Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..

ബിനാലെ സാഹിത്യ സമ്മേളനം: എഴുത്ത് ഒരു അധികാരപ്രയോഗമാണ്: സാറാ ജോസഫ്

07 FEBRUARY 2026 04:50 PM IST
മലയാളി വാര്‍ത്ത

എഴുത്തെന്നത് ഒരു തരത്തില്‍ അധികാരപ്രയോഗമാണെന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിച്ചു വരുന്ന "ഷോർട്ട് സ്റ്റോറീസ്, ലോങ്ങ് ഷാഡോസ്: കണ്ടംപററി മലയാളം വോയ്‌സസ്" എന്ന മൂന്ന് ദിവസത്തെ സാഹിത്യ സമ്മേളനത്തില്‍ എഴുത്തുകാരി സംഗീത ശ്രീനിവാസനുമായി നടത്തിയ സംഭാഷണത്തിലാണ് അവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സാഹിത്യ രൂപങ്ങൾ, ഭാഷ, ആഖ്യാനത്തിലെ കൃത്യത എന്നിവയെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകളാണ് രണ്ടാം ദിനത്തിൽ നടന്നത്. മാറിവരുന്ന സാഹിത്യരീതികള്‍ സര്‍ഗാത്മക പ്രക്രിയ, സമകാലിക എഴുത്തിനെ രൂപപ്പെടുത്തുന്ന സാമൂഹിക ചുറ്റുപാടുകള്‍ തുടങ്ങിയ വിഷയങ്ങളിലാണ് ഇരുവരും സംസാരിച്ചത്.

തന്റെ കഥകൾ പലപ്പോഴും ഒരു ദൃശ്യത്തിൽ നിന്നോ മാനസികമായ ഒരു 'ഫ്രെയിമിൽ' നിന്നോ ആണ് ഉത്ഭവിക്കുന്നതെന്ന് സാറാ ജോസഫ് പറഞ്ഞു. 'തൂങ്ങിക്കിടക്കുന്ന ജാലകം' എന്ന കഥ ജനൽ തൂങ്ങിക്കിടക്കുന്ന ഒരു കാഴ്ചയിൽ നിന്നും 'അമരവള്ളി' എന്ന കഥ ചെറിയ വീടിന്റെ മുറ്റത്ത് പൂത്തുനിൽക്കുന്ന അമരവള്ളി ചെടിയുടെ കാഴ്ചയിൽ നിന്നുമാണ് ഉണ്ടായതെന്ന് അവർ വിശദീകരിച്ചു. എഴുത്ത് എന്നത് അടിസ്ഥാനപരമായി അധികാരപ്രയോഗമാണെന്നും, ആ അധികാരം പുരുഷന്മാരുടെ കൈകളിലാകുമ്പോൾ സ്ത്രീകൾക്ക് തങ്ങളുടേതായ ചെറിയ ഇടങ്ങൾക്കായി തുടക്കം മുതൽക്കേ പോരാടേണ്ടി വരുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ചെറുകഥകളെ കലാപ്രതിഷ്ഠയോടാണ് സംഗീത ശ്രീനിവാസൻ ഉപമിച്ചത്. നോവൽ ജീവിതത്തിന്റെ മുഴുവൻ ചരിത്രം നൽകുമ്പോൾ ചെറുകഥകൾ ജീവിതത്തിന്റെ ഒരു പ്രത്യേക നിമിഷത്തെയോ ഭാഗത്തെയോ മാത്രമാണ് പകർത്തുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

തുടർന്ന് നടന്ന "രൂപം, ഭാഷ, കൃത്യത" എന്ന പാനൽ ചർച്ചയിൽ എം. നന്ദകുമാർ, ആർ. ശ്യാംകൃഷ്ണൻ, ആഷ് അഷിത എന്നിവർ പങ്കെടുത്തു. ചർച്ചയിൽ പ്രിയ കെ. നായർ മോഡറേറ്ററായി. സമകാലിക വായനക്കാർക്ക് പഴയകാല സാഹിത്യവുമായി ബന്ധം സ്ഥാപിക്കാൻ കഴിയുന്നില്ലെന്ന് ആഷ് അഷിത ചൂണ്ടിക്കാട്ടി. മുപ്പത് വർഷം മുമ്പുള്ള ഗ്രാമീണ ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങൾ ഇന്നത്തെ തലമുറയുടെ ജീവിതാനുഭവങ്ങളുമായി ഒത്തുപോകുന്നില്ല. അതിനാല്‍ എഴുത്തുകാർ വർത്തമാനകാല യാഥാർത്ഥ്യങ്ങളെ അഭിസംബോധന ചെയ്യണമെന്നും അവർ പറഞ്ഞു. ദൃശ്യങ്ങൾ പ്രധാനമാണെങ്കിലും ഒരു കഥ വായനക്കാരനെ വൈകാരികമായി സ്പർശിക്കണമെന്ന് ആർ. ശ്യാംകൃഷ്ണൻ അഭിപ്രായപ്പെട്ടു.

ആശയത്തിന്റെ ചുറ്റുപാടുകളിൽ നിന്നാണ് കഥകൾ രൂപപ്പെടുന്നതെന്ന് എം. നന്ദകുമാർ പറഞ്ഞു. പ്രകടിപ്പിക്കാൻ കഴിയാത്തതിനെ തേടിയുള്ള എഴുത്തുകാരന്റെ ആവർത്തിച്ചുള്ള ശ്രമമാണ് എഴുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (2 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (15 minutes ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (5 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (5 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (6 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (6 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (6 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (6 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (7 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (8 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (8 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (8 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (8 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (9 hours ago)

Malayali Vartha Recommends