‍കും. അഞ്ച് രൂപ മൂല്യമുള്ള ഈ സ്റ്റാമ്പുകള്‍ ഒട്ടിച്ച് കത്തിടപാടുകള്‍ നടത്താം.
വിവാഹ ക്ഷണക്കത്തുകള്‍, പിറന്നാള്‍, വാര്‍ഷികാഘോഷങ്ങള്‍, റിട്ടയര്‍മെന്റ് എന്നിവയുടെ ക്ഷണക്കത്തുകള്‍ അയക്കുമ്പോള്‍ അവരുടെ തന്നെ ഫോട്ടോ പതിച്ച സ്റ്റാമ്പുകള്‍ പതിച്ച് അയക്കുന്നത് ഫാഷനായി മാറിയിരിക്കുകയാണ്.
ഫോട്ടോയും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും ഫീസും അടച്ചാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റാമ്പ് ലഭിക്കും. ചെറിയ ഫീസ് അടച്ച് സ്ഥാപനങ്ങളുടെയും, പ്രസ്ഥാനങ്ങളുടെയും പരസ്യങ്ങള്‍ വീടുകളില്‍ എത്തിക്കുന്ന ഡയറക്ട് പോസ്റ്റ് സംവിധാനവും കൂടുതല്‍ വ്യാപകമായിക്കൊണ്ടിരിക്കുയാണ്. ഫോണ്‍: 8281525215.
https://www.facebook.com/Malayalivartha


























