കെ.എം. മാണിക്കെതിരായ വീക്ഷണം അധിക്ഷേപത്തിനു പിന്നില്‍ രമേശ് ചെന്നിത്തലയെന്ന് ആരോപണം; എ ഗ്രൂപ്പും ഹൈക്കമാന്റും രമേശിനൊപ്പമില്ല; ആന്റണിയും തള്ളിക്കളഞ്ഞു

കെ.എം.മാണിക്കെതിരായ വീക്ഷണം മുഖപ്രസംഗത്തിന് പിന്നില്‍ രമേശ് ചെന്നിത്തല. മാണിയെ വ്യക്തിപരമായി അധിക്ഷപിക്കുന്ന തരത്തില്‍ മുഖപ്രസംഗം എഴുതിയത് ശരിയായില്ലെന്ന് എ.കെ.ആന്റണി എം.എം.ഹസനെ അറിയിച്ചു. ഉടന്‍ തന്നെ ഹസന്‍ വീക്ഷണത്തിനെതിരെ രംഗത്തെത്തി.
മാണി എന്ന മാരണം എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. ഒരു ദിനപത്രത്തിന് ചേരാത്ത തരത്തിലുള്ള ഭാഷയിലായിരുന്നു എഴുത്ത്. വീക്ഷണം തനിനിറത്തിന്റെ നിലവാരത്തിലേക്ക് താഴുകയായക്കുന്നു.
രമേശ് ചെന്നിത്തലയുടെ നിര്‍ദേശാനുസരണം അദ്ദേഹത്തിന്റെ വിശ്വസ്തനാണ് മുഖപ്രസംഗം എഴുതിയത്. മുഖപ്രസംഗത്തിന്റെ ഭാഷ പോലും രമേശാണ് നിശ്ചയിച്ചത്.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് രമേശ് ചെന്നിത്തല നടത്തിയ ഇഫ്താര്‍ വിരുന്നിലേക്ക് കെ എം മാണിയെ ക്ഷണിച്ചിരുന്നില്ല. പി കെ കുഞ്ഞാലിക്കുട്ടിയും പിണറായിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഇഫ്താറില്‍ കെ.എം.മാണിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു . മാണിസാറിനെ വിളിച്ചിരുന്നു എന്നാണ് രമേശ് പറഞ്ഞത്. എന്നാല്‍ വിളിച്ചില്ലെന്നാണ് സൂചന.
ഉമ്മന്‍ ചാണ്ടിയില്‍ നിന്നും രണ്ടര കൊല്ലം മുഖ്യമന്ത്രി പദം പങ്കുവയ്ക്കുന്ന കാര്യത്തിലാണ് കെ.എം മാണിയും രമേശും തമ്മില്‍ തെറ്റിയത്. ഉമ്മന്‍ ചാണ്ടിയുടെ ബുദ്ധിയായിരുന്നു പിന്നില്‍. കുഞ്ഞാലിക്കുട്ടിയുമായി ആലോചിച്ചായിരുന്നു ഇത്.
അന്നു തുടങ്ങിയ വൈരാഗ്യമാണ് രമേശ് ഇപ്പോഴും പിന്തുടരുന്നത്. കെ.എം.മാണി യു ഡി എഫില്‍ തിരിച്ചെത്തെത്താതിരിക്കാനുള്ള എല്ലാ അടവുകളും രമേശ് പയറ്റിയിരുന്നു. മാണി തിരിച്ചെത്തിയാല്‍ ഉമ്മന്‍ ചാണ്ടിയുടെ ശക്തി വര്‍ധിക്കുമെന്ന ഭയമാണ് രമേശിനെ നയിക്കുന്നത്. ഏതായാലും കെ എം മാണിയുമായുള്ള സൗഹൃദം കോണ്‍ഗ്രസ് അവസാനിപ്പിച്ച സ്ഥിതിക്ക് രമേശിന് ഇനി ഭയം വേണ്ട.
എന്നാല്‍ രമേശിന്റെ നീക്കങ്ങളില്‍ ഹൈക്കമാന്റ് അമര്‍ഷത്തിലാണ്. വിഷയങ്ങളെ ഗുരുതരമാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് പറഞ്ഞിട്ടും രമേശ് കേള്‍ക്കാത്തതില്‍ മുതിര്‍ന്ന നേതാക്കള്‍ അസ്വസ്ഥരാണ്. പാര്‍ട്ടി ക്ഷീണം അനുഭവിക്കുന്ന സമയത്ത് ഇത്തരം നീക്കങ്ങള്‍ ശരിയല്ലെന്നാണ് ഹൈക്കമാന്റിന്റെയും നിലപാട്.
വീക്ഷണം നിലപാടിനെ കോണ്‍ഗ്രസ് പരസ്യമായി തളളിയതും രമേശാണ് പിന്നിലെന്ന് അറിഞ്ഞു കൊണ്ടാണ്.
https://www.facebook.com/Malayalivartha


























