Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

അറബിക്ക് ഭാഷയിലും ഒരു മലയാളം ചിത്രം; വാമ്പയർ ആക്ഷൻ ജോണറിൽ അവതരിപ്പിക്കുന്നു; ഏഴു ഭാഷകളിലായി, ഹാഫ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!

07 FEBRUARY 2026 05:13 PM IST
മലയാളി വാര്‍ത്ത

മലയാളം, തമിഴ്,തെലുങ്ക്. കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക്ക് എന്നീ ഏഴു ഭാഷകളിലായി ഹാഫ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി. ഫ്രാഗ്രനൻ്റെ നേച്ചർ ഫിലും ക്രിയേഷൻസിൻ്റെ ബാനറിൽ ആൻസജീവും സജീവ് പി.കെയും നിർമ്മിക്കുന്ന ഈ ചിത്രം സംജാദ് സംവിധാനം ചെയ്യുന്നു. മികച്ച വിജയം നേടിയ ഗോളം എന്ന ചിത്രത്തിനു ശേഷം സംജാദ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ പ്രസക്തിയുളവാക്കുന്നു.

ഏറെ ചർച്ച ചെയ്യപ്പെടുകയും, അംഗീകാരങ്ങൾ നേടുകയും ചെയ്ത ബ്ലസ്സിയുടെ സംവിധാനത്തിൽ, മോഹൻലാൽ, ജയപ്രദ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രണയം, പരിവാർ, മൈക്ക്, ഖൽബ്. യു.കെ. ഓക്കെ തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കി മലയാള സിനിമയിൽ അംഗീകാരം നേടിയ ചലച്ചിത്ര നിർമ്മാണ സ്ഥാപനമാണ് ഫ്രാഗ്രനൻ്റെ നേച്ചർ ഫിലിം ക്രിയേഷൻസ്.

ഹാഫ് മലയാള സിനിമയിൽ ആദ്യമായി വാമ്പയർ ആക്ഷൻ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ്. റിവഞ്ച്, സർവൈവൽ, ഐഡിൻ്റിറ്റി എന്നീ പ്രമേയങ്ങളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാവികസനം. ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന സംഘർഷങ്ങളും, മിസ്റ്ററിയും നിറഞ്ഞുനിൽക്കുന്നതാണ് ഇന്നു പുറത്തുവിട്ട പോസ്റ്റർ.

രാജസ്ഥാനിലെ ജയ്സാൽമീറാണ് ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. നൂറ്റി ഇരുപതോളം ദിവസ്സം നീണ്ടുനിന്ന ചിത്രീകരണമാണ് ജയ്സാൽമീറിൽ നടന്നത്. പിരുമേടും, റഷ്യയുമാണ് മറ്റു ലൊക്കേഷനുകൾ. വിശാലമായ ക്യാൻവാസ്സിൽ വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ മികച്ച സാങ്കേതിക പ്രവർത്തകരുടെ നിറസാന്നിദ്ധ്യമുണ്ട്.

പൂർണ്ണമായും ഹൈവോൾട്ടേജ് മൂവിയായി അവതരിപ്പിക്കുന്ന ഈ ചിത്രം മലയാളത്തിന് പുറമേ, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ്, അറബിക്, ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രേദർശനത്തിനെത്തുന്നത്. അമലപോൾ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
രഞ്ജിത്ത് സജീവ് നായകാനാകുന്നു.

ഐശ്വര്യാ രാജ് ആണ് നായിക. ശ്രീകാന്ത് മുരളി, അബ്ബാസ്, റോക്കി മഹാജൻ, ജോജി ജോൺ, മണികണ്ഠൻ, സത്യജിത്ത്, ഷർമ്മി രാജ്, ആഗ്നേഷ്, ആവണി, അഞ്ജലി നായർ, സന്താനം, പ്രവീൺ, കൃഷ്ണൻ, നിധേഷ്, പരമേശ്, അഭിനേഷ്, സഞ്ജയ്, ഇജാസ്, കല്യാൺ വീരാള, വീരൻ, ഇദയകുമാർ, ദേവേന്ദ്രനാഥ്, ജയ് കുമാർ, എന്നിവരും പ്രധാന താരങ്ങളാണ്. മലയാള താരങ്ങളല്ലാത്ത മറ്റുള്ളവരെല്ലാം ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ളവരാണ്.

സംജാദും പ്രവീൺ വിശ്വനാഥുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ആക്ഷൻ കോറിയോഗ്രാഫർ പ്രശസ്തനായ ഇൻഡോനേഷ്യക്കാരൻ വെരിട്രി യൂലിസ് മൻ ആണ്. റെയ്ഡ്2 ,ദിനൈറ്റ് കംസ് ഫോർ അസ് (, the night comes for us ) തുടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങൾക്ക് ആക്ഷൻ നിർവ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി യുലിസ് മൻ .

സംഗീതം - മിഥുൻ മുകുന്ദ്, ഛായാഗ്രഹണം- പാപ്പിനു, എഡിറ്റിംഗ് - മഹേഷ് ഭുവനന്ദ്, ലൂസിഫർ. എമ്പുരാൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മോഹൻ ദാസ് ആണ് പ്രൊഡക്ഷൻ ഡിസൈനർ, കോസ്റ്റ്യും ഡിസൈൻ- ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്-നരസിംഹ സ്വാമി, സ്റ്റിൽസ് - സിനറ്റ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രാജേഷ് കുമാർ, അസ്സോസ്സിയേറ്റ് ഡയറക്ടർ - ജിബിൻ ജോയ്, പ്രൊഡക്ഷൻ മാനേജർ, -സജയൻഉദിയൻ കുളങ്ങര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അബിൻഎടവനക്കാട്,
പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി, പി ആർ - വാഴൂർ ജോസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (10 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (10 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (10 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (10 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (11 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (11 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (11 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (11 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (11 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (11 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (11 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (11 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (12 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (12 hours ago)

Malayali Vartha Recommends