മദ്യം വാങ്ങിയാൽ അടി പാർസൽ ആയി കിട്ടും; യുവാവിന് സംഭവിച്ചത് !!

സാധാരണ ഗതിയിൽ മദ്യം അകത്തുചെന്ന് പ്രശ്നം ഉണ്ടാക്കിയാൽ ആണ് തല്ലുകിട്ടുക . എന്നാൽ അടുത്തിടെ മദ്യം വാങ്ങാനെത്തിയ യുവവാവിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ തന്നെ ബാർ ജീവനക്കാർ തല്ലുകയാണ് ചെയ്തത് .
ആലുവ പറവൂർ റോഡിലെ കോട്ടപ്പുറം ബിവറേജ് ഔട്ട് ലെറ്റിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. പറവൂർ ചെറിയപ്പിള്ളി സ്വദേശി അജീഷിനാണ് മർദനമേറ്റത്. ബിവറേജിൽ മദ്യം വാങ്ങാനെത്തിയ അജീഷ് 1620 രൂപ നൽകിയ ശേഷം രണ്ടു ലിറ്റർ വില കൂടിയ മദ്യം ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ജീവനക്കാർ കുറഞ്ഞ മദ്യമാണ് നൽകിയത്. ഇത് ചോദ്യം ചെയ്തപ്പോഴാണ് അജീഷിനെ മർദിച്ചത്. മർദനമേറ്റ് അവശാന അജീഷിനെ ആലങ്ങാട് വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. പറവൂർ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലാണ് അജീഷിനെ പ്രവേശിപ്പിച്ചത്
കോട്ടപ്പുറം ബിവറേജ് ഔട്ട് ലെറ്റിനെതിരെ വ്യാപക പരാതി ഉണ്ട്. മദ്യത്തിന്റെ വിലയ്ക്ക് പുറമെ 50 രൂപ അധികം നൽകിയാൽ മദ്യം വാങ്ങുന്ന ആൾക്ക് ക്യൂ നിൽക്കേണ്ടതില്ല. കൂടാതെ ബാലൻസ് ചോദിച്ചാൽ ജീവനക്കാരുടെ ഗുണ്ടകൾ ഭീഷണിപ്പെടുത്തും. എന്നിങ്ങനെയാണ് ഔട്ട് ലെറ്റിനെതിരായ പരാതി. ജീവനക്കാർ ഇവിടെ ഗുണ്ടകളെ നിർത്തിയിട്ടുണ്ടെന്നും ആരോപണം ഉണ്ട്.
https://www.facebook.com/Malayalivartha

























