Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ട്വന്റി 20 ലോകകപ്പിന് ആദ്യജയം ഇന്ത്യയ്ക്ക്; അമേരിക്കയെ 29 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ

07 FEBRUARY 2026 11:24 PM IST
മലയാളി വാര്‍ത്ത

ട്വന്റി 20 ലോകകപ്പിന് അമേരിക്കയെ 29 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സിനുള്ള അമേരിക്കന്‍ മറുപടി 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സില്‍ അവസാനിച്ചു. മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ ഇന്ത്യയെ പിടിച്ചുകെട്ടിയ അമേരിക്കന്‍ സംഘത്തിന് പക്ഷേ ബാറ്റിംഗില്‍ ആ മികവ് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

വിജയലക്ഷ്യം പിന്തുടര്‍ന്ന അമേരിക്കയുടെ തുടക്കം മോശമായിരുന്നു. 13 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ഈ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ഇന്നിംഗിസിന്റെ ഒരു ഘട്ടത്തിലും അമേരിക്കയ്ക്ക് കഴിഞ്ഞില്ല. ശുഭം രാഞ്ജനെ 37(22), സഞ്ജയ് കൃഷ്ണമൂര്‍ത്തി 37(31), മിലിന്ദ് കുമാര്‍ 34(34) എന്നിവര്‍ മാത്രമാണ് അമേരിക്കന്‍ നിരയില്‍ പിടിച്ചുനിന്നത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപ് സിംഗ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് രണ്ടാം ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ അഭിഷേക് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായി. ഇഷാന്‍ കിഷന്‍ 20 (16), അഭിഷേക് ശര്‍മ 0(1), തിലക് വര്‍മ 25 (16), ശിവം ദുബെ 0(1), റിങ്കു സിംഗ് 6(14), ഹാര്‍ദിക് പാണ്ഡ്യ 5(6) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ 77ന് ആറ് എന്ന നിലയിലേക്ക് വീഴുകയായിരുന്നു ഇന്ത്യ. അകസര്‍ പട്ടേല് 14(11) നായകനൊപ്പം ഏഴാം വിക്കറ്റില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അര്‍ഷ്ദീപ് സിംഗ് നാല് റണ്‍സ് നേടി പുറത്തായി.

 

പത്ത് ഫോറും നാല് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു സൂര്യകുമാര്‍ യാദവിന്റെ 84* (49) ഇന്നിംഗ്‌സ്. അവസാന ഓവറില്‍ മാത്രം 21 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. രണ്ട് വീതം ഫോറും സിക്‌സും ഈ ഓവറില്‍ താരം നേടി. നാല് വിക്കറ്റ് പിഴുത ദക്ഷിണാഫ്രിക്കന്‍ വംശജനായ മീഡിയം പേസര്‍ ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്കാണ് ഇന്ത്യയെ തകര്‍ത്തത്. ഹര്‍മീത് സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അലി ഖാന്‍, മുഹമ്മദ് മുഹ്‌സിന്‍, എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (4 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (4 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (5 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (5 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (5 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (5 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (6 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (6 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (6 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (6 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (6 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (6 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (6 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (6 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (8 hours ago)

Malayali Vartha Recommends