Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..

08 FEBRUARY 2026 12:16 PM IST
മലയാളി വാര്‍ത്ത

തെരഞ്ഞടുപ്പ്  വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ് കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..തെരഞ്ഞടുപ്പ് പ്രഖ്യാപിക്കാൻ ഇലക്ഷൻ കമ്മീഷൻ തയ്യാറെടുക്കുമ്പോൾ സാധാരണ ഗതിയിൽ വിവേകമുള്ള ഭരണാധികാരികൾ നയപരമായ തീരുമാനം പ്രഖ്യാപിക്കാറില്ല. അത് അടുത്ത മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നിലപാട് എന്ന നയം സ്വീകരിച്ച് പിൻമാറാറാണ് പതിവ്. എന്നാൽ അടുത്ത വർഷം നടക്കാൻ പോകുന്ന സെൻസസിന്റെ  ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കില്ലെന്നാണ് പിണറായി വിജയൻറെ വെല്ലുവിളിച്ച് ഉത്തരവിറക്കിയത്..

 

കേരളം ഇന്ത്യയിലാണോ എന്ന സംശയം ആരെങ്കിലും ഉന്നയിക്കാതിരുന്നാൽ ഭാഗ്യം. 2019 ൽ  തന്നെ സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരു കാരണവശാലും എൻ. പി. ആർ.  കേരളത്തിൽ നടപ്പാക്കില്ല എന്നത് എൽഡിഎഫ് സർക്കാരിൻറെ പ്രഖ്യാപിത നിലപാട് ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാരണം പിന്നീട് സെൻസസ് നടപടിക്രമങ്ങൾ നടന്നില്ല. 2027 മുതൽ രാജ്യത്താകെ സെൻസസ് നടപടികൾ വീണ്ടും തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് സെൻസസിനൊപ്പം ദേശീയ ജനസംഖ്യ രജിസ്റ്റർ കൂടി നടത്തിയേക്കും എന്ന ശ്രുതി  നിലനിൽക്കുന്നത്.  ഈ സാഹചര്യത്തിലാണ് 2027 ലെ  സെൻസസിന്റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും എൻ പി ആർ  നടപ്പാക്കില്ല എന്ന് ഉറപ്പാക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിലായിരുന്നു.

ഈ ഉത്തരവില്‍ സംസ്ഥാനത്ത് ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും 20-12-2019 മുതല്‍ നിര്‍ത്തിവെച്ചിരിക്കുന്നതായി പ്രഖ്യാപിക്കുന്നുണ്ട്.  ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സംസ്ഥാനത്ത് നടത്താനോ ഇതുമായി സഹകരിക്കാനോ നിവൃത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്‍റ് സെന്‍സസ് കമ്മീഷണറെ സംസ്ഥാനം 2019 ൽ അറിയിച്ചിരുന്നു. സംസ്ഥാന തീരുമാനം കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. മാത്രവുമല്ല കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ ഐ എ എസുകാർക്ക്   കേന്ദ്രതീരുമാനം അംഗീകരിക്കാതിരിക്കാനാവില്ല; മുഖ്യമന്ത്രി പറഞ്ഞാൽ പോലും. 

 

പൊതുജനങ്ങളുടെ ഭയാശങ്ക അകറ്റുകയും ക്രമസമാധാന നില ഉറുപ്പുവരുത്തകയും ചെയ്യേണ്ടത് സര്‍ക്കാരിന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്വമായാതിനാലാണ് ഇത്തരമൊരു തീരുമാനം  എടുത്തതെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാല്‍ സെന്‍സസ് പ്രക്രിയയുമായി സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കുമെന്ന ഇരട്ടത്താപ്പും സംസ്ഥാന സർക്കാർ കാണിച്ചിട്ടുണ്ട് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍  ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് (എന്‍.ആര്‍.സി) നയിക്കുന്ന പ്രക്രിയയാണ്. അതിനാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭയാശങ്ക രൂപപ്പെട്ടിട്ടുണ്ട്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ  സംസ്ഥാനത്ത് നടപ്പാക്കുകയാണെങ്കില്‍ അത് വ്യാപകമായ അരക്ഷിതാവസ്ഥയ്ക്കു കാരണമാകും. ഇതിനകം ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയ സംസ്ഥാനത്തെ അനുഭവം ഇതിന് ഉദാഹരണമാണ്.

 

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികളുമായി മുന്നോട്ടുപോയാല്‍ സംസ്ഥാനത്തെ ക്രമസമാധാനനിലയെ അതു പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാന പോലീസ് വിഭാഗം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ജനസംഖ്യാ കണക്കെടുപ്പിനൊപ്പം  ദേശീയ ജനസംഖ്യാ രജിസ്റ്റര്‍  പുതുക്കാന്‍ ശ്രമിച്ചാല്‍ സെന്‍സസ് തന്നെ കൃത്യമായി നടപ്പിലാക്കാന്‍ കഴിയാതെവരുമെന്ന് ജില്ലാ കലക്ടര്‍മാരും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിന്‍റെ  ഭരണഘടനാസാധുത ആരാഞ്ഞു കൊണ്ട് ഭരണഘടനയുടെ 131-ാം അനുഛേദ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണെന്നും കത്തിൽ പറയുന്നു. സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന നടപടി നേരത്തെ തന്നെ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

 

ദേശീയ പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ക്കിടിയില്‍ വലിയ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമൂഹിക - മത - സാമുദായിക സംഘടനാ നേതാക്കളുടെയും യോഗം ഡിസംബര്‍ 29-ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിരുന്നു. ജനങ്ങളുടെ ആശങ്ക ഈ യോഗവും പങ്കുവെക്കുകയുണ്ടായി. തുടര്‍ന്ന് നിയമസഭ ചേര്‍ന്ന് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ഏകകണ്ഠമായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.സംസ്ഥാന സർക്കാർ സഹകരിക്കാതിരുന്നാൽ കേന്ദ്രസർക്കാർ ജീവനക്കാരെ നിയോഗിച്ച് സെൻസസ് ജോലികൾ നിർവഹിക്കും.

എൻ പി ആർ പുതുക്കുന്ന ജോലികൾക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയത് ചീഫ്സെക്രട്ടറിക്കാണ്. അദ്ദേഹം കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണ്. കേന്ദ്ര സർക്കാരിന്റെ  നിർദ്ദേശം അംഗീകരിക്കാതിരുന്നാൽ ചീഫ് സെക്രട്ടറിക്ക് പണി കിട്ടും. എന്താണ് പൗരത്വ രജിസ്റ്റർ എന്നുനോക്കാം. ആരൊക്കെയാണ് ഇന്ത്യന്‍ പൗരന്മാര്‍? 1955-ലെ നിയമപ്രകാരം, രാജ്യം പരമാധികാര റിപ്പബ്ലിക്കായി മാറിയ 1950 ജനുവരി 26 വരെയും അതിനുശേഷം 1987 ജൂലായ് ഒന്നുവരെയും രാജ്യത്ത് ജനിച്ചവര്‍ ഇന്ത്യന്‍ പൗരന്മാരാണ്.1987 ജൂലായ് ഒന്നിനുശേഷം 2003-ലെ ഭേദഗതിനിയമത്തിനുമുമ്പ് ജനിച്ചവര്‍ക്ക് അവരുടെ മാതാപിതാക്കളില്‍ ഒരാളെങ്കിലും ഇന്ത്യന്‍ പൗരനാണെങ്കില്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കും. 

 

2003-നുശേഷം ജനിച്ചവര്‍ അവരുടെ മാതാപിതാക്കള്‍ ഇന്ത്യന്‍ പൗരന്മാരാണെങ്കിലോ മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനും മറ്റൊരാള്‍ അനധികൃത കുടിയേറ്റക്കാരനല്ലാതിരിക്കുകയും ചെയ്താല്‍ ഇന്ത്യന്‍ പൗരന്മാരാകും. എന്‍പിആര്‍ അഥവാ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്താണ്?രാജ്യത്ത് താമസിക്കുന്നവരുടെ ബയോമെട്രിക് വിവരശേഖരണം, ജനസംഖ്യാനിരക്കു ശേഖരണം ലക്ഷ്യമിട്ടാണ് എന്‍.പി.ആര്‍ കൊണ്ടുവരുന്നത്. രാജ്യത്തു താമസിക്കുന്ന എല്ലാവരും എന്‍.പി.ആറില്‍ രജിസ്റ്റര്‍ ചെയ്യണം. 1955-ലെ പൗരത്വനിയമം, 2003-ലെ പൗരത്വചട്ടം എന്നിവ പ്രകാരം രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ വില്ലേജ്, താലൂക്ക്, ജില്ല, സംസ്ഥാന, ദേശീയ തലത്തില്‍ തയ്യാറാക്കുന്നതാണ് എന്‍.പി.ആര്‍. എന്‍പിആറിനൊപ്പം സെന്‍സസ് തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടക്കും. 

 

സെന്‍സസിന്റെ ഭാഗമായുള്ള ജനസംഖ്യാ കണക്കെടുപ്പായി മാത്രമേ അതിനെ കാണേണ്ടതുള്ളൂവെന്നാണ് കേന്ദ്രം പറയുന്നത്. എന്‍.പി.ആറില്‍ പ്രദേശവാസിയെന്നു വിശേഷിപ്പിക്കുന്നത്, ആറുമാസമായി ഒരിടത്തു താമസിക്കുന്നയാള്‍, അല്ലെങ്കില്‍ അടുത്ത ആറുമാസത്തേക്ക് അവിടെ താമസിക്കാന്‍ പോകുന്നയാളെയാണ്.ജനസംഖ്യാ രജിസ്റ്ററില്‍ പേര് ചേര്‍ക്കാന്‍ തെളിവോ രേഖകളോ ബയോമെട്രിക് വിവരങ്ങളോ ആവശ്യമില്ല. എന്‍.പി.ആര്‍. ഫോമിലെ വിവരങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്തേണ്ടവയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആധാര്‍, പാന്‍ നമ്പറുകള്‍ മുതലായവ വേണമെങ്കില്‍ നല്‍കിയാല്‍ മതി. മാതാപിതാക്കളുടെ ജനനസ്ഥലം, തീയതി തുടങ്ങിയ ചോദ്യങ്ങള്‍ ഉണ്ടാവുമെങ്കിലും ആ വിവരങ്ങള്‍ നല്‍കണമെന്നു നിര്‍ബന്ധമില്ല. എന്‍.പി.ആറിലേക്ക് അവസാനം വിവരശേഖരണം നടത്തിയത് 2010-ല്‍ പുതുക്കിയത് 2015 ലും. 

 

ഇനി എന്‍ആര്‍സി അഥവാ ദേശീയ പൗരത്വ രജിസ്റ്റര്‍ എന്താണ്?പൗരന്മാരുടെ പേര്, ജനന-പൗരത്വവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയുടെ ഡിജിറ്റല്‍ രജിസ്റ്റര്‍ ആണ് ഇത്.ഈ പട്ടികയ്ക്ക് അടിസ്ഥാനമാക്കുക ഇന്ത്യന്‍ പൗരത്വ നിയമമാണ്. ഇന്ത്യന്‍ പൗരത്വനിയമം പലതവണ ഭേദഗതിചെയ്തിട്ടുണ്ട്.  ഈ നിയമങ്ങളെ അടിസ്ഥാനമാക്കിയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുക. ഇത്രയുമാണ് സാങ്കേതിക വിവരങ്ങള്‍. എന്‍ആര്‍സി ആദ്യം കൊണ്ടുവരാന്‍ ശ്രമിച്ചത് യുപിഎ സര്‍ക്കാരാണ്.2012ല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എന്‍പിആര്‍ കൊണ്ടുവരുന്നത് എന്‍ആര്‍സി നടപ്പിലാക്കാനാണെന്ന് ലോക്‌സഭയെ അറിയിക്കുന്നു.എന്‍.ആര്‍.സി.ക്ക് അടിസ്ഥാനമാക്കുക എന്‍.പി.ആര്‍. ആണെന്ന് മുന്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു 2014-ല്‍ പര്‍ലമെന്റില്‍ രേഖാമൂലം മറുപടി നല്‍കുന്നു.

 

അന്ന് രാജ്യം ഭരിക്കുന്നത് മോദി സര്‍ക്കാരാണ്. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി 2019ല്‍ ലോക്‌സഭയില്‍ പ്രഖ്യാപിക്കുന്നു.ആശങ്കകള്‍ എന്തൊക്കെയാണ്.എന്‍പിആര്‍ എന്‍ആര്‍സിക്ക് വഴിയൊരുങ്ങിയാല്‍ അസ്സം ആവര്‍ത്തിക്കുമോ?അസമിലേതുപോലെ രേഖകളില്ലാത്ത മുസ്ലീങ്ങള്‍ മാത്രം പൗരത്വത്തില്‍ നിന്ന് പുറത്താകുമോ  ?രാജ്യമൊട്ടുക്കും എന്‍.ആര്‍.സി. കൊണ്ടുവരുമ്പോള്‍ അടിസ്ഥാനവര്‍ഷവും തീയതിയും നിശ്ചയിക്കണം. അത് ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല.രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി ലോക്‌സഭയില്‍ പറയുമ്പോഴും എന്‍ആര്‍സിയേപ്പറ്റി സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് പിന്നീട് പറയുന്നു1950 ജനുവരി 26-നുശേഷം വിദേശത്ത് ജനിച്ചവര്‍ ആവശ്യമായ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്നുണ്ടെങ്കില്‍ അവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കും.

 

1946-ലെ വിദേശിനിയമം, പാസ്‌പോര്‍ട്ട് നിയമം തുടങ്ങിയവപ്രകാരം അത്തരക്കാരെ പിടികൂടി നാടുകടത്തും. ഇതാണ് ഇന്ത്യയുടെ പൗരത്വ നിയമം. എന്നാല്‍ അസമിന്റെ കാര്യത്തില്‍ മാത്രം പൗരത്വ നിയമം ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. 1985ല്‍ അന്നത്തെ പ്രധാനമന്ത്രി രാജിവ് ഗാന്ധി ഒപ്പുവെച്ച അസം ഉടമ്പടി പ്രകാരം സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ് 2019ല്‍ എന്‍ആര്‍സിയുടെ പട്ടിക പ്രസിദ്ധീകരിച്ചത്. അന്നത്തെ ഉടമ്പടി പ്രകാരം 1971 മാര്‍ച്ച് 24 അടിസ്ഥാനതീയതിയായി നിശ്ചയിച്ച് അതുവരെ കുടിയേറിയ വിദേശികള്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനിച്ചു. മറ്റ് എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇത് 1950 ജനുവരി 26 ആണ്. സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് 3.3 കോടി അപേക്ഷകരുടെ രേഖകള്‍ ഒത്തുനോക്കി പരിശോധിച്ച് പട്ടിക 2019 ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അസമിലെ 19 ലക്ഷം ആളുകള്‍ പുറത്തായി.

 

അപേക്ഷയില്‍ മതം രേഖപ്പെടുത്തേണ്ടതില്ലാത്തതിനാല്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ ഏതൊക്കെ മതക്കാരാണെന്നത് ഔദ്യോഗികമായി അറിയാനാവില്ല. 19-ല്‍ 14 ലക്ഷം ഹിന്ദുക്കളും ബാക്കി മുസ്ലീങ്ങളും ആണെന്നത് പേരുകള്‍ നോക്കിയുള്ള ഏകദേശ അനൗദ്യോഗികകണക്ക്‌.യുപിഎ സര്‍ക്കാരിന്റെ കാലത്ത് തന്നെ എന്‍ആര്‍സി നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. 2012ല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എന്‍പിആര്‍ കൊണ്ടുവരുന്നത് എന്‍ആര്‍സി നടപ്പിലാക്കാനാണെന്ന് സര്‍ക്കാര്‍ അന്ന് ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ഇതാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിരോധത്തിനായി ഉയര്‍ത്തിക്കാണിക്കുന്നത്. അതായത് എല്ലാം തുടങ്ങിവെച്ചത് കോണ്‍ഗ്രസ് ആണെന്നും തങ്ങളത് നടപ്പിലാക്കുന്നുവെന്നുമുള്ള വിധേയത്വം.

 

പൗരത്വ നിയമ ഭേദഗതി വന്നപ്പോഴും അവര്‍ ഇങ്ങനെയാണ് പ്രതികരിച്ചത്രാജ്യത്ത് ദേശീയ ജനസംഖ്യാ രജിസ്റ്ററും എന്‍ആര്‍സിയും വരുന്നതല്ല പ്രശ്‌നം. പക്ഷെ ആശങ്കകള്‍ക്ക് അടിസ്ഥാനം പൗരത്വ നിയമ ഭേദഗതിയാണ്. എന്‍ആര്‍സിയുടെ ഭാഗമായി പുറത്താക്കപ്പെടുന്നവരില്‍ മതവിശ്വാസത്തിന്റെ പേരില്‍ ഒരു വിഭാഗം മാത്രം പൗരത്വത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതാണ് വിമര്‍ശകര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. സര്‍ക്കാര്‍ പറയുന്നത് നോക്കു, രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി ലോക്‌സഭയില്‍ പറയുമ്പോഴും എന്‍ആര്‍സിയേപ്പറ്റി സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് പിന്നീട് പറയുന്നു. രാജ്യമൊട്ടുക്കും എന്‍.ആര്‍.സി. കൊണ്ടുവരുമ്പോള്‍ അടിസ്ഥാനവര്‍ഷവും തീയതിയും നിശ്ചയിക്കണം. അത് ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. അസമില്‍ അടിസ്ഥാനമാക്കാന്‍ 1951-ലെ പൗരത്വപട്ടികയുണ്ടായിരുന്നു. അതുപോലെ ദേശീയതലത്തില്‍ പട്ടികയില്ല.

2021-ലെ സെന്‍സസ് പൂര്‍ത്തിയാവുമ്പോള്‍ ദേശീയ ജനസംഖ്യാരജിസ്റ്റര്‍ നിലവില്‍വരും. എന്‍.ആര്‍.സി.ക്ക് ഒരുപക്ഷേ അത് അടിസ്ഥാനമാക്കിയേക്കുമെന്ന ആശങ്ക ശക്തമായി നിലനില്‍ക്കാന്‍ കാരണങ്ങളുണ്ടുതാനും. യുപിഎ സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ ജനസംഖ്യാ രജിസ്റ്ററിനുള്ള ഫോമില്‍ ഉണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഇപ്പോള്‍ എന്‍പിആറിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയതാണ്‌ ഈ രീതിയിലേക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. 2020ലേക്കുള്ള എന്‍പിആറിനായി മാതാപിതാക്കളുടെ ജനന സ്ഥലം,അവസാനം താമസിച്ച സ്ഥലം, ആധാര്‍ നമ്പര്‍, ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍,വോട്ടര്‍ ഐഡി, മൊബൈല്‍ നമ്പര്‍ തുടങ്ങിയവയാണ് അധികമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയും വിവരങ്ങള്‍ ശേഖരിക്കുന്നത് ഫലത്തില്‍ എന്‍ആര്‍സി നടപടികള്‍ക്കുള്ള വിവര ശേഖരണമായാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

 

എന്നാല്‍ ഇവയൊന്നും നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നുമുണ്ട്. പിന്നെന്തിന് ഇവ ശേഖരിക്കുന്നുവെന്നതാണ് ഉയരുന്ന ചോദ്യം.അതേസമയം 2010ലെ എന്‍പിആറിനായി വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ചിരുന്നു. പുതിയ എന്‍പിആറിനുള്ള ഫോമില്‍ ഈ ചോദ്യം എടുത്തുകളഞ്ഞിട്ടുമുണ്ട്. അതെന്തിനെന്നും വ്യക്തതയില്ല. ദേശീയ എന്‍.ആര്‍.സി. അസം മാതൃകയിലാവുമോ അല്ലയോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. തെളിവായി സ്വീകരിക്കുന്ന രേഖകള്‍ ഏതൊക്കെയാണെന്ന് അറിയേണ്ടതുണ്ട്. ഇത്രയധികം ആശങ്കകളാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.ഇതെല്ലാം കേന്ദ്രത്തിന്റെ കാര്യം.എന്നാൽ കേന്ദ്രം നിർദ്ദേശിക്കുന്ന ഒരു നിയമം 2027 ൽ  നടപ്പാക്കാൻ കഴിയില്ലെന്ന്  2026 ൽ സ്ഥാനമൊഴിയുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞാൽ അതെങ്ങനെ ശരിയാകും? 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (20 minutes ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (28 minutes ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (2 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (2 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (2 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (2 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (2 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (2 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (3 hours ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (3 hours ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (3 hours ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (4 hours ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (4 hours ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (4 hours ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (4 hours ago)

Malayali Vartha Recommends