ആ കാഴ്ച കാണാനാവാതെ.... കാഞ്ഞങ്ങാട് കടന്നൽ കുത്തേറ്റ് ഭാര്യ പിടയുന്നതു കണ്ട് ഗൃഹനാഥൻ ഹൃദയാഘാതം മൂലം മരിച്ചു

സങ്കടക്കാഴ്ചയായി... കടന്നൽക്കുത്തേറ്റ് ഭാര്യ പിടയുന്നത് കണ്ട ഗൃഹനാഥൻ ഹൃദയാഘാതംമൂലം മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിലെ അമ്പങ്ങാട് നാരായണൻ നായരാണ് (75) മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വീട്ടുപറമ്പിൽനിന്ന് ഭാര്യ രാജാമണി െതങ്ങോല എടുക്കുമ്പോൾ കടന്നലുകൾ ഇളകി കുത്തുകയായിരുന്നു.
നിലവിളികേട്ട് നാരായണൻ നായർ എത്തുമ്പോൾ ഭാര്യ പിടയുന്നത് കണ്ട് കുഴഞ്ഞുവീണു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നാരായണൻ നായർ മരിച്ചു. രാജാമണി ചികിത്സയിൽ കഴിയുകയാണ്. മക്കൾ: ഷിബു, ഷീബ (ഇരുവരും ഗൾഫ്). മരുമക്കൾ: മധു, ലയ.
"
https://www.facebook.com/Malayalivartha

























