കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിച്ച് വീണ്ടും പോറ്റിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്: പുറത്ത് വന്നത് പോറ്റിയുടെ കുടുംബവുമൊത്തുളള ചിത്രങ്ങൾ...

ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമില്ലെന്ന കടകംപള്ളി സുരേന്ദ്രന്റെ വാദങ്ങളെ തള്ളിക്കളയുന്ന കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കുടുംബത്തോടൊപ്പം കടകംപള്ളി നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്, ഇത് അദ്ദേഹം പോറ്റിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു എന്ന് സൂചിപ്പിക്കുന്നു. ഒരു തവണ മാത്രം പോയി എന്നും, ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിതാവിന്‍റെ ചടങ്ങിനാണ് എന്നാണ് കടകംപള്ളി ആദ്യം പറഞ്ഞിരുന്നത്. ഒരു പ്രാവശ്യം മാത്രം പോയെന്നും അന്ന് തനിക്കൊപ്പം രാജു എബ്രഹാമും ഉണ്ടായിരുന്നു എന്നാണ് കടകംപള്ളി ആദ്യം പറഞ്ഞത്. അവിടെയുണ്ടായിരുന്ന ഒരു സമ്മാനപ്പൊതി എടുത്ത് കൊടുത്തുവെന്നുമായിരുന്നു കടകംപള്ളിയുടെ വിശദീകരണം.
എന്നാൽ പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധമുണ്ടെന്നും വീട്ടിലെ സന്ദര്‍ശകനായിരുന്നു എന്നും തെളിയിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പോറ്റിയുടെ വീട് തന്നെയാണ് ചിത്രത്തിൽ കാണുന്നത്. പോറ്റിയുടെ അമ്മാവന്‍റെ മകള്‍ക്ക് പരീക്ഷയിൽ നേടിയിരുന്നു.
കടകംപള്ളി വീട്ടിൽ വന്ന സമയത്ത് ആ കുട്ടിയെ വിളിച്ചുവരുത്തി സമ്മാനം നൽകുന്ന ചിത്രമാണ് പോറ്റി പകര്‍ത്തി സൂക്ഷിച്ചതും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതും. ആദ്യ ചിത്രം പുറത്തുവന്ന സാഹചര്യത്തിൽ കടകംപള്ളി ആവര്‍ത്തിച്ച് വ്യക്തമാക്കിയത് ഒരു തവണ മാത്രം പോയി എന്നായിരുന്നു.
https://www.facebook.com/Malayalivartha
























